14 May, 2019 08:33:26 AM
നാല് വര്‍ഷമായി ഒരുമിച്ച് കഴിയുന്ന കാമുകിയെ മാനഭംഗം ചെയ്യാന്‍ അവസരമൊരുക്കി കാമുകന്‍റെ പരസ്യം
ലണ്ടന്‍: കാമുകിയെ മാനഭംഗം ചെയ്യാന്‍ പരസ്യം നല്‍കി കാമുകന്‍. ഒടുവില്‍ കാമുകന്‍ നല്‍കിയ പരസ്യം കണ്ട് ഇംഗ്ലണ്ട് പ്രസ്റ്റണിലുള്ള യുവതി ഞെട്ടി. യാദൃശ്ചികമായാണ് യുവതി കാമുകന്‍ നല്‍കിയ പരസ്യം കാണുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ഒരുമിച്ചാണ് ഇരുവരും കഴിയുന്നത്. ഒരു ദിവസം കാമുകന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കാമുകി ഞെട്ടിക്കുന്ന പരസ്യം കാണുന്നത്.
നിരവധി ഓണ്‍ലൈന്‍ സൈറ്റുകളില്‍ എന്റെ കാമുകിയെ മാനഭംഗം ചെയ്യാന്‍ അവസരമെന്നുള്ള പരസ്യമാണ് കാമുകന്‍ നല്‍കിയിരുന്നത്. ഈ പരസ്യത്തിന് നിരവധി അപരിചിതര്‍ നല്‍കിയ മറുപടി കണ്ടതോടെയാണ് കാമുകന്‍ നല്‍കിയ പരസ്യത്തെക്കുറിച്ച് ഇവര്‍ മനസിലാക്കുന്നത്. ഈ പരസ്യവും മറുപടിയും കണ്ട് ഇവര്‍ ഞെട്ടിപ്പോയി. കൂടുതല്‍ ആലോചിക്കാന്‍ നില്‍ക്കാതെ കാമുകനുമായുള്ള എല്ലാ ബന്ധവും യുവതി അവസാനിപ്പിച്ചു.
സംഭവത്തില്‍ കാമുകനെതിരെ യുവതി പരാതി നല്‍കി. യുവതിയുടെ സുഹൃത്താണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറം ലോകത്തെ അറിയിച്ചത്. നാലുവര്‍ഷം ഇത്ര ചതിയനായ ഒരാള്‍ക്കൊപ്പമാണ് കഴിഞ്ഞതെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് യുവതി ട്വീറ്റിന് മറുപടിയും നല്‍കിയിട്ടുണ്ട്. കാമുകന്‍ നിരവധിപേര്‍ക്ക് അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്.