13 May, 2019 08:07:03 AM
പൊലീസിലെ പോസ്റ്റല്‍ വോട്ട് അട്ടിമറി; ചെന്നിത്തല ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കൊച്ചി: പൊലീസിലെ പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പൊലീസുകാര്‍ക്ക് നല്‍കിയ മുഴുവൻ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നും വീണ്ടും വോട്ടു ചെയ്യാനായി ഹൈക്കോടതി ഇടപെട്ട് സൗകര്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.
പോസ്റ്റല്‍ വോട്ടുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് നിയമപരമായി നീങ്ങുന്നത്. നിലവില്‍ നടക്കുന്ന ക്രൈംബ്രഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. പൊലീസിന്‍റെ പോസ്റ്റൽ വോട്ടുകളിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് മുൻപ് നിലപാടെടുത്ത പൊലീസ് തന്നെ സംഭവത്തിലെ തിരിമറി അന്വേഷിക്കുമ്പോൾ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.