08 May, 2019 11:16:32 PM


തെച്ചിക്കോട്ടുകാവ് രാമനെ നിരോധിച്ചിട്ടില്ല, പക്ഷെ എഴുന്നെള്ളിക്കുന്നത് അഭികാമ്യമല്ല: വനം മന്ത്രി


Pooram issue,  K.Raju


തിരുവനന്തപുരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിപ്പുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിട്ടില്ലെന്ന് വനംമന്ത്രി കെ.രാജു. ഒരു ആനയെ പോലും വിലക്കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ തെച്ചിക്കോട്ട്കാവ് രാമന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്. അത് ചൂണ്ടിക്കാട്ടേണ്ട ചുമതല വൈല്‍ഡ് ലൈഫ് വാര്‍ഡനും വനം വകുപ്പിനുമുണ്ട്. ആ ഉത്തരവാദിത്തമാണ് വകുപ്പും ഉദ്യോഗസ്ഥരും കാണിച്ചതെന്നും മന്ത്രി പറഞ്ഞു.

രാമന് ആരോഗ്യ പ്രശ്‌നങ്ങളുള്ള സാഹചര്യത്തില്‍ തൃശൂര്‍ പൂരത്തിന് എഴുന്നെള്ളിക്കുന്നത് അഭികാമ്യമല്ലെന്നാണ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. അത് ആനയെ നിരോധിക്കല്‍ അല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K