08 April, 2019 07:33:16 PM
കോട്ടയത്ത് ഏഴ് സ്ഥാനാര്‍ത്ഥികള്‍: ചിഹ്നങ്ങളായി; ആരും പത്രിക പിന്‍വലിച്ചിട്ടില്ല
കോട്ടയം: നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുളള സമയപരിധി അവസാനിച്ചതോടെ കോട്ടയം ലോക്സഭാ മണ്ഡലത്തിലെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയായി. ആരും പത്രിക പിന്‍വലിച്ചിട്ടില്ല. മത്സരരംഗത്തുളള ഏഴു സ്ഥാനാര്‍ത്ഥികള്‍ക്ക് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ചിഹ്നങ്ങള്‍ അനുവദിച്ചു. സ്ഥാനാര്‍ത്ഥികളുടെ ചിഹ്നങ്ങള്‍ ചുവടെ.
ജിജോമോന്‍ ജോസഫ് (ബഹുജന്‍ സമാജ് പാര്‍ട്ടി) - ആന
തോമസ് ചാഴികാടന്‍ (കേരളാ കോണ്‍ഗ്രസ്-എം) - രണ്ടില
വി.എന്‍. വാസവന്‍ (സി.പി.ഐ-എം) - ചുറ്റികയും അരിവാളും നക്ഷത്രവും
അഡ്വ. പി. സി. തോമസ് (കേരള കോണ്‍ഗ്രസ്) - ടെലിവിഷന്‍
ഇ. വി. പ്രകാശ് (എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ്) - ബാറ്ററി ടോര്‍ച്ച്
ഇഗ്നേഷ്യസ് ഇല്ലിമൂട്ടില്‍ (സ്വതന്ത്രന്‍)- തൊപ്പി
തോമസ് ജെ. നിധീരി (സ്വതന്ത്രന്‍) - ഫുട്ബോള്‍
പോളിംഗ് ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷന്‍ നടത്തി
ലോക്സഭാ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായുള്ള ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകന്‍ നിതിന്‍ കെ. പാട്ടീലിന്‍റെയും ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്‍റെയും സാന്നിധ്യത്തിലായിരുന്നു റാന്‍ഡമൈസേഷന്‍. 1555 ബൂത്തുകളിലേക്കുള്ള പോളിംഗ് ഉദ്യോഗസ്ഥരെയാണ് റാന്‍ഡമൈസേഷന്‍റെ രണ്ടാംഘട്ടത്തില്‍ വിന്യസിച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഈ പോസ്റ്റിംഗ് സോഫ്റ്റ്വ്യര്‍ മുഖേന നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍ററിന്‍റെ നേതൃത്വത്തിലാണ് റാന്‍ഡമൈസേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. എഡിഎം. സി. അജിതകുമാര്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം.വി. സുരേഷ്കുമാര്‍, അസിസ്റ്റന്‍റ് ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ മാത്യു കെ. എബ്രഹാം, ജോസ്.കെ. തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.