05 February, 2019 05:11:05 PM
തിരുവഞ്ചൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോം സംസ്ഥാനത്തെ ഏറ്റവും മികച്ച ചില്‍ഡ്രന്‍സ് ഹോം
കോട്ടയം: സംസ്ഥാനത്തെ ഏറ്റവും മികച്ച ചില്‍ഡ്രന്‍സ് ഹോമിനുള്ള അവാര്‍ഡ് കോട്ടയം തിരുവഞ്ചൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോം കരസ്ഥമാക്കി. തുടര്‍ച്ചയായ രണ്ടാം തവണയാണ് കോട്ടയം ഗവ. ചില്‍ഡ്രന്‍സ് ഹോം ഈ നേട്ടം കൈവരിക്കുന്നത്. ശിശുസംരക്ഷണ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍, കുട്ടികള്‍ക്ക് നല്‍കുന്ന വിവിധ സേവനങ്ങള്‍, അടിസ്ഥാന-ഭൗതിക സാഹചര്യങ്ങള്‍, കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ പ്രധാന പദ്ധതികള്‍ എന്നിവയുടെ വിലയിരുത്തിയാണ് അവാര്‍ഡ് ലഭിച്ചിട്ടുളളത്.
ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വനിതാ ശിശുവികസന വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അവാര്‍ഡ് സമ്മാനിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. പി. സുരേഷ്, വനിത ശിശുവികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ഡയറക്ടര്‍ ഷീബാ ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.