04 February, 2019 01:24:57 PM


പാറമ്പുഴ മാമൂട്ടില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്



ഏറ്റുമാനൂര്‍: പേരൂര്‍ റോഡില്‍ മാമൂട് കവലയ്ക്ക് സമീപം ഇന്നലെ രാത്രി 8 മണിക്ക് കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പാറമ്പുഴ സ്വദേശി ബെന്നിക്കാണ് പരിക്കേറ്റത്. ബെന്നിയെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


സംക്രാന്തി ഭാഗത്ത് നിന്നും വന്ന ഓഡി കാര്‍ എതിര്‍ഭാഗത്ത് നിന്ന് വന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കും യാത്രികനും 30 അടിയോളം മാറി തെറിച്ച് വീഴുകയായിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K