23 February, 2016 04:54:47 PM
പ്രമേഹ ചികിത്സാ രംഗത്ത് ശ്രദ്ധേയമായ നേട്ടവുമായി ഹാര്‍വഡ് യുണിവേഴ്സിറ്റി
ബോസ്റ്റണ്‍: 'നിശ്ശബ്ദനായ കൊലയാളി'യെ വരുതിയിലാക്കാന്‍ ഹാര്‍വഡ് യൂനിവേഴ്സിറ്റി ഗവേഷകര്‍ വഴികണ്ടത്തെി. ഇന്‍സുലിന്‍ നിര്‍മിക്കുന്ന ' അവയവം' വികസിപ്പിച്ചെടുത്തിരിക്കുകയാണിവര്‍.
പ്രമേഹരോഗികളില്‍ നഷ്ടമാകുന്ന ബീറ്റ കോശങ്ങള്‍ എന്നറിയപ്പെടുന്ന പാന്‍ക്രിയാസിലെ കോശങ്ങള്‍ക്ക് ബദല്‍കണ്ടെത്താന്‍ ദശാബ്ദങ്ങളായി നടക്കുന്ന ഗവേഷണത്തിനാണ് ഫലമുണ്ടായിരിക്കുന്നത്. അടിവയറിലെ കോശങ്ങള്‍ക്ക് ബീറ്റ കോശങ്ങളുടെ അവസ്ഥയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടാനുള്ള ശേഷിയുണ്ടെന്ന് ഗവേഷണത്തില്‍ കണ്ടെത്തുകയും പിന്നീട് ഇത് എലികളില്‍ പരീക്ഷണം നടത്തുകയും ചെയ്തു.
ലികളിലെ പാന്‍ക്രിയാസ് ബീറ്റ കോശങ്ങളെ നശിപ്പിച്ച് പകരം ലാബില്‍ നിര്‍മിച്ച 'അവയവം' അവയുടെ ശരീരത്തിലേക്ക് മാറ്റിവെക്കുകയായിരുന്നു. ഇത്തരം അവയവങ്ങള്‍ മാറ്റിവെച്ച എലികളില്‍ ഗ്ളൂക്കോസ് ക്രമമാണെന്നും കണ്ടെത്തി.