12 February, 2016 01:52:23 PM
കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകളും അറിവുകളും ലഭ്യമാക്കുന്നതിന് കാള്‍ സെന്ററും വെബ്‌പോര്‍ട്ടലും
തിരുവനന്തപുരം : വിവരസാങ്കേതിക
വിദ്യയുടെ പ്രയോജനം കാര്‍ഷിക മേഖലയ്ക്ക് ലഭ്യമാക്കണമെന്നും സാമൂഹ്യ
മാധ്യമങ്ങളെ ക്രിയാത്മകമായി ഉപയോഗിച്ചാല്‍ കാര്‍ഷിക മേഖലയിലെ ഉത്പാദനക്ഷമത
വര്‍ധിപ്പിക്കാനാവുമെന്നും കൃഷി മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. കാര്‍ഷിക
മേഖലയിലെ നൂതന സാങ്കേതിക വിദ്യകളും അറിവുകളും ഒരു കുടക്കീഴില്‍
ലഭ്യമാക്കുവാന്‍ സ്മാള്‍ ഫാര്‍മര്‍ അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം സ്ഥാപിച്ച
കാള്‍ സെന്ററും വെബ്‌പോര്‍ട്ടലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
മന്ത്രി. എം.എ. വാഹിദ് എം.എല്‍.എ അധ്യക്ഷനായിരുന്നു.
ഇത്തരം ഉദ്യമം രാജ്യത്ത് തന്നെ ആദ്യമായാണ്. 1800 - 425 - 1661 എന്ന
ടോള്‍ ഫ്രീ നമ്പരിലേക്ക് വിളിക്കുന്നവര്‍ക്കും. എസ്.എം.എസ്, ഇ-മെയില്‍,
വാട്ട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് മുതലായ സമൂഹമാധ്യമങ്ങളിലൂടെ
ഉന്നയിക്കപ്പെടുന്ന സംശയങ്ങള്‍ക്കും ആധികാരികമായ മറുപടി കാള്‍ സെന്ററിലൂടെ
ലഭിക്കും. കൂടാതെ www.krishi.info എന്ന വെബ്‌സൈറ്റിലൂടെ കര്‍ഷകര്‍ക്ക്
ആവശ്യമായ വിവരങ്ങള്‍ ലഭിക്കും. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍
വികസിപ്പിച്ച മൊബൈല്‍ ആപ്പും കൃഷിമന്ത്രി ഉദ്ഘാടനം ചെയ്തു.