08 February, 2016 10:50:45 AM
ഇന്ത്യയിലെ എയ്ഡ്സ് രോഗികളില്‍ 40 % വും സ്ത്രീകളെന്ന് റിപ്പോര്‍ട്ട്
ദില്ലി : ഇന്ത്യയിലെ എയ്ഡ്സ് രോഗികളില്‍ 40 ശതമാനവും സ്ത്രീകളെന്ന് പഠന റിപ്പോര്‍ട്ട്. 2015 ല്‍ ഇന്ത്യയില്‍ 86000 പേര്‍ക്ക് കൂടി എയ്ഡ്സ് ബാധിച്ചതായി പഠനം തെളിയിച്ചു.
ഗര്‍ഭിണികള്‍, ലൈംഗിക തൊഴിലാളികള്‍, നിരക്ഷരര്‍ എന്നിവരിലൂടെ രോഗം രോഗം പെട്ടെന്ന് പടരാന്‍ സാധ്യതയുള്ളതിനാല്‍ ഈ സാഹചര്യം ആശങ്കയുണര്‍ത്തുന്നെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
2030 ല്‍ ഇന്ത്യ എയ്ഡ്‌സിന്‍റെ പിടിയില്‍ നിന്ന് പൂര്‍ണമായും മോചനം നേടുമെന്നത് സ്വപ്നം മാത്രമാവുകയാണ്.
സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിലൂടെ രോഗത്തെക്കുറിച്ച് ബോധവത്കരണം നല്‍കിയുടം രോഗം പകരുന്നത് ഒരു പരിധിവരെ തടയാന്‍ കഴിയുമെന്നാണ് ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ മാനേജരുടെ അഭിപ്രായം.