05 February, 2016 09:50:27 AM
ആല്‍ബ്യുട്ടമോള്‍ പ്ലസ് മരുന്ന് നിരോധിച്ചു
തിരുവനന്തപുരം : സെഞ്ചോര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ആല്‍ബ്യൂട്ടോര്‍ പ്ലസ് മരുന്നുകള്‍ പേര് മാറ്റി നാല്പത് ശതമാനത്തിലധികം വില വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിരോധിച്ചു. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളിംഗ് വിഭാഗമാണ് മരുന്ന് നിരോധിച്ചത്. 4 രൂപ 71 പൈസ വിലയുണ്ടായിരുന്ന ആല്‍ബ്യൂട്ടമോള്‍ എന്ന മരുന്നിന്‍റെ പേര് മാറ്റി ആല്ബ്യൂട്ടമോള്‍ പ്ലസ് എന്നാക്കി 42 രൂപ വില വര്‍ധിപ്പിക്കുകയായിരുന്നു.
വില നിയന്ത്രണ നിയമം മറന്നാണ് കമ്പനി വില കൂട്ടിയിരിക്കുന്നത്.