05 December, 2025 04:00:55 PM
കുമരകത്ത് ഹൗസ് ബോട്ട് മുങ്ങി: വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

കുമരകം : ചീപ്പുങ്കലില്‍ തീരത്ത് അടുപ്പിച്ചിരുന്ന ഹൗസ് ബോട്ട് വെള്ളം കയറി മുങ്ങി. ബോട്ടില്‍ ഉണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ രക്ഷപ്പെട്ടു. ബോട്ടിന്റെ ഡൂം തകർന്ന് വെള്ളം കയറി എന്നാണ് പ്രാഥമിക നിഗമനം. ഇന്നു പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം. ബോട്ട് മുങ്ങുന്നത് അറിഞ്ഞ് ജീവനക്കാർ സഞ്ചാരികളെ സുരക്ഷിതമായി കരയ്ക്ക് എത്തിച്ചിരുന്നു. സംഭവമറിഞ്ഞ് കുമരകം പോലീസ് സ്ഥലത്തെത്തിയിരുന്നു.





