05 December, 2025 10:52:44 AM
അതിജീവിതയെ അധിക്ഷേപിച്ചു; കോട്ടയത്ത് യൂട്യൂബര്‍ പിടിയിൽ

കോട്ടയം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്‌ക്കെതിരെ ലൈംഗികപീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ച യൂട്യൂബർ പിടിയിൽ. കോട്ടയം വേളൂർ പതിനഞ്ചിൽകടവ് സ്വദേശി ജെറിൻ (39) ആണ് പിടിയിലായത്. 'വോയിസ് ഓഫ് മലയാളി' എന്ന സോഷ്യൽ മീഡിയ പേജിന്റെ ഉടമയാണ് ഇയാൾ. നവംബർ 30-നാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയെക്കുറിച്ച് ലൈംഗിക പരാമർശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ജെറിൻ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുകയായിരുന്നു.





