15 January, 2025 06:31:33 PM


ലൂമിനാരിയ- വിദ്യാഭ്യാസ -സാംസ്കാരിക - കാർഷിക മേള വിളമത്സരങ്ങൾ സംഘടിപ്പിക്കുന്നു



പാലാ: പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജ് പ്ലാറ്റിനം ജൂബിലിയാഘോഷമായ "ലൂമിനാരിയ" മെഗാ എക്സ്പോയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ സഹകരണത്തോടെ കാർഷിക വിളമത്സരം സംഘടിപ്പിക്കുന്നു. പച്ചക്കപ്പ, ചേന, കാച്ചിൽ, ഏത്തവാഴക്കുല, തേങ്ങാക്കുല , പഴുക്കാകുല, ഇഞ്ചി, മഞ്ഞൾ കൂടാതെ വിവിധ പച്ചക്കറി ഇനങ്ങളിലും വിളമൽസരം ഉണ്ടായിക്കുന്നതാണ്. മൽസര വിജയികൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനിക്കുന്നതാണ്. പത്തൊൻപതാം തീയതി ഞായറാഴ്ച രാവിലെ ആരംഭിക്കുന്ന വിളമത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക. 9446126925, 9074556714.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941