25 July, 2024 03:30:23 PM
അക്കരപ്പാടം സ്‌കൂളിൽ ജൈവ പച്ചക്കറി-പൂകൃഷിയ്ക്കു തുടക്കം
കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നിറവ് പച്ചക്കറി-പൂകൃഷിക്ക് അക്കരപ്പാടം ഗവൺമെന്റ് യുപി സ്‌കൂളിൽ തുടക്കം. നടീൽ ഉത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ആയിരത്തിലേറെ പച്ചക്കറിത്തെകളും ബന്ദിതൈകളും നട്ടു. പച്ചമുളക്,വഴുതന, തക്കാളി, പയർ, വെണ്ട, ചോളം, ചീര തുടങ്ങിയവയാണ് പച്ചക്കറി കൃഷിയിൽ. ഉദയനാപുരം പഞ്ചായത്തിലെ കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച അക്കരപ്പാടം സ്‌കൂൾ നിറവ് പച്ചക്കറി കൃഷി - പൂകൃഷി ബ്ലോക്ക് തലത്തിൽ കഴിഞ്ഞ വർഷം ഒന്നാം സ്ഥാനം നേടിയിരുന്നു.സ്‌കൂൾ കൃഷിയിടത്തിൽ നടന്ന യോഗത്തിൽ സ്‌കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ. നടേശൻ, പി.ടി.എ പ്രസിഡന്റ് പി.വി. കിഷോർകുമാർ എന്നിവർ പ്രസംഗിച്ചു.