08 July, 2024 06:01:21 PM


'മാതൃകാ പോഷകത്തോട്ടം @ കൃഷി പാഠശാല' പദ്ധതിയുമായി കുറവിലങ്ങാട് കാർഷിക സഫാരിക്ലബ്



കുറവിലങ്ങാട്: കാർഷിക സഫാരി ക്ലബിൻ്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷന്റെയും കൃഷിഭവന്റെയും സഹകരണത്തിൽ പോലീസ് സ്റ്റേഷൻ പരിസരത്ത് 'മാതൃകാ പോഷകത്തോട്ടം @ കൃഷി പാഠശാല' ഒരുങ്ങുന്നു. കാർഷിക സഫാരി ക്ലബ് നടത്തിയ പത്തോളം കൃഷി യാത്രകളിൽ നിന്ന് ലഭിച്ച അറിവുകൾ കുറഞ്ഞ ചിലവിൽ നമ്മുടെ കൃഷിയിടങ്ങളിലും പ്രാവർത്തികമാക്കാൻ പറ്റുന്ന വിധത്തിൽ പാരമ്പര്യതനിമയും , സാങ്കേതിക വിദ്യകളും ചേർത്താണ് പോഷകത്തോട്ടം ഒരുക്കുന്നത്.

പരമ്പരാഗത കൃഷിരീതി, പോളി ഹൗസ് കൃഷി, പ്ലാസ്റ്റിംഗ് മൾച്ചിംഗ്, ജലസേചനമാർഗങ്ങളായ ഡ്രിപ് -സ്പ്രിംഗ്ളർ, ഫെർട്ടിഗേഷൻ സിസ്റ്റം, പ്ലാസ്റ്റിക് മൾച്ചിംഗ്, പന്തൽ കൃഷി , ഗ്രോ ബാഗ് കൃഷി തുടങ്ങിയവയെല്ലാം കോർത്തിണക്കി പ്രായോഗിക അറിവ് പകരുന്ന ഒരു കാർഷിക പാഠശാലയാണിത്.
കർഷകർ, യുവജനങ്ങൾ, വീട്ടമ്മമാർ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ തുടങ്ങി ചെറുതും വലുതും ആയ കൃഷി ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും നേരിൽ കണ്ട് നേട്ടങ്ങളും കോട്ടങ്ങളും മനസിലാക്കാം. 

നേരിൽ സന്ദർശിക്കുവാൻ സഫാരി ക്ലബ് നേതൃത്വത്തെ അറിയിച്ചു വന്നാൽ സഹായത്തിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
കൃഷിപാഠശാല @ മാതൃകാ പോഷകത്തോട്ടത്തിലെ ആദ്യ വിത്തിടീൽ കർമ്മം ബുധനാഴ്ച 3.00 ന് നടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K