04 June, 2024 08:01:00 PM


നാളെ പരിസ്‌ഥിതി ദിനം: ജന്മനക്ഷത്ര വൃക്ഷങ്ങൾ നടാം; പ്രകൃതിയെ സംരക്ഷിക്കാം



കോട്ടയം : ഭാരതീയജ്യോതിഷത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള ഇരുപത്തിയേഴു നക്ഷത്രങ്ങളിൽ ഓരോ നക്ഷത്രത്തിനും ഓരോ വൃക്ഷം കല്പ്പിക്കപ്പെട്ടിട്ടുണ്ട്. ഓരോ നാളിൽ ജനിച്ചവരും നക്ഷത്രവൃക്ഷങ്ങളെ നശിപ്പിക്കാതിരിക്കുകയും, നട്ടുപരിചരിച്ച് വളർത്തുകയും ചെയ്താൽ ആയുസും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. അതിലുപരി ഈ വിശ്വാസത്തിലൂന്നി ഓരോരുത്തരും നടുന്ന വൃക്ഷതൈകൾ പരിസ്ഥിതിസംരക്ഷണത്തിന് ഏറെ ഗുണകരമാകുമെന്നതാണ് വസ്തുത.  

നക്ഷത്രങ്ങളും വൃക്ഷവും ചുവടെ.

അശ്വതി - കാഞ്ഞിരം
ഭരണി - നെല്ലി
കാർത്തിക - അത്തി
രോഹിണി - ഞാവൽ
മകയിരം - കരിങ്ങാലി
തിരുവാതിര - കരിമരം
പുണർതം - മുള
പൂയം - അരയാൽ
ആയില്യം - നാകം
മകം - പേരാൽ
പൂരം - ചമത/പ്ലാശ്
ഉത്രം - ഇത്തി
അത്തം - അമ്പഴം
ചിത്തിര - കൂവളം
ചോതി - നീർമരുത്
വിശാഖം - വയങ്കത
അനിഴം - ഇലഞ്ഞി
തൃകേട്ട - വെട്ടി
മൂലം - വെള്ളപ്പൈൻ
പൂരാടം - വഞ്ചി
ഉത്രാടം - പ്ലാവ്
തിരുവോണം - എരിക്ക്
അവിട്ടം - വന്നി
ചതയം - കടമ്പ്
പൂരുരുട്ടാതി - തേമ്പാവ്
ഉത്രട്ടാതി - കരിമ്പന
രേവതി - ഇലിപ്പ


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K