05 February, 2024 10:18:14 AM


കേരള ബജറ്റ് ; കാർഷിക മേഖലയ്ക്ക് 1658 കോടിയുടെ നിക്ഷേപം



തിരുവനന്തപുരം: കാർഷിക മേഖലയ്ക്ക് 1658 കോടിയുടെ നിക്ഷേപമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. 5000 കോടിയുടെ നിക്ഷേപ സമാഹരണം നടത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഭൂമി പൂളിങ് വേഗത്തിലാക്കും. നാളികേരള വികസന പദ്ധതിക്ക് 65 കോടിയും വിളപരിപാലനത്തിന് 13 കോടിയും ബജറ്റിൽ വകയിരുത്തി. കേരള ഫീഡ്സിന് 16 കോടി. 327 കോടിരൂപ മത്സ്യബന്ധന മേഖലയ്ക്ക്. വർക്ക് നിയർ ഹോം സെന്ററുകൾക്കായി 10 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K