26 October, 2023 04:44:29 PM


കൃഷി അധിഷ്ഠിത ആസൂത്രണ പദ്ധതിയിൽ അംഗമാകാം: അപേക്ഷ ഒക്ടോബർ 31 വരെ



ഏറ്റുമാനൂർ: ഏറ്റുമാനൂർ കൃഷിഭവന്‍റെ പരിധിയിൽപ്പെട്ട കർഷകർക്ക് കൃഷി അധിഷ്ഠിത ആസൂത്രണ പദ്ധതിയിൽ അംഗമാകുന്നതിന് അപേക്ഷ ക്ഷണിച്ചു. കൃഷി വകുപ്പിന്‍റെയും കേരള കാർഷിക സർവകലാശാലയിലെയും ഉദ്യോഗസ്ഥർ സ്ഥലം പരിശോധന നടത്തി തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് ഫാം പ്ലാൻ തയ്യാറാക്കി നൽകുന്നു. അവരുടെ കൃഷിയിടത്തിൽ ശാസ്ത്രീയ കൃഷി രീതി അവലംബിച്ച വരുമാനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. 10 സെൻറ് മുതൽ രണ്ട് ഏക്കർ വരെ സ്വന്തമായി കൃഷിഭൂമി ഉള്ളവർക്കും അതിൽ കൃഷയോടെപ്പം കൃഷി അനുബന്ധ മേഖലകളായ പശു വളർത്തൽ, കോഴി- താറാവ് വളർത്തൽ, മത്സ്യം വളർത്തൽ, തേനീച്ച വളർത്തൽ കാർഷിക ഉത്പന്ന വൈവിധ്യ വത്കരണ വിപണനം എന്നിവ ചെയ്യുന്നവർക്കും അപേക്ഷ സമർപ്പിക്കാം. അപേക്ഷ  കൃഷിഭവനിൽ ലഭ്യമാണ്. കരമടച്ച രസീതിന്‍റെ പകർപ്പ് ആധാറിന്‍റെ പകർപ്പ് ബാങ്ക് പാസ്ബുക്കിന്‍റെ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 31.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K