07 August, 2016 10:27:33 AM
വളയിട്ട കൈകളില്‍ ഉളിയും കൊട്ടുവടിയുമേന്തി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്
പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനിലാ വിജു തിരക്കിലാണ്. ഗൃഹഭരണവും സാമൂഹ്യപ്രവര്‍ത്തനവും മാത്രമല്ല, വളയിട്ട കൈകളില്‍ മരപ്പണിയും വഴങ്ങുമെന്ന് തെളിയിക്കുകയാണ് കോട്ടയം മൂലവട്ടം ചാത്തനാട്ട് പുത്തന്‍പുരയ്ക്കല്‍ വിജു ജെ സ്കറിയായുടെ ഭാര്യയായ അനില.
ഉളിയും കൊട്ടുവടിയുമേന്തി മരപ്പണിയില്‍ കൂടുതല്‍ പ്രാഗത്ഭ്യം നേടാനുള്ള പരിശീലനത്തിലാണ് അനിലയിപ്പോള്‍. നാട്ടകം ഗവ.കോളേജില്‍ നിന്നും കൊമേഴ്സില്‍ ബിരുദം നേടിയ ശേഷം പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടിന്‍റെ ഓഫീസില്‍ ജോലി ചെയ്യുകയായിരുന്നു പാമ്പാടി സ്വദേശിനിയായ ഇവര്‍. വിവാഹ ശേഷം വീട്ടില്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു. പച്ചക്കറി കൃഷിയോടൊപ്പം കോഴി, ആട്, പശു തുടങ്ങിയവയെ വളര്‍ത്തലായിരുന്നു പ്രധാന പരിപാടി. ഇതിനിടെയാണ് ഗ്രാമപഞ്ചായത്ത് വഴി ആട് വളര്‍ത്തലുമായി ബന്ധപ്പെട്ട പരിശീലനത്തിന് ചേരുന്നത്.
ആട് ഗ്രാമം പദ്ധതിയുടെ ഭാഗമായി ആട്ടിന്‍കൂട് നിര്‍മ്മാണ പരിശീലനത്തിനായി 2013ല്‍ കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്നും പഞ്ചായത്ത് വഴി അയച്ച അഞ്ച് വനിതകളില്‍ ഒരാള്‍ അനിലയായിരുന്നു. ഏറ്റുമാനൂര്‍ വെട്ടിമുകളിലുള്ള അര്‍ച്ചനാ വിമന്‍സ് സെന്‍ററിലെ പരിശീലന പരിപാടിയ്ക്ക് പുതുപ്പള്ളി, അയര്‍ക്കുന്നം, പനച്ചിക്കാട്, കുറിച്ചി, വിജയപുരം എന്നീ ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് 5 പേര്‍ വീതം 25 വനിതകളാണ് ഉണ്ടായിരുന്നത്. ഇവിടെനിന്നും മരപ്പണിയും കല്‍പ്പണിയും പഠിച്ചുതുടങ്ങിയ അനിലയ്ക്കു് ഇത് ജീവിതമാര്‍ഗ്ഗമായി എടുക്കാനും മടിയില്ലായിരുന്നു.

ഇതിനോടകം അനിലയും കൂട്ടുകാരും പഞ്ചായത്തില്‍ 41 ആട്ടിന്‍കൂടുകള്‍ നിര്‍മ്മിച്ചുകഴിഞ്ഞു. 5 ദിവസംകൊണ്ടാണ് ഒരു കൂട് നിര്‍മ്മിക്കുക. വീട്ടില്‍ എല്ലാവരുടെയും പിന്തുണയുമുള്ളതുകൊണ്ട് മരപ്പണിയില്‍ അവസരങ്ങള്‍ വന്നാല്‍ വിനിയോഗിക്കാന്‍ തയ്യാറാണ് അനില. എസ്.എഫ്.ഐ പ്രവര്‍ത്തകയായിരുന്ന അനില കോളേജില്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പനച്ചിക്കാട് പഞ്ചായത്തിലെ 23-ാം വാര്‍ഡ് വനിതാ സംവരണമായപ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി നറുക്ക് വീണത് അനിലയ്ക്ക്. നല്ല ഭൂരിപക്ഷത്തോടെ വിജയിച്ച അനില വൈസ് പ്രസിഡന്‍റുമായി.
വൈസ് മെന്‍സ് ഇന്‍റര്‍നാഷണല്‍ വനിതാദിനത്തോടനുബന്ധിച്ച് അര്‍ച്ചനാ വിമന്‍സ് സെന്‍ററില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ അനില പങ്കെടുക്കുകയും ഇന്ത്യാ ഏരിയാ പ്രസിഡന്‍റ് പി. വിജയകുമാറില്‍നിന്ന് പണിയായുധങ്ങള്‍ ഏറ്റു വാങ്ങുകയും ചെയ്തിരുന്നു. ഭര്‍ത്താവ് വിജു ഡ്രൈവറാണ്. സ്നേഹ, ഷോണ്‍ എന്നിവര്‍ മക്കളാണ്.