17 June, 2016 01:24:15 AM
ജനലുകള്‍ മനോഹരമാക്കി കാറ്റിനും വെളിച്ചത്തിനും വഴിയൊരുക്കാം
ഒരു മുറിയുടെ ഏറ്റവും മനോഹരമായ സ്ഥലം ജനാലകളാണ്. കാറ്റിന്റെയും വെളിച്ചത്തിന്റെയും ശ്രോതസാണ് ജനല്‍ അതുകൊണ്ടു തന്നെ ഇത് വൃത്തിയായും ഭംഗിയായും സൂക്ഷിക്കേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേഷിതമാണ്. മുറിയിലെ ജനലുകള്‍ മനോഹരമാക്കി മുറിയില്‍ പോസിറ്റിവ് എനര്‍ജി നിറയ്ക്കാന്‍ ചില വഴികള്‍.
1, ജനലുകല്‍ ഉപയോഗശൂന്യമായ വസ്ഥുക്കള്‍ നിക്ഷേപിക്കാനുള്ള സ്ഥലമല്ല. ഇത് കാറ്റും വെളിച്ചവും കടന്ന് വരുന്നതിന് തടസമാകും.
2, തുണികളും ബാഗും ജനാലയില്‍ തൂക്കിയിടാതിരിക്കുക. ഇത് മുറിയുടെ ഭംഗി കുറയ്ക്കും.
3, പൊടിപിടിച്ച് വൃത്തികേടായ ജനലുകള്‍ മുറിയുടെ ഭംഗി നഷ്ട്ടമാക്കും എപ്പോഴും തുടച്ച് വൃത്തിയാക്കണം.
4, ജനാലയുടെ അരികില്‍ ഭംഗിയുള്ള പൂക്കള്‍ വയ്ക്കുന്നത് മുറിയില്‍ പോസിറ്റിവ് എനര്‍ജി നിറയ്ക്കാന്‍ സഹായിക്കും.
5, ഇരുണ്ട കര്‍ട്ടനുകള്‍ക്ക് പകരം മനോഹരമായ ഇളം നിറങ്ങളിലുള്ള കര്‍ട്ടനുകള്‍ ഉപയോഗിക്കുക.
6, പകല്‍ സമയങ്ങളില്‍ കഴിവതും ജനലുകള്‍ തുറന്നിടാന്‍ ശ്രമിക്കുക. ഇത് മുറിയില്‍ പോസിറ്റിവ് എനര്‍ജി നിറയ്ക്കും.