22 September, 2017 11:53:46 AM
കാർപോർച്ചുകളെ കെട്ടിട നികുതി നിർണ്ണയത്തിൽ നിന്നും ഒഴിവാക്കി
തിരുവനന്തപുരം: കെട്ടിടങ്ങളുടെ നികുതി നിർണ്ണയത്തിൽ നിന്നും കാർ പോർച്ചുകളെ ഒഴിവാക്കിയിട്ടുള്ളതായി സര്‍ക്കാര്‍ അറിയിപ്പ്. റവന്യു വകുപ്പിന്‍റെ 2008 ജനുവരി 9ലെ സര്‍ക്കുലര്‍ പ്രകാരം ഗാര്‍ഹിക കെട്ടിടങ്ങളുടെ പ്ലിന്ത് ഏരിയ കണക്കാക്കുന്നതില്‍ നിന്നും കേരള കെട്ടിട നിര്‍മ്മാണ നിയമം 5(5) പ്രകാരം കാര്‍പോര്‍ച്ചിനെ ഗ്യാരേജായി പരിഗണിച്ച് ഒഴിവാക്കിയിരുന്നു.
എന്നാല്‍ ഈ ഉത്തരവ് മാനിക്കാതെ പല തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും നികുതി നിര്‍ണ്ണയത്തില്‍ കാര്‍ പോര്‍ച്ചിനെയും ഉള്‍പ്പെടുത്തിയിരുന്നു. ഇതിനിടെ വിനു സി ചാക്കോ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിലും ഗാര്യേജ്/കാർപോർച്ചുകളുടെ എണ്ണം കണക്കാക്കാതെ ഈ ഭാഗത്തെ പ്ലിന്ത് ഏരിയാ കണക്കാക്കുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് കോതമംഗലം തഹസില്‍ദാര്‍ 2017 ജൂലൈ 27ന് നല്‍കിയ കത്തിന് മറുപടിയായി എണ്ണം കണക്കാക്കാതെ കാര്‍ പോര്‍ച്ചുകളെ മോത്തത്തില്‍ നികുതി നിര്‍ണ്ണയിക്കുന്നതില്‍ നിന്നും ഒഴിവാക്കാവുന്നതാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്കു വേണ്ടി അണ്ടര്‍ സെക്രട്ടറി റജി രാജേന്ദ്രന്‍ അറിയിപ്പ് നല്‍കിയത്.