
ചെന്നൈ: തമിഴ് നടന്‍ ഫ്‌ലോറന്റ് പെരേര കൊവിഡ് ബാധിച്ച് മരിച്ചു. തിങ്കളാഴ്ച രാത്രി ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 67 വയസായിരുന്നു. രണ്ടാഴ്ച മുമ്ബാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. അന്നുമുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിത്തുടങ്ങിയത്. കഴിഞ്ഞ മാസം ഒരു വിവാഹത്തില്‍ ഫ്‌ളോറന്റ് പങ്കെടുത്തിരുന്നു, അതിനുശേഷം അദ്ദേഹത്തിന് സുഖമില്ലാതാവുകയായിരുന്നു.
നടന്റെ അപ്രതീക്ഷിത വേര്‍പാടില്‍ അനുശോചനമറിയിച്ച് പ്രശസ്ത സംവിധായകന്‍ സിനു രാമസാമി ഉള്‍പ്പെടെ തമിഴ് സിനിമയിലെ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. ഫ്‌ളോറന്റ് പെരേര തമിഴില്‍ അമ്ബതിലധികം ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. തലപതി വിജയുടെ പുതിയ ഗീതൈ എന്ന ചിത്രത്തിലൂടെ അഭിനേതാവായി അരങ്ങേറ്റം കുറിച്ച അദ്ദേഹം, പിന്നീട് പ്രഭു സോളമന്റെ കയാല്‍, കുംകി, എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.