• അതിരമ്പുഴ: പണ്ടാരക്കളം പരേതനായ പി.വി. ജോർജിന്റെ (കൃഷിവകുപ്പ് ജോയിന്‍റ് ഡയറക്ടര്‍) ഭാര്യ റോസമ്മ ജോർജ് ( 78 ) അന്തരിച്ചു. പരേത എഴുപുന്ന ചാണിപ്പറമ്പിൽ കുടുംബാംഗമാണ് . മക്കൾ : ഡോ . ജോജി ജോർജ് ( യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഒമാൻ ) , ഡോ . റീന പ്രകാശ് അക്കരക്കാട്ടിൽ ( കോഴിക്കോട് ) , ഡോ . തോമസ് പി . ജോർജ് ( പുഷ്പഗിരി മെഡിക്കൽ കോളജ് തിരുവല്ല ) , ലീന സിബി ( അസി . പ്രൊഫസർ , ലേബർ ഇന്ത്യ ട്രെയിനിംഗ് കോളജ് മരങ്ങാട്ടുപിള്ളി ) . മരുമക്കൾ : ബറ്റ്സി അരീത ( ചങ്ങനാശേരി ) , ഡോ . പ്രേം പ്രകാശ് അക്കരക്കാട്ടിൽ ( കോഴിക്കോട് ) , ഡോ . ഷീബ തോമസ് ( മൗണ്ട് കാർമ്മൽ ട്രയിനിംഗ് കോളജ് കോട്ടയം ) , സിബി ജോസ് തേര കം നിൽക്കുന്നതിൽ , കൂടല്ലൂർ ( സതേൺ റെയിൽവേ , കോട്ടയം ) . 



  • ഏറ്റുമാനൂര്‍: വെട്ടിമുകള്‍ സെന്‍റ് പോള്‍സ് സ്കൂള്‍ അധ്യാപിക കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ചു. പുന്നത്തുറ വള്ളിയാംപൊയ്കയില്‍ റജിയുടെ ഭാര്യ എന്‍.ബി.ഏലിയാമ്മ (54) ആണ് മരിച്ചത്. ഉദരസംബന്ധമായ അസുഖത്തെതുടര്‍ന്ന് മൂന്നാഴ്ച മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഏലിയാമ്മ ശസ്ത്രക്രീയ കഴി‍ഞ്ഞ് ചികിത്സയില്‍ തുടരവെ മൂന്ന് ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്.


    വെള്ളിയാഴ്ച രാത്രി ഒമ്പതര മണിയോടെയാണ് മരണം സംഭവിച്ചത്. മംഗളം കോളേജിന് സമീപമാണ് ഇവരുടെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്. അഭിജിത്, അപ്പുണ്ണി എന്നിവര്‍ മക്കളാണ്. ഏലിയാമ്മയ്ക്ക് ആശുപത്രിയില്‍ കൂട്ടിരുന്ന മകന്‍ അഭിജിത്തിനും കോവിഡ് പോസിറ്റീവാണ്. ഇയാളെ കോവിഡ് വാര്‍ഡിലേക്ക് മാറ്റി. ഏലിയാമ്മയുടെ സംസ്കാരം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പിന്നീട് നടക്കും. 




  • തിരുവനന്തപുരം: പ്രശസ്ത സീരിയൽ നടൻ ശബരിനാഥ് (43) അന്തരിച്ചു. ഹൃദയാഘാതം ആണ് മരണ കാരണം. 

    Updating... 



  • ബംഗളൂരു: രാജ്യസഭാ എംപിയും കര്‍ണാടകയിലെ ബിജെപി നേതാവുമായ അശോക് ഗസ്തി ബംഗളൂരുവില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എംപിയെ സെപ്റ്റംബര്‍ 2 ന് ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഗസ്തി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഗസ്തിയുടെ ആരോഗ്യ അവസ്ഥ വളരെ മോശം സ്ഥിതിയിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.



  • കോ​യ​മ്പ​ത്തൂ​ർ: കോയമ്പത്തൂർ ആ​ര്യ​വൈ​ദ്യ ഫാ​ർ​മ​സി എം​ഡി ഡോ. ​പി.​ആ​ർ. കൃ​ഷ്ണ​കു​മാ​ർ (69) അ​ന്ത​രി​ച്ചു. ന്യൂ​മോ​ണി​യ ബാ​ധ​യെ തു​ട​ര്‍​ന്ന് ഒ​രാ​ഴ്ച​യി​ലേ​റെ​യി​ലാ​യി കോ​യ​മ്പ​ത്തൂ​രിലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​യു​ര്‍​വേ​ദ​രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന ക​ണ​ക്കി​ലെ​ടു​ത്ത് 2009-ൽ ​രാ​ജ്യം അ​ദ്ദേ​ഹ​ത്തിന് പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചിരുന്നു.





  • തി​രു​പ്പ​തി: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി എം​പി ദു​ർ​ഗാ​പ്ര​സാ​ദ് റാ​വു (65) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് നേ​താ​വാ​യ ഇ​ദ്ദേ​ഹം ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. ദു​ര്‍​ഗാ​പ്ര​സാ​ദ് റാ​വു​വി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ അ​നു​ശോ​ചി​ച്ചു.



  • ചെന്നൈ: തമിഴ് നടന്‍ ഫ്‌ലോറന്റ് പെരേര കൊവിഡ് ബാധിച്ച്‌ മരിച്ചു. തിങ്കളാഴ്ച രാത്രി ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 67 വയസായിരുന്നു. രണ്ടാഴ്ച മുമ്ബാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. അന്നുമുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിത്തുടങ്ങിയത്. കഴിഞ്ഞ മാസം ഒരു വിവാഹത്തില്‍ ഫ്‌ളോറന്റ് പങ്കെടുത്തിരുന്നു, അതിനുശേഷം അദ്ദേഹത്തിന് സുഖമില്ലാതാവുകയായിരുന്നു.


    നടന്റെ അപ്രതീക്ഷിത വേര്‍പാടില്‍ അനുശോചനമറിയിച്ച്‌ പ്രശസ്ത സംവിധായകന്‍ സിനു രാമസാമി ഉള്‍പ്പെടെ തമിഴ് സിനിമയിലെ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. ഫ്‌ളോറന്റ് പെരേര തമിഴില്‍ അമ്ബതിലധികം ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. തലപതി വിജയുടെ പുതിയ ഗീതൈ എന്ന ചിത്രത്തിലൂടെ അഭിനേതാവായി അരങ്ങേറ്റം കുറിച്ച അദ്ദേഹം, പിന്നീട് പ്രഭു സോളമന്റെ കയാല്‍, കുംകി, എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.



  • കോട്ടയം: ജില്ലാ പഞ്ചായത്തംഗവും ജനപക്ഷം നേതാവുമായ ലിസി സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ പറമ്പിൽ അന്തരിച്ചു. 57 വയസായിരുന്നു. രാവിലെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. കളത്തൂക്കടവ് ഇളംതുരുത്തിയിൽ കുടുംബാഗമാണ്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.  പി സി ജോർജ് എംഎൽഎ നയിക്കുന്ന ജനപക്ഷം പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. പൂഞ്ഞാർ എംഎൽഎ പി സി ജോർജിനോടൊപ്പം ഉറച്ചുനിന്ന രാഷ്ട്രീയ നിലപാടായിരുന്നു ലിസിയുടേത്.


    കോട്ടയം ജില്ലാ പഞ്ചായത്തിലെ പല ഭരണ പ്രതിസന്ധി ഘട്ടങ്ങളിലും വലിയ വാഗ്ദാനങ്ങളുമായി പലരും സമീപിച്ചെങ്കിലും ലിസി തന്റെ നിലപാടിൽ ഉറച്ചുനിന്നു. പൂഞ്ഞാർ ഡിവിഷനിൽ നിന്നാണ് 2015ൽ ലിസി സെബാസ്റ്റ്യൻ ജില്ലാ പഞ്ചായത്തിലേക്ക് എത്തിയത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമലാ ജിമ്മിയെ പരാജയപ്പെടുത്തിയ ലിസിയുടെ വിജയം ഏറെ ശ്രദ്ധ നേടിയിരുന്നു. മൃതദേഹം ഇന്ന് രാവിലെ 10 മണിയ്ക്ക് പൂഞ്ഞാർ പയ്യാനിത്തോട്ടത്തിലുള്ള സ്വവസതിയിൽ എത്തിക്കും. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30 ന് പയ്യാനിത്തോട്ടം സെൻ്റ് അൽഫോൻസാ പള്ളിയിൽ. 



  • കോഴിക്കോട്: കോഴിക്കോട് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. എ.എന്‍.പി ഉമ്മര്‍കുട്ടി (87) അന്തരിച്ചു . 1992- 1996 കാലയളവിലായിരുന്നു അദ്ദേഹം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിസിയായിരുന്നത്. 1933 ല്‍ തലശ്ശേരിയില്‍ ജനിച്ച ഉമ്മര്‍കുട്ടി ബിഇഎംപി ഹൈസ്കൂള്‍, ബ്രണ്ണന്‍ കോളജ്, മദ്രാസ് പ്രസിഡന്‍സി കോളജ്, അലീഗഢ് സര്‍വ്വകലാശാല എന്നിവടങ്ങളില്‍ പഠിച്ചു. മറൈന്‍ ബയോളജിയിലായിരുന്നു ഡോക്ടറേറ്റ്. സെന്ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്സ്റ്റിറ്റ്യൂട്ട് തമിഴ്നാട്, ഓഷ്യാനോഗ്രാഫിക് ലബോറട്ടറി എറണാകുളം, ഗോവ നാഷണല്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി കൊച്ചി കേന്ദ്രം, സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, കൊല്‍ക്കത്ത എന്നിവടങ്ങളില്‍ ജോലി ചെയ്തു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, യുജിസി റിവ്യൂ കമ്മിറ്റി ചെയര്‍മാന്‍, വിസി നിയമനപാനല്‍ യുജിസി നോമിനി തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും നിരവധി പുസ്തകങ്ങള്‍ എഴുതി. സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്. കടലിനെ കണ്ടെത്തല്‍, ഇന്ത്യാ സമുദ്രം, പരിണാമം. കടലിന്‍റെ കഥ, തുടങ്ങിയ അദ്ദേഹത്തിന്‍റെ പുസ്തകങ്ങളാണ്.



  • ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ബാറിലെ അഭിഭാഷകന്‍ ഓഫീസില്‍ മരിച്ച നിലയില്‍. ഏറ്റുമാനൂര്‍ ശിവകൃപയില്‍ ഗോപാലപിള്ളയുടെയും പരേതയായ ചെല്ലമ്മയുടെയും മകന്‍ അഡ്വ.ബിജു ഗോപാൽ (43) ആണ് കോടതിപ്പടിയിലെ ഓഫീസില്‍ മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിഞ്ഞ് കേസ് പഠിക്കുന്നതിനും മറ്റുമായി ഓഫീസിലേക്ക് പോയതാണ്. രാത്രി പത്ത് മണിയോടെ വീട്ടില്‍നിന്നും വിളിച്ചിട്ട് ഫോണ്‍ എടുക്കാതെ വന്നതിനെതുടര്‍ന്ന് ചെന്ന് നോക്കിയപ്പോഴാണ് അനക്കമില്ലാത്ത നിലയില്‍ ബിജുവിനെ കണ്ടത്. ഉടന്‍ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരു മണിക്കൂര്‍ മുമ്പേ മരണം നടന്നതായി സ്ഥിരീകരിച്ചു. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നാണ് പ്രാഥമികനിഗമനം. മ‍ൃതദേഹം കോവിഡ് പരിശോധനയ്ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ: അനിതാ ബിജു ഗോപാല്‍, മകന്‍: അഭിജിത് ഗോപാല്‍.



  • കോഴിക്കോട്: താമരശേരി രൂപതാ മുന്‍ ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി അന്തരിച്ചു. 87 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് നിര്‍മലാ ആശുപത്രിയില്‍ വൈകുന്നേരം 6.30 ഓടെയായിരുന്നു അന്ത്യം. ഏറെ നാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 1997 ഫെബ്രുവരി 13നാണ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി താമരശേരി രൂപതയുടെ ബിഷപ്പായി നിയമിതനായത്. മാര്‍ ജേക്കബ് തൂങ്കുഴി തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥലം മാറിയ ഒഴിവിലേക്കായിരുന്നു നിയമനം. 2010 ഏപ്രില്‍ 8നാണ് രൂപതാ ഭരണത്തില്‍ നിന്ന് വിരമിച്ചത്.

    തൃശൂര്‍ അതിരൂപതയിലെ മറ്റം ഇടവകയില്‍ ചിറ്റിലപ്പിള്ളി ചുമ്മാര്‍-കുഞ്ഞായി ദമ്പതിമാരുടെ എട്ട് മക്കളില്‍ ആറാമനായി 1934 ഫെബ്രുവരി ഏഴിനായിരുന്നു ജനനം. 1951 ല്‍ മറ്റം സെന്റ് ഫ്രാന്‍സീസ് ഹൈസ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പാസായി. തേവര എസ്എച്ച് കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസായ ശേഷം 1953 ല്‍ സെമിനാരിയില്‍ ചേര്‍ന്നു. 1958 ല്‍ മംഗലപ്പുഴ മേജര്‍ സെമിനാരിയില്‍ ചേര്‍ന്നു. 1958 ല്‍ മംഗലപ്പുഴ മേജര്‍ സെമിനാരിയിലെ പഠനത്തിനു ശേഷം തിയോളജി പഠനത്തിനായി റോമിലെ ഉര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു.


    1961 ഒക്‌ടോബര്‍ 18ന് മാര്‍ മാത്യു കാവുകാട്ടു പിതാവില്‍ നിന്നു റോമില്‍ വച്ച് പട്ടമേറ്റു. തുടര്‍ന്ന് റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. 1988 ല്‍ സീറോമലബാര്‍ സഭയുടെ ഭാഗമായി കല്യാണ്‍ രൂപത സ്ഥാപിതമായപ്പോള്‍ ആ രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടു




  • കാ​സ​ർ​ഗോ​ഡ്: എ​ട​നീ​ർ മ​ഠാ​ധി​പ​തി സ്വാ​മി കേ​ശ​വാ​ന​ന്ദ ഭാ​ര​തി (79) അ​ന്ത​രി​ച്ചു. പു​ല​ർ​ച്ചെ മ​ഠ​ത്തി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ഭ​ര​ണ​ഘ​ട​ന ത​ത്വ​ങ്ങ​ൾ മാ​റ്റ​രു​തെ​ന്ന പ്ര​ശ്സ്ത​മാ​യ കേ​സി​ലെ ഹ​ർ​ജി​ക്കാ​ര​നാ​യി​രു​ന്നു. ഈ ​കേ​സാ​ണ് പി​ന്നീ​ട് കേ​ശ​വാ​ന​ന്ദ​ഭാ​ര​തി വേ​ഴ്സ​സ് സ്റ്റേ​റ്റ് ഓ​ഫ് കേ​ര​ള എ​ന്ന​പേ​രി​ൽ അ​റി​യ​പ്പെ​ട്ട​ത്. ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​ത്തി​നെ​തി​രെ നി​യ​മ പോ​രാ​ട്ടം ന​ട​ത്തി​യി​രു​ന്നു.



  • ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ഫെമിന മന്‍സിലില്‍ അബ്ദുള്‍ ലത്തീഫിന്‍റെ ഭാര്യ ജമീലാ ബീവി ടി.എ (65) അന്തരിച്ചു. ഏറ്റുമാനൂര്‍ ഗവ. ഗേള്‍സ് ഹൈസ്കൂള്‍ റിട്ട അധ്യാപികയാണ്. മക്കള്‍: ഫെബിന്‍ (അധ്യാപകന്‍, കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളേജ്), ഫെബിത, മരുമക്കള്‍: ജാസ്മി എം.എസ് (അധ്യാപിക, പെരുമണ്‍ എഞ്ചിനീയറിംഗ് കോളേജ്, കൊല്ലം), റിന്‍സു സ്കറിയ, പത്തനംതിട്ട (എഞ്ചിനീയര്‍, ചെന്നൈ). സംസ്കാരം ഇന്ന് 3.30ന് ചങ്ങനാശ്ശേരി പഴയപള്ളിയില്‍. മൃതദേഹം 2ന് ഏറ്റുമാനൂരിലെ വസതിയില്‍നിന്നും പള്ളിയിലേക്ക് കൊണ്ടുപോകും.



  • തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ര​ണ്ട് കൊ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി. കാ​സ​ർ​ഗോ​ഡ്, ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. ആ​ല​പ്പു​ഴ​യി​ൽ മ​ണ്ണ​ഞ്ചേ​രി സ്വാ​ദേ​ശി സു​ര​ഭി​ദാ​സ് ആ​ണ് മ​രി​ച്ച​ത്. വൃ​ക്ക​രോ​ഗി​യാ​യ സു​ര​ഭി​ദാ​സി​ന് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ശു​പ​ത്രി​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു മ​ര​ണം.

    കാ​സ​ർ​ഗോ​ഡ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബേ​ക്ക​ൽ​കു​ന്ന് സ്വ​ദേ​ശി മു​ന​വ​ർ റ​ഹ്മാ​ൻ(22) ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ഓ​ഗ​സ്റ്റ് 18 നാ​ണ് യു​വാ​വി​ന് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ര​ക്താ​ർ​ബു​ദ​ത്തെ തു​ട​ർ​ന്ന് ര​ണ്ട് വ​ർ​ഷ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ന്യൂ​മോ​ണി​യ​യും ബാ​ധി​ച്ചു. ര​ണ്ടു​ദി​വ​സ​മാ​യി അ​സു​ഖം കൂ​ടി. ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു മ​ര​ണം. 




  • കോട്ടയം: ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. കൂട്ടിക്കൽ പാലത്തുങ്കൽ (കൊരട്ടിയിൽ ) മുഹമ്മദ് റാഫിയുടെ ഭാര്യ ബീമ (49) ആണ് മരിച്ചത്. 6 വർഷമായി കിഡ്നി സംബന്ധമായ രോഗത്തിൽ ചികിത്സലായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റീവ് ആവുകയായിരുന്നു. ഇന്ന് പുലർച്ചയോടെ മരണം സംഭവിച്ചത്. മരണത്തിനുശേഷം സ്രവം പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. ഫലം ലഭ്യമായിട്ടില്ലങ്കിലും കബറടക്കം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇന്ന് കൂട്ടിക്കൽ മുഹിയദ്ധീൻ ജുമാ മസ്ജിദിൽ. മക്കൾ: മുഹമ്മദ് സാദിക്, ആമിന, മരുമകൾ: ആസിം നൗഷാദ്. 




  • പേരൂർ: കോട്ടയം പേരൂർ അമ്പാട്ടു വീട്ടിൽ പരേതനായ കുമാരൻ നായരുടെ ഭാര്യ എ.കെ. തങ്കമ്മ (95) അന്തരിച്ചു. മക്കൾ : എ. കെ.ശശിധരൻ (റിട്ട. സൂപ്രവൈസർ,കോട്ടയം ടെക്സ്റ്റൈൽസ്), എ. കെ. പീതാംബരൻ (റിട്ട. അദ്ധ്യാപകൻ, കല്ലാച്ചി), ഏ. റ്റി. മോഹനൻ (റിട്ട. സൂപ്രണ്ട്, കെ.എസ്.ആര്‍.ടി.സി), ഏ. കെ. സുരേന്ദ്രൻ (റിട്ട. ശിരസ്തദാർ). മരുമക്കൾ: ചന്ദ്രിക, തുളസീമണി, പത്മ, കുമാരി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ.


  • Purushotham Rai ,  Dronacharya Award


    ബംഗലൂരു: അത്‌ലറ്റിക് കോച്ച് പുരുഷോത്തം റായ് (79) അന്തരിച്ചു. ദ്രോണാചാര്യ പുരസ്‌കാരം വെര്‍ച്വല്‍ ചടങ്ങിലൂടെ ദേശീയ കായിക ദിനമായ ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് സ്വീകരിക്കാനിരിക്കേയാണ് അന്ത്യം. ഇന്നലെ നടന്ന ഓണ്‍ലൈന്‍ റിഹേഴ്‌സലില്‍ പങ്കെടുത്തിരുന്നു. വൈകാതെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടയുകയായിരുന്നു.


    കായിക മേഖലയ്ക്കു നല്‍കി സമഗ്ര സംഭാവനകള്‍ മാനിച്ചാണ് പുരുഷോത്തം റായിയെ ദ്രോണാചാര്യ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. പുരസ്‌കാരത്തിനായി അദ്ദേഹം സ്വയം നാമനിര്‍ദേശം നല്‍കുകയായിരുന്നു. നിരവധി ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ് ജേതാക്കളെ പരിശീലിപ്പിച്ച കോച്ചായിരുന്നു പുരുഷോത്തം . ഡെക്കാത്‌ലന്‍ താരമായിരുന്ന പുരുഷോത്തം നേതാജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സിലെ പഠനത്തിനു ശേഷം കോച്ചിംഗ് കരിയര്‍ തുടങ്ങി. അശ്വിനി നച്ചപ്പ, വന്ദന റാവു, മുരളിക്കുട്ടന്‍, എം.കെ ആശ, റോസക്കുട്ടി, ഇ.ബി ഷൈല, ജി.ജി പ്രമീള, ജയ്‌സി തോമസ് തുടങ്ങിയ താരങ്ങളുടെ പരിശീലകനായിരുന്നു.


    ഇന്നലെ റിഹേഴ്‌സലില്‍ പങ്കെടുക്കുന്ന വേളയിലും അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നുവെന്ന് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് ഒരു വാര്‍ത്താചാനലിനോട് പ്രതികരിച്ചു. പനിയും മറ്റ് അസ്വസ്ഥതകളും ഉണ്ടായിരുന്നുവെന്നും കൊവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. പരിപാടിക്കു ശേഷം വീട്ടിലെത്തിയ അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തിപ്പോഴേക്കും മരണമടഞ്ഞുവെന്നും അഞ്ജു പറഞ്ഞു. വിരമിച്ച ശേഷവും കായിക മേഖലയില്‍ അദ്ദേഹം സജീവമായിരുന്നുവെന്നും അഞ്ജു പറഞ്ഞു.


    ഖേല്‍രത്‌ന പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ടിന് വ്യാഴാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതോടെ അവര്‍ ദേശീയ കായിക പുരസ്കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സഹോദരന്‍ വ്യക്തമാക്കി. പകരം അവരുടെ ഡലഹിയിലെ എന്‍.ഐ.സി സെന്റര്‍ ആയിരിക്കും പുരസ്‌കാരം സ്വീകരിക്കുക്. അര്‍ജുന അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട സാത്‌വിക്‌സായ്‌രാജ് രങ്കിറെഡ്ഡിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹവും ചടങ്ങില്‍ പങ്കെടുക്കില്ല.


  • Vasanthkumar, Covid 19


    കന്യാകുമാരി: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് ലോക്‌സഭാംഗം മരിച്ചു. കന്യാകുമാരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയും വ്യവസായിയുമായ എച്ച് വസന്തകുമാര്‍ (70) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു. വൈകുന്നേരം ഏഴ് മണിയോടെയാണ് വസന്തകുമാര്‍ മരിച്ചത്.


    തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഹോം അപ്ലൈന്‍സസ് വില്‍പ്പന ശൃംഖലയായ വസന്ത് ആന്‍ഡ് കമ്പനിയുടെ സ്ഥാപകനാണ് വസന്തകുമാര്‍. കോവിഡ് ബാധിധനായതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന വസന്തകുമാര്‍ വെന്‍റിലേറ്ററിലായിരുന്നു. ഓഗസ്റ്റ് പത്തിനാണ് വസന്തകുമാറിനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


    രണ്ട് തവണ തമിഴ്‌നാട് നിയമസഭാംഗമായിരുന്നു. 2006ലും 2016ലും നംഗുനേരി നിയമസഭാ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കന്യാകുമാരിയില്‍ നിന്ന് വിജയിച്ചതിനെ തുടര്‍ന്ന് നിയമസഭാംഗത്വം രാജിവച്ചു. സിറ്റിംഗ് എം.പി പൊന്‍ രാധാകൃഷ്ണനെ പരാജയപ്പെടുത്തിയാണ് വസന്തകുമാര്‍ ലോക്‌സഭയിലേക്ക് വിജയിച്ചത്.

    തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്‍റ് കുമാരി ആനന്ദന്‍ വസന്തകുമാറിന്റെ സഹോദരിയാണ്. തെലങ്കാന ഗവര്‍ണറും ബി.ജെ.പി നേതാവുമായ തമിളിസൈ സൗന്ദരരാജന്‍ അടുത്ത ബന്ധുവാണ്.



  • കറുകച്ചാൽ: ഡോ: എൻ.ജയരാജ് എം എൽ എ യുടെ മാതാവും, മുൻ മന്ത്രി പ്രൊഫ: കെ.നാരായണ കുറുപ്പിന്‍റെ ഭാര്യയുമായ ചെറുമാക്കൽ കെ.ലീലാദേവി അന്തരിച്ചു. മറ്റു മക്കൾ.ജയശ്രീ, ജയമോഹിനി, ജയമോഹൻ, ജയപ്രകാശ്, അമ്പിളി, ജയകൃഷ്ണൻ. മരുമക്കൾ: ഗീത, ഡോ: കൃഷ്ണ കുമാർ, ഡോ: മോഹൻകുമാർ, മീര, സിന്ധു, വേണുഗോപാൽ, ഹരിപ്രിയ. സംസ്കാരം നാളെ 11-ന്  വീട്ടുവളപ്പിൽ.



  • കോട്ടയം : അതിരമ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റും 20-ാം വാര്‍ഡ് മെമ്പറുമായ പോൾ ജോസഫ് പുന്നയ്ക്കാപ്പള്ളി (വിജി -50) അന്തരിച്ചു. കോൺഗ്രസ്‌ പ്രതിനിധി ആയിരുന്നു. കോൺഗ്രസ്‌ ബ്ലോക്ക്‌  എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. മഞ്ഞപ്പിത്തത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ : പാലാ കണ്ണംകുളം കുടുബാംഗം സെലിൻ പോൾ, മക്കൾ: ആഷിഷ് (സേതൻ കോളേജ് ഓഫ് ഫിസിയോതെറാപ്പി, കോയമ്പത്തൂർ) അനഘ (സെന്‍റ് എഫ്രംസ് എച്ച്.എസ്.എസ്. മാന്നാനം). സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് ശ്രീകണ്ഠമംഗലം ലിസ്യു ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.



  • തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്ററുമായ എൻ.ജെ നായർ (എൻ. ജ്യോതിഷ് നായർ) അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം ഉച്ചയ്ക്ക് ഒന്നരയ്ക്ക് പ്രസ് ക്ലബ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം രണ്ടരയ്ക്ക് ശാന്തികവാടത്തിൽ. 26 വർഷമായി ദി ഹിന്ദുവിലെ മാധ്യമ പ്രവർത്തകനായിരുന്നു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ; മഞ്ജു. മക്കൾ:  സിദ്ധാർഥ് ( ഓസ്ട്രേലിയ), ഗൗതം (ടെക്നോപാർക്ക്).



  • തി​രു​വ​ന​ന്ത​പു​രം: ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ചു​ന​ക്ക​ര രാ​മ​ൻ​കു​ട്ടി (84) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ആ​കാ​ശ​വാ​ണി​യി​ലെ ല​ളി​ത​ഗാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​ദ്ദേ​ഹം പ്ര​ശ​സ്ത​നാ​യ​ത്.
    75ഓ​ളം സി​നി​മ​ക​ൾ​ക്കാ​യി 200ല​ധി​കം ഗാ​ന​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. 1978ൽ ​ആ​ശ്ര​മം എ​ന്ന ചി​ത്ര​ത്തി​ലെ അ​പ്സ​ര​ക​ന്യ​ക എ​ന്ന ഗാ​നം എ​ഴു​തി​ക്കൊ​ണ്ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വെ​ള്ളി​ത്തി​ര​യി​ലെ അ​ര​ങ്ങേ​റ്റം. അ​ധി​പ​നി​ലെ "ശ്യാ​മ​മേ​ഘ​മെ നീ', ​കോ​ട്ട​യം കു​ഞ്ഞ​ച്ച​നി​ലെ "ഹൃ​ദ​യ​വ​നി​യി​ലെ ഗാ​യി​ക​യോ' തു​ട​ങ്ങി നി​ര​വ​ധി ഹി​റ്റ്ഗാ​ന​ങ്ങ​ൾ രാ​മ​ൻ​കു​ട്ടി​യു​ടെ തു​ലി​ക​യി​ൽ​നി​ന്ന് പി​റ​ന്നി​ട്ടു​ണ്ട്.



  • കൈപ്പുഴ: കരികുളത്തില്‍ പരേതനായ മത്തായുടെ ഭാര്യ അന്നമ്മ (90) അന്തരിച്ചു. കൈപ്പുഴ ചാമക്കാല കുടുംബാംഗമാണ്. മക്കള്‍: അന്നമ്മ (ജര്‍മ്മനി), ഏലിയാമ്മ (ഡല്‍ഹി), മേരി (നീണ്ടൂര്‍), ലൂക്ക് (ഡല്‍ഹി) മാത്യു (ഡല്‍ഹി), ബാബു (ഡല്‍ഹി), ത്രേസ്യാമ്മ (ഗുജറാത്ത്), ജോമോള്‍ (യു.കെ), ടോം (അധ്യാപകന്‍, സെന്റ് ആന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കോട്ടയം), ബ്രിജീത്ത (യു.കെ), പരേതരായ തോമസ്, ക്ലാര, മരുമക്കള്‍: ഫിലിപ്പ് ചാമക്കാല കൈപ്പുഴ (ജര്‍മ്മനി), ലൂക്കോസ് തമ്പലക്കാട് കൈപ്പുഴ (ഡല്‍ഹി), ജോര്‍ജ്ജ് ചങ്ങുംമൂലയില്‍ നീണ്ടൂര്‍, ജോളി പുത്തൂര്‍ കിടങ്ങൂര്‍, സൂസന്‍ പന്തലാടത്തില്‍ മള്ളൂശ്ശേരി, മേഴ്‌സി തെങ്ങനാട്ട് പടമുഖം, സന്തോഷ് പൗവ്വത്തേല്‍ പാലത്തുരുത്ത്, എല്‍സി വാലിമറ്റത്തില്‍ അരീക്കര, സോബി ജോണ്‍ ചേന്നാട്ട് നീണ്ടൂര്‍. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 4.00ന് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍.




  • ഛത്തിസ്ഗഡ്: സാമൂഹ്യ പ്രവർത്തക ഇലീന സെന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. കാന്‍സര്‍ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. ഛത്തിസ്ഗഡിലെ ഖനിതൊഴിലാളികളുടെയും ആദിവാസികളുടെയും അവകാശങ്ങള്‍ക്കായി പേരാടിയ സാമൂഹ്യ പ്രവര്‍ത്തകയാണ് ഇലീന. മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ബിനായക് സെന്നിന്റെ ഭാര്യയാണ്.


    കോർപറേറ്റ് ചൂഷണങ്ങള്‍ക്കെതിരെ ഛത്തിസ്ഗഡിലെ ഖനിത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ മുന്നിലുണ്ടായിരുന്നു ഇലീന. മാവോയിസ്റ്റുകളെ നേരിടാൻ എന്ന പേരിൽ രൂപം കൊടുത്ത സൽവ ജുദുമിനെതിരായ ബിനായകിന്‍റെ പോരാട്ടത്തിനൊപ്പവും ഇലീനയുണ്ടായിരുന്നു. ബിനായക് സെന്നിനെ സര്‍ക്കാര്‍ പിന്നീട് വേട്ടയാടിയത് സാല്‍വ ജുദൂമിനെ എതിര്‍ത്തതുകൊണ്ടാണെന്ന് ഇലീന പറയുകയുണ്ടായി.


    ബിനായക് സെന്നിനെ ജയിലില്‍ അടച്ചപ്പോള്‍ മോചനത്തിനായി നീണ്ട നിയമ പോരാട്ടവും അവര്‍ നടത്തി. രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട ബിനായക് സെന്നിന് പിന്നീട് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.  വാര്‍ധയിലെ മഹാത്മാഗാന്ധി ഇന്റർനാഷനൽ ഹിന്ദി യൂണിവേഴ്സിറ്റിയില്‍ പ്രഫസറായിരുന്നു ഇലീന. ഇൻസൈഡ് ഛത്തിസ്ഗഡ്: എ പൊളിറ്റിക്കൽ മെമ്മയർ, സുഖവാസിൻ: ദി മൈഗ്രന്റ് വുമൻ ഓഫ് ഛത്തിസ്ഗഡ് എന്നീ പുസ്തകങ്ങള്‍ എഴുതി. പ്രാൺഹിത, അപരാജിത എന്നിവർ മക്കളാണ്.



  • വൈക്കം: മുൻ എം എൽ എ യും സി പി ഐ നേതാവുമായിരുന്ന പി നാരായണൻ അന്തരിച്ചു. 68 വയസ്സ് ആയിരുന്നു.  ആരോഗ്യപരമായ കാരണങ്ങളാൽ ഏറെ നാളയായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ആറു മണിയോടെയായിരുന്നു മരണം. 1998 മുതൽ രണ്ടു തവണ വൈക്കം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം, വൈക്കം നഗരസഭ വൈസ് ചെയർമാൻ, സി പി ഐ ജില്ല എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകുന്നേരം 5ന് വൈക്കം നഗരസഭ ശ്മശാനത്തിൽ നടക്കും.



  • ഏറ്റുമാനൂര്‍ : പൂഞ്ഞാര്‍ പനച്ചിപ്പാറ ഇല്ലത്താഴത്ത് എസ്. ബാലകൃഷ്ണമേനോന്‍ (91) ഏറ്റുമാനൂരില്‍ ശക്തിനഗറിലുള്ള മകളുടെ വസതിയില്‍ അന്തരിച്ചു. ഭാര്യ: കോട്ടയം പോളശ്ശേരില്‍ കുടുംബാംഗം പുഷ്കലാദേവി. മക്കള്‍: മിനു ബി മേനോന്‍, സതി ബി മേനോന്‍ (എല്‍ഐസി ഓഫ് ഇന്ത്യ ഡിവിഷണല്‍ ഓഫീസ്, കോട്ടയം), മായാ ബി മേനോന്‍ (നാഗാലാന്‍ഡ്), ബി.ഗോപകുമാര്‍ (ഖത്തര്‍), മരുമക്കള്‍: പി.നന്ദകുമാര്‍, നടുവിലറയ്ക്കല്‍, കാരാപ്പുഴ (ബിസിനസ്), എസ്.ആര്‍. പത്മകുമാര്‍, ശ്രീരാമവിലാസം (നന്ദനം), ശക്തിനഗര്‍, ഏറ്റുമാനൂര്‍ (സണ്‍സ്റ്റാര്‍ ഹോസ്പിറ്റാലിറ്റി, പാലാ), ദിനേശ് പി.ഡി, ശാസ്താസദനം, പനച്ചിപ്പാറ (നാഗാലാന്‍ഡ്), സുമാ ഗോപകുമാര്‍ (അസോ.പ്രൊഫസര്‍, സെന്‍റ് ജോസഫ്സ് എഞ്ചിനീയറിംഗ് കോളേജ്, ചൂണ്ടച്ചേരി). സംസ്കാരം നാളെ 2ന് പനച്ചിപ്പാറയിലെ വീട്ടുവളപ്പില്‍.

  • കോട്ടയം: കോട്ടയത്ത് ഒരു കൊവിഡ് മരണം കൂടി. ഇന്നലെ മരിച്ചകാണക്കാരി തെക്കേ പറമ്പിൽ റോസമ്മ പൈലിക്ക് (90) കൊവിഡ് സ്ഥിരീകരിച്ചു.



  • ല​ക്നോ: യു​പി മ​ന്ത്രി ക​മ​ലാ റാ​ണി വ​രു​ണ്‍(62) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. യോ​ഗി ആ​ദി​ത്യ​നാ​ഥ് മ​ന്ത്രി​സ​ഭ​യി​ലെ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രു​ന്ന ക​മ​ലാ റാ​ണി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​വ​രെ ല​ക്‌​നോ​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ക​മ​ലാ റാ​ണി​യു​ടെ മ​ര​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​നു​ശോ​ച​നം അ​റി​യി​ച്ചു



  • കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. കാ​സ​ർ​ഗോ​ഡ് തൃ​ക്ക​രി​പ്പു​ർ സ്വ​ദേ​ശി അ​സൈ​നാ​ർ ഹാ​ജി(78) ആ​ണ് മ​രി​ച്ച​ത്. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഒ​രാ​ഴ്ച മു​ൻ​പ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്ക​രി​ക്കും.



  • കോട്ടയം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കിജില്ലയിലെ സബ് ഇൻസ്പെക്ടർ അജിതൻ (55) ആണ് മരിച്ചത്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്ന അദ്ദേഹത്തെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയോടെ മരിച്ചതായി കെപിഓഎ ജനറൽ സെക്രട്ടറി പ്രസ്താവനയിലൂടെ അറിയിച്ചു. ഹൃദയസ്തഭനം മൂലമായിരുന്നു മരണം. കേരളത്തിൽ കോവിഡ് ബാധിച്ച് ആദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിക്കുന്നത്.


    സഹപ്രവർത്തകന്‍റെ മരണത്തിൽ കുടുംബത്തിന് അനുശോചനം അറിയിച്ചു കൊണ്ടാണ് കെപിഓഎയുടെ പ്രസ്താവന. അജിതന്‍റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പൊലീസ് മേധാവിയും എല്ലാം നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നു. ഡോക്ടര്‍മാർ പരമാവധി ശ്രമിച്ചെങ്കിലും ജീവൻ നിലനിർത്താനായില്ല. രക്ഷപ്പെടുത്താൻ പരമാവധി ശ്രമങ്ങൾ നടത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നന്ദി അറിയിക്കുന്ന കുറിപ്പിൽ ഉദ്യോഗസ്ഥന്‍റെ കുടുംബത്തോടൊപ്പം പൊലീസ് സംഘടനകളും ഡിപ്പാർട്മെന്‍റും സർക്കാരും ഉണ്ടെന്നും അറിയിച്ചിട്ടുണ്ട്.



  • ആലുവ:  സംസ്ഥാനത്ത് ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ എടയപ്പുറം മല്ലിശ്ശേരി എം.പി അഷറഫ് (53) ആണ് മരിച്ചത്. ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നുവെന്നാണ് വിവരം.



  • കൊ​ല്‍​ക്ക​ത്ത: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും പ​ശ്ചി​മ ബം​ഗാ​ള്‍ പി​സി​സി അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്ന സോ​മ​ന്‍ മി​ത്ര അ​ന്ത​രി​ച്ചു. 78 വയസ്സായിരുന്നു. വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ കൊ​ല്‍​ക്ക​ത്തി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്നു ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​ദ്ദേ​ഹം കൊ​ല്‍​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.


    മി​ത്ര​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. സോ​മ​ന്‍ മി​ത്ര ദീ​ര്‍​ഘ​കാ​ലം എം​എ​ല്‍​എ​യും എം​പി​യു​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 2008-ല്‍ ​പ്ര​ഗ​തി​ശീ​ല്‍ കോ​ണ്‍​ഗ്ര​സ് എ​ന്ന പാ​ര്‍​ട്ടി​യു​ണ്ടാ​ക്കി കോ​ണ്‍​ഗ്ര​സ് വി​ട്ട ച​രി​ത്ര​മു​ള്ള​യാ​ളാ​ണ് അ​ദ്ദേ​ഹം. 2009-ല്‍ ​തൃ​ണ​മൂ​ലി​ല്‍ ചേ​ര്‍​ന്ന് ഡ​യ​മ​ണ്ട് ഹാ​ര്‍​ബ​ര്‍ എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. 2014-ലാ​ണ് സോ​മ​ന്‍ മി​ത്ര കോ​ണ്‍​ഗ്ര​സി​ല്‍ തി​രി​ച്ചെ​ത്തി​യ​ത്.



  • ഏറ്റുമാനൂർ: വടക്കേനട കാർത്തികാസദനത്തിൽ വി.കെ.ഗോവിന്ദൻ നായർ (92) അന്തരിച്ചു. ഓണംതുരുത്ത് വാർലായിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ രത്നമ്മ, മക്കൾ: ഉമാദേവി, രമ വിശ്വനാഥൻ (മുന്‍ ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്), ശ്രീകുമാർ, ശ്രീനികുമാർ, സ്മിത, മരുമക്കൾ: സുരേഷ് ബാബു (പാലാഴി), വിശ്വനാഥൻ (മുന്‍ ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗം), ഷീല ശ്രീകുമാർ, രേഖ ശ്രീനികുമാർ, അനിൽ. സംസ്കാരം ശനിയാഴ്ച പകൽ 11 മണിക്ക് വീട്ടുവളപ്പില്‍.



  • കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. എ​റ​ണാ​കു​ളം ത​ടി​ക്ക​ക​ട​വ് സ്വ​ദേ​ശി കു​ഞ്ഞു​വീ​രാ​ന്‍ (67) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ‌ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം എ​ന്നി അ​സു​ഖ​ങ്ങ​ള്‍ മൂ​ര്‍​ച്ഛി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ഞ്ഞു​വീ​രാ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജൂ​ലൈ എ​ട്ടു​മു​ത​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു. പ്ലാ​സ്മ തെ​റാ​പ്പി അ​ട​ക്ക​മു​ള​ള ചി​കി​ത്സ​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന് എ​വി​ടെ നി​ന്നാ​ണ് കോ​വി​ഡ് പ​ക​ര്‍​ന്ന​ത് എ​ന്ന​ത് വ്യ​ക്ത​മ​ല്ല.



  • ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ ബിജു കൂമ്പിക്കന്‍റെ മാതാവും മുന്‍ ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പരേതനായ ജോസഫ് കൂമ്പിക്കന്‍റെ ഭാര്യയുമായ മേരി ജോസഫ് (78) അന്തരിച്ചു. സംസ്കാരം നാളെ (19/7/2020) 2.30 ന്.



  • മലപ്പുറം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. മ​ല​പ്പു​റം തി​രൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ള്‍ ഖാ​ദ​ര്‍(70) ആ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. മ​ര​ണ​കാ​ര​ണം ഹൃ​ദ​യാ​ഘാ​ത​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാണ് മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കും



  • കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലിരുന്ന ഇടക്കുന്നം സ്വദേശി മരിച്ചു. ഇടക്കുന്നം ജമാഅത്ത് പരിപാലന സമിതി അംഗമായ പാറത്തോട് പീഡികയിൽ അബ്ദുൽ സലാം (71) ആണ് മരിച്ചത്.  അബ്ദുൽ സലാം ന്യുമോണിയ ബാധിതനായാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജിലും ചികിത്സ തേടിയത്. അവിടെ രോഗം സ്ഥിരീകരിച്ചു ഐസലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇതുവരെ രോഗ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.


    ഓട്ടോ ഡ്രൈവറായിരുന്നു. 48 പേർ പ്രഥമ സമ്പർക്ക പട്ടികയിലുണ്ട്. അവർ നിരീക്ഷണത്തിലാണ്. മകന്‍റെ സ്രവ പരിശോധന കഴിഞ്ഞ ദിവസം നടന്നിരുന്നു. അബ്ദുൽ സലാമിന്‍റെ സ്രവം വീണ്ടും പരിശോധിക്കും. പരിശോധന ഫലം ലഭിച്ച ശേഷമേ മൃതദേഹം വിട്ടു നൽകുകയുള്ളൂ. സ്രവം പരിശോധനക്കായി സാമ്പിൾ ആലപ്പുഴ മെഡിക്കൽ കോളജ് വൈറോളജിക്കൽ ലാബിലേക്ക് അയച്ചു. മുൻപ് ഇടക്കുന്നം കണ്ടെയിൻമെൻ്റ് സോണല്ലാത്തതിനാലും രോഗത്തിൻ്റെ ഉറവിടം കണ്ടെത്താൻ സാധിക്കാത്തതിനാലും പോസിറ്റീവ് ഒന്നുകൂടി കൺഫോം ചെയ്യണമെന്ന് അധികൃതർ പറഞ്ഞു.





  • ജോഹന്നാസ് ബര്‍ഗ് : ദക്ഷിണാഫ്രിക്കന്‍ വിമോചന നേതാക്കളായ നെല്‍സണ്‍ മണ്ടേലയുടെയും വിന്നി മണ്ടേലയുടെയും മകളായ സിന്‍ഡ്‌സി മണ്ടേല(59) അന്തരിച്ചു. ഇന്ന് രാവിലെ ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. രണ്ടാമത്തെ ഭാര്യയായ വിന്നി മണ്ടേലയിലുണ്ടായ ആറാമത്തെ കുട്ടിയാണ് സിന്‍ഡ്‌സി മണ്ടേല.


    നിലവില്‍ ഡെന്‍മാര്‍ക്കിലെ സൗത്ത് ആഫ്രിക്കന്‍ അംബാസഡര്‍ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. 1985ല്‍ വെള്ളക്കാരുടെ വര്‍ണവിവേചനത്തിന് എതിരായ സംഘര്‍ഷങ്ങളെ അപലപിച്ചാല്‍ മണ്ടേലയെ ജയില്‍ മോചിതനാക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം എഴുതിയ കത്ത് പൊതുവേദിയില്‍ വായിച്ചതോടെയാണ് സിന്‍ഡ്‌സി ജനശ്രദ്ധ നേടിയത്. നാല് മക്കളുണ്ട്.




  • തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി. പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദീനാണ് മരിച്ചത്. 63 വയസായിരുന്നു. മെഡിക്കല്‍ ഷോപ്പ് ഉടമയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. പ്രമേഹവും വൃക്ക സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. രാവിലെയായിരുന്നു ഇദ്ദേഹം മരിച്ചത്. ഇതേ തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധയില്‍ കൊവിഡ് രോഗമുണ്ടെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും സ്രവം പരിശോധനയ്ക്ക് അയച്ചു. ഇവിടെയും ഫലം പോസിറ്റീവായതോടെയാണ് കൊവിഡ് മരണമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.



  • ഏറ്റുമാനൂര്‍: നീണ്ടൂര്‍ ഓണംതുരുത്തിൽ 4 വയസുകാരൻ വീടിന് പിന്നിലെ തോട്ടില്‍ വീണു മരിച്ചു. കളമ്പുകാട്ടിൽ ഷിബു ഫിലിപ്പിന്‍റെ മകൻ ഡാനിയൽ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തര മണിയോടെ സഹോദരങ്ങളോടൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് വീട്ടുകാരും സമീപ വാസികളും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടയില്‍ ഉച്ചയ്ക്ക് ഒന്നരയോടെ ഓലിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസെത്തി മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജ്  ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ പിതാവ് ഷിബു ഗള്‍ഫിലാണ്. അമ്മ: അനീഷ. സഹോദരങ്ങള്‍: ഡിയോണ്‍, ഡെല്‍വിന്‍ .