കൊച്ചി: മാതൃഭൂമി മുൻ പത്രാധിപർ കെ.കെ ശ്രീധരൻ നായർ (86) അന്തരിച്ചു. സർവീസില്‍ നിന്ന് വിരമിച്ച ശേഷം കൊച്ചിയിൽ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. 1953ൽ സബ് എഡിറ്ററായി മാതൃഭൂമിയിൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം സീനീയർ സബ് എഡിറ്റർ, ചീഫ് സബ് എഡിറ്റർ, ന്യൂസ് എഡിറ്റർ, ഡെപ്യൂട്ടി എഡിറ്റർ എന്നീ തസ്തികകളിൽ പ്രവർത്തിച്ചു. 1990 മുതൽ 10 വർഷം മാതൃഭൂമി പത്രത്തിന്‍റെ എഡിറ്ററായിരുന്നു. 2015 ജൂൺ എട്ടിന് മാതൃഭൂമിയിൽ നിന്ന് വിരമിച്ചു. പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവന വിലയിരുത്തി പ്രഥമ കേളപ്പജി സ്മാരക പുരസ്കാരത്തിന് (2010) അർഹനായിട്ടുണ്ട്. പരേതയായ പത്മിനി എസ് നായരാണ് ഭാര്യ. എസ് ഇന്ദിരാ നായർ, എസ് അജിത് കുമാർ എന്നിവർ മക്കളാണ്.
-
വടക്കഞ്ചേരി: അഞ്ചുമൂര്‍ത്തിമംഗലം ശ്രീലക്ഷ്മിയില്‍ കെ.ആര്‍. ദാമോദരന്‍ നായര്‍ (85) അന്തരിച്ചു. കോട്ടയം ഏറ്റുമാനൂരിനടുത്ത് പേരൂര്‍ കുറ്റിക്കാട്ടുപുറത്ത് കുടുംബാംഗമാണ്. സംസ്കാരം വ്യാഴാഴ്ച 2ന് അഞ്ചുമൂര്‍ത്തിമംഗലത്തെ വസതിയിലെ ചടങ്ങുകള്‍ക്കു ശേഷം തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തില്‍.
ഏറ്റുമാനൂര്‍ മാടപ്പാട് പറപ്പള്ളില്‍ കുടുംബാംഗം ലക്ഷ്മിക്കുട്ടിയമ്മയാണ് ഭാര്യ. മക്കള്‍ - ഗിരിജ, ശോഭന, ലളിത (സ്റ്റാഫ് നഴ്സ്, ക്രസന്‍റ് ഹോസ്പിറ്റല്‍, ആലത്തൂര്‍), മണിക്കുട്ടന്‍, മരുമക്കള്‍ - ശശിധരന്‍ നായര്‍ (കൂരമ്പാല, പന്തളം), വിജയന്‍ (രാധാമാധവം, വടക്കഞ്ചേരി), പരേതനായ ഗിരിധരന്‍ (പാടൂര്‍), വനജ (മയിലാടുംപാറ).
-
കൊച്ചി : കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയില്‍ കെട്ടിട നിര്‍മാണത്തിനുപയോഗിക്കുന്ന ലിഫ്റ്റ് പൊട്ടിവീണ് തൊഴിലാളി മരിച്ചു. ലിഫ്റ്റിനൊപ്പം താഴേക്ക് പതിച്ച സൂപ്പര്‍വൈസര്‍ ഗുരുതരാവസ്ഥയിലാണ്. തമിഴ്നാട് പള്ളിനേലി സ്വദേശി രംഘുനാഥന്‍െറ മകന്‍ പഴനിവേലാണ് (50) മരിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ തൃപ്പൂണിത്തുറ എരൂര്‍ ചക്കിനിക്കാട് വീട്ടില്‍ രതീഷ് (36) എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാവിലെ 8.40നായിരുന്നു സംഭവം. സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് കെട്ടിടത്തിന്‍െറ മൂന്നാം നിലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് അപകടമുണ്ടായത്. നിര്‍മാണസാമഗ്രികള്‍ മുകളില്‍ എത്തിക്കാന്‍ സ്ഥാപിച്ച ലിഫ്റ്റ് തകര്‍ന്നുവീഴുകയായിരുന്നു. ഇഷ്ടികയും സിമന്‍റും മുകളിലേക്ക് കയറ്റിവിടുന്നതിനിടെ മൂന്നാം നിലയിലെ ഇഷ്ടികക്കെട്ടില്‍ സ്ഥാപിച്ച ലിഫ്റ്റിന്‍െറ ഭാഗം അടര്‍ന്ന് താഴേക്ക് പതിച്ചു. ഈ സമയം താഴെ നിന്ന പഴനിവേലിന്‍െറ തലയിലേക്കാണ് ലിഫ്റ്റിന്‍െറ പ്ളാറ്റ്ഫോം വന്നുവീണത്. പൊളിച്ച ഇഷ്ടിക ലിഫ്റ്റില്‍ കയറ്റുകയായിരുന്ന രതീഷും ലിഫ്റ്റിനൊപ്പം താഴേക്ക് പതിച്ചു. അതേസമയം, ലിഫ്റ്റിനടിയില്‍ അനക്കമില്ലാതെ കിടന്ന പഴനിവേലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് സെക്യൂരിറ്റി വിഭാഗം തടഞ്ഞു. ഇത് രക്ഷാപ്രവര്‍ത്തകര്‍ ചോദ്യംചെയ്തതോടെ ബഹളമായി. ഒന്നര മണിക്കൂറിനുശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
-
കോട്ടയം : കോട്ടയം താഴത്തങ്ങാടിയില്‍ യുവാവ് മീനച്ചിലാറ്റില്‍ മുങ്ങിമരിച്ചു. ചങ്ങനാശ്ശേരി സ്വദേശി ബിജു (39) ആണ് മുങ്ങി മരിച്ചത്.
-
19-04-2016
തിരുവനന്തപുരം: പട്ടം ആദർശ് നഗർ 93 തെക്കേ കീഴ്‌മന വീട്ടിൽ എസ്ബിഐ റിട്ട. ഉദ്യോഗസ്ഥൻ ബേബി എസ്.നായർ (69) അന്തരിച്ചു.
വട്ടിയൂർക്കാവ്: കൊടുങ്ങാനൂർ തേരുവിള കെജിആർഎ 20ൽ വിനോദ്കുമാർ (56) അന്തരിച്ചു. ഭാര്യ: സതികുമാരി.
തിരുവനന്തപുരം: അമ്പലത്തറ പരവൻകുന്ന് യുപി സ്കൂളിനു സമീപം എആർഎ 102 ടിസി 48/764ൽ എൻ.കെ.വേലായുധൻ നായരുടെ ഭാര്യ പാറുക്കുട്ടി അമ്മ (80) അന്തരിച്ചു.
തിരുവനന്തപുരം: ആറ്റുകാൽ സ്വാതി എബിഎച്ച്ആർഎ–ഡി2ൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ സരളാദേവി (84) അന്തരിച്ചു.
ബാലരാമപുരം: മന്നോട്ടുകോണം പയറ്റുവിള കട്ടറത്തല വീട്ടിൽ എസ്ബിടി ഉദ്യോഗസ്ഥൻ കെ.പി. രാജേന്ദ്രൻ (59) അന്തരിച്ചു.
വെഞ്ഞാറമൂട്: വെള്ളുമണ്ണടി ബാലൻപച്ച അജിൻ മന്ദിരത്തിൽ ആർ.ശേഖരൻ(81) അന്തരിച്ചു.
നെയ്യാറ്റിൻകര:കൊടങ്ങാവിള ചെങ്കോട്ടുകോണം കുഴിവിള പുത്തൻവീട്ടിൽ എസ്. ധർമരാജൻ (65) അന്തരിച്ചു.
കിളിമാനൂർ: മലയാമഠം വേളിക്കാട്ട് വീട്ടിൽ ചന്ദ്രസേനൻപിള്ള (രാമൻ–63) അന്തരിച്ചു.
കോവളം: മുട്ടയ്ക്കാട് ചിറയിൽ ചരുവിള പുത്തൻവീട്ടിൽ പരേതനായ സദാശിവപ്പണിക്കരുടെ ഭാര്യ എൻ. ബേബി (75) അന്തരിച്ചു. സംസ്കാരം ഇന്ന് ഒൻപതിന്.
വർക്കല: സ്വാതന്ത്ര്യസമര സേനാനിയും ഐഎൻഎ ഭടനുമായിരുന്ന കുരയ്ക്കണ്ണി എവിപി മന്ദിരത്തിൽ പരേതനായ വി.സുകുമാരൻ നായരുടെ ഭാര്യ സാവിത്രിഅമ്മ (82) അന്തരിച്ചു.
തിരുവനന്തപുരം: കൊച്ചുള്ളൂർ പ്രിയദർശിനി നഗർ പിഎൻആർഎ പി 53 വാഹനാട്ടുഹൗസിൽ രവി എബ്രഹാം (61) അന്തരിച്ചു. സംസ്കാരം നാളെ 12നു മലമുകൾ ട്രിനിറ്റി മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.
തിരുവനന്തപുരം: ബാർട്ടൺഹിൽ ഗവ. ലോ കോളജിനു സമീപം ചേതനയിൽ മസ്ക്കറ്റിൽ റേഡിയോളജിസ്റ്റ് ഡോ. എസ്.വിജയചന്ദ്രപണിക്കർ (73) അന്തരിച്ചു. മരണാനന്തര ചടങ്ങ് ഞായർ 8.30ന് ചങ്ങനാശേരി മാടപ്പള്ളി ചന്ദ്രവിലാസിൽ.
തിരുവനന്തപുരം: തിരുമല കുളത്തൂപ്പുഴ ചെറുതോമ്പിൽ കേന്ദ്രീയ വിദ്യാലയ റിട്ട. ഉദ്യോഗസ്ഥൻ സി.പി .ഫിലിപ്പോസ് (രാജൻ – 64) അന്തരിച്ചു. സംസ്കാരം പിന്നീട്.
കൊല്ലം: കൈക്കുളങ്ങര വെസ്റ്റ് വാർഡിൽ വൈശ്യനഴികത്ത് തെക്കേതറയിൽ വീട്ടിൽ പി.മണിയുടെ ഭാര്യ ബി.ചന്ദ്ര (60) അന്തരിച്ചു.
കൊല്ലം: ജോനകപ്പുറം കൊടിമേൽകൊടിയിൽ സൈനുലാബ്ദീൻ (58) അന്തരിച്ചു.
കരുനാഗപ്പള്ളി:മരുതൂർകുളങ്ങര തെക്ക് ആലുംമൂട്ടിൽ പടീറ്റതിൽ സുലൈമാൻകുഞ്ഞിന്റെ ഭാര്യ സുഹറ ബീവി (65) അന്തരിച്ചു.
കൊല്ലം: ഉപാസന നഗർ നമ്പർ–1 രാധാനിവാസിൽ (ദാസ് അവന്യു) പരേതനായ യൂക്കോ ബാങ്ക് മാനേജർ കെ.എം.ശിവദാസന്റെ ഭാര്യ കെ.രാധാമണി (75) അന്തരിച്ചു.
കൊല്ലം: ജ്യോതിഷ പണ്ഡിതൻ തൊടുപുഴ മടക്കാത്താനം സന്തോഷ് ഭവനിൽ എം.കെ.കൃഷ്ണൻ (86) കൊല്ലം പെരുമ്പുഴ കീർത്തി നഗർ–62 ഗ്രീഷ്മയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.
കൊല്ലം: രാമൻകുളങ്ങര കോട്ടൂർകുളത്തിനു വടക്കുവശം ഗ്രീൻ ഗാർഡൻസ്–3ൽ രാജ്കുമാർ (44) അന്തരിച്ചു. സംസ്കാരം ഇന്ന് ആറ്റിങ്ങൽ രാഗം വസതിയിൽ.
ആലപ്പുഴ: പൂന്തോപ്പ് വാർഡ് ഉമ്പക്കാട്ടിൽ പുത്തൻപുരയ്ക്കൽ ബി. മാത്യു (മാത്തുക്കുട്ടി – 83) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് സെന്റ് ജോർജ് മാർത്തോമ്മാ പള്ളിയിൽ.
ചേർത്തല: നഗരസഭ പാലയ്ക്കൽ പരേതനായ പി.വി. ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (പെണ്ണമ്മ-88) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് മുട്ടം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
കായംകുളം: റിട്ട. പ്രധാന അധ്യാപകൻ ഇലിപ്പക്കുളം ബ്രാഹ്മിണിച്ചേത്ത് പരേതനായ അബ്‌ദുൽഖാദർ കുഞ്ഞിന്റെ ഭാര്യ റിട്ട. ഹെഡ്‌മിസ്‌ട്രസ് സാറാഭായി (75) അന്തരിച്ചു.
മാവേലിക്കര: ദക്ഷിണ റയിൽവേ റിട്ട. ഉദ്യോഗസ്ഥൻ പൈനുംമൂട് കല്ലുവളയത്തിൽ പരേതനായ വർഗീസ് ജോണിന്റെ ഭാര്യ റയിൽവേ റിട്ട. ഉദ്യോഗസ്ഥ സാറാമ്മ (77) അന്തരിച്ചു.
ചേർത്തല: അമ്പലപ്പുഴ എൽആർ ഡപ്യൂട്ടി തഹസിൽദാർ പട്ടണക്കാട് അനുഗ്രഹയിൽ അനിൽകുമാർ (47) അന്തരിച്ചു.
കായംകുളം: കറ്റാനം മണ്ണൂർ തെക്കതിൽ സുരേന്ദ്രൻ (65) അന്തരിച്ചു.ആലപ്പുഴ: എംഒ വാർഡ് പരേതനായ വി.കെ. അഗസ്റ്റിന്റെ ഭാര്യ ത്രേസ്യാമ്മ (കുഞ്ഞമ്മ–78) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് ആലപ്പുഴ ലത്തീൻ പള്ളിയിൽ.
പത്തനംതിട്ട: മേപ്രാൽ മുഞ്ഞനാട്ട് പരേതനായ ഐപ്പ് ചാക്കോയുടെ ഭാര്യ അച്ചാമ്മ (95) അന്തരിച്ചു. സംസ്കാരം പിന്നീട്.
ആറന്മുള: മല്ലപ്പുഴശേരി വേലംപറമ്പിൽ മറിയാമ്മ (95) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളിയിൽ.
അടൂർ: തുവയൂർവടക്ക് അന്തിച്ചിറ കാവുവിളയിൽ പരേതനായ ജോർജിന്റെ ഭാര്യ തങ്കമ്മ (85) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയിൽ.
പത്തനംതിട്ട: കല്ലൂപ്പാറ പറങ്കിമാമൂട്ടിൽ പി. കെ. കുര്യൻ (രാജൻ–55) അന്തരിച്ചു. സംസ്കാരം പിന്നീട്.
ചങ്ങനാശേരി: പാറേൽ ആലംപറമ്പിൽ പരേതനായ എം.ദേവസ്യായുടെ (റിട്ട. തഹസിൽദാർ) ഭാര്യ നിര്യാതയായ മേരിക്കുട്ടിയുടെ (84) സംസ്കാരം ഇന്നു മൂന്നിനു പാറേൽ സെന്റ് മേരീസ് പള്ളിയിൽ.
കാഞ്ഞിരപ്പള്ളി: തോട്ടുംമുഖം മുഞ്ഞനാട്ടുപറമ്പിൽ ജമാലുദ്ദീൻ (81) അന്തരിച്ചു. കബറടക്കം ഇന്നു 10നു നൈനാർ പള്ളിയിൽ. ഭാര്യ: സഫിയ.
വൈക്കം: ടിവി പുരം ചെട്ടുപറമ്പിൽ തങ്കപ്പൻ (89) അന്തരിച്ചു.
കുമരകം: വാലയിൽ പരേതനായ വി.ഐ.മാത്യൂസിന്റെ മകൻ റെജി മാത്യൂസ് (41) അന്തരിച്ചു. സംസ്കാരം പിന്നീട്.
ഈരാറ്റുപേട്ട: പാറയിൽ പി.വി.ശശിധരൻ (62) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് ഇളപ്പുങ്കലിലുള്ള വീട്ടുവളപ്പിൽ.
പുതുപ്പള്ളി: വെട്ടത്ത് വി.ഐ.കുര്യന്റെ ഭാര്യ മേരിക്കുട്ടി (63) അന്തരിച്ചു.
പാലാ: വിളക്കുമാടം കുന്നേൽ പരേതനായ കെ.ഒ. ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (തെയ്യാമ്മ – 80) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വിളക്കുമാടം സെന്റ് സേവ്യേഴ്സ് പള്ളിയിൽ.
ചങ്ങനാശേരി: മാർക്കറ്റ്:ചങ്ങങ്കരി മത്തായിച്ചന്റെ ഭാര്യ മേരിയമ്മ (69) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിനു മെത്രാപ്പൊലീത്തൻ പള്ളിയിൽ.