• കാണക്കാരി: മാവേലിനഗര്‍ മനോജ്ഭവനില്‍ അപ്പുകുട്ടന്‍നായര്‍ (79) അന്തരിച്ചു. ഭാര്യ: കുമാരനല്ലൂര്‍ പട്ടോടത്ത് കുടുംബാംഗം ശാരദക്കുട്ടിയമ്മ. മക്കള്‍: മനോജ് കുമാര്‍ (അതിരമ്പുഴ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി,  ചൂരകുളങ്ങര എന്‍എസ്എസ് കരയോഗം ഖജാൻജി), വിനോദ്കുമാര്‍ (ഗുഡ് ലക്ക് സിറാമിക്സ്, കോതനല്ലൂര്‍), മരുമക്കള്‍: രാജി മനോജ് (ദേവസ്വം എംപ്ലോയീസ് സഹകരണസംഘം, ഏറ്റുമാനൂര്‍), സുചിത്ര (ക്ഷീരോത്പാദകസഹകരണസംഘം, തവളക്കുഴി). സംസ്കാരം 28ന് രാവിലെ 10 മണിക്ക് കാണക്കാരി ആശുപത്രിപടിക്ക് പടിഞ്ഞാറുവശമുള്ള വീട്ടുവളപ്പില്‍.



  • തൃശ്ശൂര്‍: കോങ്ങാട് എംഎല്‍എയും സിപിഎം നേതാവുമായ കെ.വി വിജയദാസ് (61) അന്തരിച്ചു. കോവിഡ് മുക്തനായ വിജയദാസ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വൈകീട്ട് 7.45 ഓടെയാണ് മരിച്ചത്.


    കോവിഡ് നെഗറ്റീവായശേഷം അദ്ദേഹത്തിന് ഹൃദയത്തിനും ശ്വാസകോശത്തിനും പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാവുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. ഒരു മാസത്തിലധികം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹത്തെ അടുത്തിടെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.


    പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്നു. ജില്ലാ പഞ്ചായത്ത് നിലവില്‍വന്ന 1995ല്‍ ആദ്യ പ്രസിഡന്റായി. 2011 ലും 2016 ലും16 കോങ്ങാട് മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. കേരള കര്‍ഷക സംഘത്തിന്റെ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്. മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത അദ്ദേഹം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഏഷ്യയില്‍ ആദ്യമായി ഒരു ജലവൈദ്യുത പദ്ധതി ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുന്നത് അദ്ദേഹത്തിന്റെ കാലത്താണ്. മീന്‍വല്ലം ജലവൈദ്യുത പദ്ധതി വിജയദാസ് പ്രസിഡന്റായിരിക്കെയാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കിയത്. 


    കെ.എസ്.വൈ.എഫിലൂടെ പൊതുപ്രവര്‍ത്തന രംഗത്തുവന്ന അദ്ദേഹം പിന്നീട് ദീര്‍ഘകാലം സിപിഎം എലപ്പുള്ളി  ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. തുടര്‍ന്ന് പുതുശേരി ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റിയിലും പ്രവര്‍ത്തിച്ചു. 1987 ല്‍ എലപ്പുള്ളി ഗ്രാമ പഞ്ചായത്തംഗമായി തെരഞ്ഞെടുപ്പട്ടു. തേനാരി ക്ഷീരോല്‍പാദക സഹകരണസംഘം സ്ഥാപക പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍, പ്രൈമറി കോപ്പറേറ്റീവ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, എലപ്പുള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിരുന്നു. മികച്ച സഹകാരിയും കര്‍ഷകനും ആയിരുന്നു.


    മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഭാര്യ: പ്രേമകുമാരി. മക്കള്‍: ജയദീപ്, സന്ദീപ്.




  • വെമ്പള്ളി: ഹരിപ്പാട് ആമ്പക്കാട്ട് അച്യുതന്‍പിള്ളയുടെ ഭാര്യ വാസവദത്ത കുഞ്ഞമ്മ (അമ്മിണി-88) അന്തരിച്ചു. പരേത വെമ്പള്ളി കല്ലുങ്കല്‍ കുടുംബാംഗമാണ്. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് വെമ്പള്ളി കല്ലുങ്കല്‍ (ആസ്ത) വീട്ടുവളപ്പില്‍. മക്കള്‍: അജിത്കുമാര്‍, അരുണ്‍കുമാര്‍, ആശ, അപര്‍ണ. മരുമക്കള്‍: ലത, അഞ്ജന, രാംകുമാര്‍. 



  • കൊച്ചി: പ്രമുഖ അഭിഭാഷകനും ഹൈക്കോടതിയിലെ സീനിയർ ഗവ. പ്ളീഡറുമായ അംജദ് അലി അന്തരിച്ചു. പറവൂര്‍ നഗരസഭ മുൻ ചെയർമാന്‍ എന്‍ എ അലിയുടെയും പ്രൊഫ:റുഖിയ അലിയുടേയും മകനാണ്. ഭാര്യ:ഫാത്തിമ, മക്കൾ:അലീന, അമേയ. എറണാകുളം ആസ്റ്റർ മെഡിസിറ്റിയില്‍ ഇന്നു രാവിലെ 8.20ആയിരുന്നു അന്ത്യം. ഖബറക്കം ഇന്ന് വൈകീട്ട് 4 ന് വള്ളുവള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.



  • പാലാ : പാല മരിയാ സദനിൽ  ഒരാൾ കൂടി കോവിഡ്  ബാധിച്ചു മരിച്ചു. മേലുകാവ് സ്വദേശിയും 52-കാരനുമായ ഗിരീഷ് ആണ്  ഇന്ന് രാവിലെ മരിച്ചത്. രോഗികളുടെ എണ്ണം 380 ആയി ഉയർന്ന
    മരിയ സദൻ ഇന്നു തന്നെ  കോവിഡ് ചികിത്സാ കേന്ദ്രമാക്കിയേക്കും.


    ജോസ് കെ. മാണി എം. പി., മാണി. സി. കാപ്പൻ എം. എൽ. എ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ- പോലീസ് റവന്യൂ - ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ഇന്ന് രാവിലെ ചേർന്നു. അന്തേവാസികൾക്കായി ഓടി നടന്നു വലഞ്ഞ മരിയ സദൻ ഡയറക്ടർ സന്തോഷ് ജോസഫിനും മൂക്കടപ്പും, ശാരീരിക അസ്വസ്ഥതകളും. കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ അടിയന്തര ജാഗ്രത ഉറപ്പാക്കുന്നതിനായി പാലാ ജനറൽ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘം മരിയ സദനിൽ എത്തി.



  • ഏറ്റുമാനൂർ: പരേതനായ താഴത്തുരുത്തിയിൽ ശിവരാമ പണിക്കരുടെ ഭാര്യ ഇഞ്ചക്കാട്ടിൽ സരസമ്മ (82) അന്തരിച്ചു. മക്കൾ: രാധാകൃഷ്ണൻ നായർ പി .എസ് (റിട്ട. കെ.എസ്.ഇ.ബി ഓവർസീർ & റിപ്പോർട്ടർ, ജന്മഭൂമി), ഉഷാകുമാരി, ലതാകുമാരി (റിട്ട. ഡി.എ, ദേവസ്വം ബോർഡ്), ഗീതാകുമാരി (ഡപ്യൂട്ടി കളക്ടർ, പാലക്കാട്), മരുമക്കൾ: ഇന്ദു (വടവാതൂർ), പ്രസന്നകുമാരൻനായർ (റിട്ട. എസ്. ഐ കേരള പോലീസ് ), പരേതനായ ചന്ദ്രമോഹനൻ പിളള, പ്രേം കുമാർ (പോസ്റ്റ് മാസ്റ്റർ, മള്ളുശ്ശേരി). സംസ്ക്കാരം തിങ്കളാഴ്ച 3 ന് വീട്ടുവളപ്പിൽ.



  • അ​ബു​ദാ​ബി: മു​ൻ സു​ഡാ​ൻ പ്ര​സി​ഡ​ന്‍റ് സാ​ദി​ക്ക് അ​ൽ മ​ഹ്ദി (84) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. യു​എ​ഇ​യി​ൽ വ​ച്ചാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. ര​ണ്ടു​വ​ട്ടം സു​ഡാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.1986ലാ​ണ് അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​പ​ദം അ​ല​ങ്ക​രി​ച്ച​ത്. 1989ൽ ​ന​ട​ന്ന സൈ​നി​ക അ​ട്ടി​മ​റി​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ആ​ദ്യം പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന​ത്.


  • കോട്ടയം: എൻ.എസ്.എസ് കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്‍റ് പി. ബാലകൃഷണപിള്ള അന്തരിച്ചു. ഇന്ന് പുലർച്ചെ 3.30 ന് ആയിരുന്നു അന്ത്യം. മൃതദേഹം ഞായറാഴ്ച രാവിലെ 8 മണി മുതൽ ഗാന്ധിനഗറിലുള്ള മന്നം സെന്‍ററിൽ പൊതുദര്‍ശനത്തിന് വെക്കും. സംസ്ക്കാരം ഞായറാഴ്ച 2 ന്. 



  • ഏറ്റുമാനൂര്‍: പുന്നത്തുറ കുറുപ്പംമഠത്തില്‍ പരേതനായ ഉണ്ണികൃഷ്ണകൈമളുടെ ഭാര്യ എടൂര്‍ ഭാനുമതിയമ്മ (81) അന്തരിച്ചു.  മക്കള്‍: ഉഷാദേവിയമ്മ (റിട്ട.പ്രിന്‍സിപ്പാള്‍, ഗവ.എച്ച് എസ് എസ്, കോട്ടയം), സോമശേഖരന്‍നായര്‍ (ഡയറക്ടര്‍ ബോര്‍ഡ് അംഗം, പുന്നത്തുറ സര്‍വ്വീസ് സഹകരണ ബാങ്ക്), മരുമക്കള്‍: പി.എസ്.രവീന്ദ്രന്‍ നായര്‍, ഉഷശ്രീ, ഏറ്റുമാനൂര്‍ (റിട്ട ഉദ്യോഗസ്ഥന്‍, കനറാ ബാങ്ക്), ജിജി സോമന്‍, പണ്ടാരശ്ശേരില്‍, ഏറ്റുമാനൂര്‍. സംസ്കാരം ഇന്ന് വൈകിട്ട് 7ന് ഏറ്റുമാനൂര്‍ ഉഷശ്രീ വീട്ടിലെ ചടങ്ങുകള്‍ക്കുശേഷം രാത്രി 8ന് പുന്നത്തുറ എടൂര്‍ വീട്ടുവളപ്പില്‍.



  • കോ​ഴി​ക്കോ​ട്: മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും മു​ൻ എം​എ​ൽ​എ​യു​മാ​യ സി. ​മോ​യി​ൻ​കു​ട്ടി (77) അ​ന്ത​രി​ച്ചു. തി​രു​വ​മ്പാ​ടി, കൊ​ടു​വ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നാ​യി ര​ണ്ട് ത​വ​ണ നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. ഖ​ബ​റ​ട​ക്കം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​ന്.



  • കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകനും മനോരമ വാരിക മുൻ പത്രാധിപരും എഴുത്തുകാരനും നാടകപ്രവർത്തകനുമായ കെ. പത്മനാഭൻ നായർ (പത്മൻ -90) അന്തരിച്ചു. വിഖ്യാത സാഹിത്യകാരൻ സി.വി.രാമൻപിള്ളയുടെ മകൾ മഹേശ്വരിയമ്മയുടെയും ഹാസ്യസാമ്രാട്ട് ഇ.വി. കൃഷ്ണപിള്ളയുടെയും മകനും പ്രശസ്ത നടൻ അടൂർ ഭാസിയുടെയും ചലച്ചിത്ര പ്രവർത്തകൻ ചന്ദ്രാജിയുടെയും സഹോദരനുമാണ്.


    മലയാളത്തിലാദ്യമായി കുട്ടികളുടെ നാടകവേദി എന്ന ആശയം നടപ്പാക്കിയത് പത്മനാണ്. കേരള പത്രപ്രവർത്തക യൂണിയൻ മലയാള മനോരമ യൂണിറ്റിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. പത്രപ്രവർത്തക യൂണിയൻ കോട്ടയം ജില്ലാ ഭാരവാഹിയായും പ്രസ് ക്ലബ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 1930 ൽ ജനിച്ച പത്മനാഭൻ നായർ അടൂർ ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി ഇന്റർമീഡിയറ്റ് കോളജ്, പന്തളം എൻഎസ്എസ് കോളജ് എന്നിവിടങ്ങളിലാണ് ഉപരിപഠനം നടത്തിയത്.


    മലയാള മനോരമയിലൂടെയാണ് പത്രപ്രവർത്തന ജീവിതത്തിന്റെ തുടക്കം. കുഞ്ചുക്കുറുപ്പ് എന്ന പോക്കറ്റ് കാർട്ടൂണിന് 35 വർഷം അടിക്കുറിപ്പെഴുതി. ദീർഘകാലം മലയാള മനോരമയിലെ പ്രാദേശിക വാർത്താ വിഭാഗം മേധാവിയായിരുന്നു. മനോരമ വാരികയിലെ അദ്ദേഹത്തിന്റെ 'പ്രഹ്ലാദൻ സംസാരിക്കുന്നു' എന്ന ചോദ്യോത്തര പംക്തി പിൽക്കാലത്ത് കേരള സാക്ഷരതാ മിഷൻ പുസ്തകമാക്കി. പത്രത്തിൽനിന്നു വിരമിച്ച ശേഷം മനോരമ വാരികയുടെ പത്രാധിപരായി. പത്മന്റെ പിതാവ് ഇ.വി കൃഷ്ണപിള്ളയാണ് മനോരമ വാരികയുടെ സ്ഥാപക പത്രാധിപർ. ചുമതലയേറ്റ് ഒരു വർഷത്തിനുള്ളിൽ വാരികയുടെ പ്രചാരം 14 ലക്ഷത്തിൽ എത്തിച്ചു. ഇത് മലയാള പ്രസിദ്ധീകരണ രംഗത്ത് റെക്കോർഡാണ്. 2001 ഡിസംബർ 31 ന് മനോരമയിൽനിന്ന് വിരമിച്ചു.


    1961 ലാണ് കുട്ടികളുടെ നാടകവേദി രൂപീകരിച്ചത്. പത്മൻ എഴുതി സഹോദരൻ അടൂർ ഭാസി സംവിധാനം ചെയ്ത 'വിടരുന്ന മൊട്ടുകൾ' എന്ന നാടകം കേരളത്തിലുടനീളം അവതരിപ്പിക്കപ്പെട്ടു. ഇന്ദിരഗാന്ധിയായിരുന്നു ഉദ്ഘാടനം. നാടകത്തിൽ പത്മൻ തന്നെ രചിച്ച് ഈണം നൽകിയ ഗാനങ്ങൾ പ്രസിദ്ധമാണ്. മനോരമയിൽനിന്നു വിരമിച്ച ശേഷം, വിടരുന്ന മൊട്ടുകൾ വീണ്ടും അരങ്ങിലെത്തിച്ചു. 'കുഞ്ചുകുറുപ്പും പ്രഹ്ലാദനും', സഹോദരൻ അടൂർ ഭാസിയുടെ ജീവചരിത്രം 'എന്റെ ഭാസിയണ്ണൻ', ഭാസിയെക്കുറിച്ചുള്ള 'നാടകാന്തം ഭാസ്യം', 'ഭാസുരം ഹാസ്യം', കുട്ടികളുടെ നാടകങ്ങളായ 'കുഞ്ഞലകൾ', 'കുഞ്ഞാടുകൾ' തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങൾ.


    ഭാര്യ: കോട്ടയം മഠത്തിൽ പറമ്പിൽ കുടുംബാംഗം പരേതയായ വിമലാദേവി. മക്കൾ:   ചിത്ര, ലക്ഷ്മി, ജയകൃഷ്ണൻ നായർ (സ്പെഷ്യൽ കറസ്പോണ്ടൻ്റ്, ടൈംസ് ഓഫ് ഇന്ത്യ). മരുമക്കൾ: രമേഷ് കുമാർ (റിട്ട: ഡപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ), ജഗദീഷ് ചന്ദ്രൻ (എൻജിനീയർ, കുവൈത്ത്), ധന്യ. 



  • കോട്ടയം: സിപിഎം ജില്ലാകമ്മറ്റി അംഗവും സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്‍റും കേരള കര്‍ഷകസംഘം ജില്ലാ പ്രസിഡന്‍റുമായ അയ്മനം ബാബു അന്തരിച്ചു.



  • ഏറ്റുമാനൂര്‍: അജ്ഞാതവാഹനമിടിച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സിപിഎം നേതാവ് മരണമടഞ്ഞു. സിപിഎം ഏറ്റുമാനൂര്‍ ഏരിയാ കമ്മറ്റി അംഗവും സിഐടിയു ഏരിയാ സെക്രട്ടറിയുമായ തെള്ളകം പുല്ലംപ്ലായില്‍ പി.എസ്.അനിയന്‍ (62) ആണ് മരിച്ചത്. പേരൂര്‍ വില്ലേജ് സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റും നിലവില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്.  ഇന്നലെ രാത്രി 9 മണിയോടെ എം.സി.റോഡില്‍ നീലിമംഗലത്തിനും കുമാരനല്ലൂരിനുമിടയ്ക്കുള്ള പെട്രോള്‍ പമ്പിനു സമീപമായിരുന്നു അപകടം. 


    ബൈക്കില്‍ കുമാരനല്ലൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന അനിയനെ അജ്ഞാതവാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. തലയടിച്ചു റോഡിലേക്കു തെറിച്ചുവീണ അനിയനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 11.30 മണിയോടെ മരിച്ചു. മൃതദേഹം കോവിഡ് പരിശോധനകള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനുംശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ: ഗീത (കൃഷ്ണന്‍നായര്‍ വാച്ച് ഹൌസ്, കോട്ടയം), മക്കള്‍: അതുല്‍, അജയ്. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന്  വീട്ടുവളപ്പില്‍. 



  • ഏറ്റുമാനൂര്‍: മിനര്‍വ്വ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ ഏറ്റുമാനൂര്‍ മംഗല്യയില്‍ കെ.ജി.ഗോപിനാഥന്‍ നായര്‍ (82) അന്തരിച്ചു. ഏറ്റുമാനൂര്‍ പടിഞ്ഞാറെനട 5022-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം മുന്‍ പ്രസിഡന്റാണ്. ഭാര്യ: വൈക്കം തലയാഴം കണ്ണോലില്‍ കുടുംബാംഗം വിജയലക്ഷ്മി. മക്കള്‍: ജി.ഉദയകുമാര്‍ (മിനര്‍വ്വ ഏജന്‍സീസ് & മിനര്‍വ്വ ഷോപ്പി, ഏറ്റുമാനൂര്‍), ജി.സുധി (മിനര്‍വ്വ ഗിഫ്റ്റ് ആന്റ് അപ്ലയന്‍സസ് & മിനര്‍വ്വ കിഡ്‌സ് വേള്‍ഡ്, ഏറ്റുമാനൂര്‍), സ്മിത ജി നായര്‍ (ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഇടക്കോലി), മരുമക്കള്‍: മീര എസ്, സന്ധ്യ ജി നായര്‍, ഡോ.സജീവ് കുമാര്‍ കെ.ആര്‍ (അസി. ഡയറക്ടര്‍, മൃഗസംരക്ഷണവകുപ്പ്, അയര്‍ക്കുന്നം). സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പില്‍.




  • കൊച്ചി: പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ സീറോ ബാബു അന്തരിച്ചു. 80 വയസായിരുന്നു. സിനിമയിലും നാടകങ്ങളിലുമായി നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുണ്ട്. കൊച്ചിക്കാരനായ കെ.ജെ ബാബു എന്ന സീറോ ബാബു 1964-82 കാലഘട്ടങ്ങളിലാണ് സജീവമായി പാടിയിരുന്നത്. പതിനെട്ടാമത്തെ വയസില്‍ കുടുംബിനി എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് സിനമാ ഗാനരംഗത്ത് പ്രവേശിക്കുന്നത്. മുന്നൂറിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. പിജെ ആന്റണിയുടെ ദൈവവും മനുഷ്യനും എന്ന നാടകത്തിലെ ഹിറ്റുഗാനമാണ് ബാബു എന്ന ഗായകനെ സീറോ ബാബു ആക്കിയത്. മലയാറ്റൂര്‍ മലയും കേറി, പ്രേമത്തിന് കണ്ണില്ല, മുണ്ടോന്‍ പാടത്ത് കൊയ്ത്തിന്, ലവ് ഇന്‍ കേരള തുടങ്ങിയ ബാബു പാടിയ പാട്ടുകളില്‍ ചിലതാണ്. നിരവധി ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. മാടത്തരുവി, കാബൂളിവാല എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.


  •  

    പ​ത്ത​നം​തി​ട്ട: ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത (90) കാ​ലം​ചെ​യ്തു. വാ​ർ​ധ​കൃ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മാ​ർ​ത്തോ​മ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മാ​ർ​ത്തോ​മ്മാ സ​ഭാ ച​രി​ത്ര​വു​മാ​യി അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ള്ള മാ​രാ​മ​ണ്‍ പാ​ല​ക്കു​ന്ന​ത്ത് കു​ടും​ബ​ത്തി​ലാ​ണ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ജ​ന​നം. 1931 ജൂ​ണ്‍ 27ന് ​ടി. ലൂ​ക്കോ​സി​ന്‍റെ​യും മ​റി​യാ​മ്മ​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ചു. പി.​ടി. ജോ​സ​ഫെ​ന്നാ​യി​രു​ന്നു ആ​ദ്യ​കാ​ല പേ​ര്.


    പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നും ബം​ഗ​ളൂ​രു തി​യോ​ള​ജി​ക്ക​ൽ കോ​ള​ജി​ലെ ബി​രു​ദ പ​ഠ​ന​ത്തി​നും ശേ​ഷം 1957 ജൂ​ണ്‍ 29ന് ​ശെ​മ്മാ​ശ​നാ​യും അ​തേ​വ​ർ​ഷം ഒ​ക്ടോ​ബ​ർ 18ന് ​വൈ​ദി​ക​നാ​യും സ​ഭാ ശു​ശ്രൂ​ഷ​യി​ൽ പ്ര​വേ​ശി​ച്ചു. 1975 ഫെ​ബ്രു​വ​രി എ​ട്ടി​ന് ജോ​സ​ഫ് മാ​ർ ഐ​റേ​നി​യോ​സ് എ​ന്ന പേ​രി​ൽ മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യി. പി​ന്നീ​ട് സ​ഭ​യു​ടെ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട അ​ദ്ദേ​ഹം 2007 ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി.
     




  • മുംബൈ: മികച്ച വസ്ത്രാലങ്കാരത്തിലൂടെ ഇന്ത്യന്‍ സിനിമയിലേക്ക് ആദ്യ ഓസ്കര്‍ പുരസ്കാരം കൊണ്ടുവന്ന കോസ്റ്റ്യൂം ഡിസൈനര്‍ ഭാനു അത്തയ്യ അന്തരിച്ചു. 91 വയസായിരുന്നു. ദക്ഷിണ മുംബൈയിലെ വസതിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി എന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരത്തിനാണ് ഭാനുവിന് പുരസ്കാരം ലഭിച്ചത്. ഇതു കൂടാതെ രണ്ടു തവണ നാഷണൽ ഫിലിം അക്കാദമി അവാർഡും ഫിലിം ഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ഭാനു അതയ്യ നേടിയിട്ടുണ്ട്. സത്യേന്ദ്ര അതയ്യയെ വിവാഹം കഴിച്ചതോടെയാണ് ഭാനു അതയ്യ എന്ന് പേര് മാറ്റിയത്. ഇരുവരും പിന്നീട് വേര്‍പിരിഞ്ഞിരുന്നു.


    1956 മുതലാണ് ഇവർ സിനിമകളിൽ വസ്ത്രാലങ്കാരം ചെയ്തു തുടങ്ങിയത്. സിഐഡി ആയിരുന്നു ആദ്യ സിനിമ. ആറു പതിറ്റാണ്ടോളം സിനിമമേഖലയിൽ പ്രവർത്തിച്ച ഇവർ നൂറിലധികം സിനിമകൾക്ക് വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. 2012 ഇൽ തനിക്ക് ലഭിച്ച ഓസ്കാർ പുരസ്കാരം അത് നൽകിയ അമേരിക്കൻ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്ട് ആൻഡ് സയൻസസിനു മടക്കി നൽകാൻ താത്പര്യം പ്രകടിപ്പിച്ചു. തന്റെ കാലശേഷം ഈ ട്രോഫി സൂക്ഷിക്കാൻ കുടുംബത്തിനോ സർക്കാരിനോ സാധിച്ചേക്കില്ല എന്ന ചിന്തയാണ് ഈ വിലപ്പെട്ട പുരസ്കാരം തിരികെ നൽകാൻ ഇവരെ പ്രേരിപ്പിച്ചത്. 1982 ഇൽ ഭാനുവിന് ഓസ്കാർ ലഭിച്ചത്.



  • പാലക്കാട്: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് തിങ്കളാഴ്ച അദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1926 മാര്‍ച്ച് 18 പാലക്കാട് ജില്ലയിലെ കുമാരനല്ലൂരിലാണ് അദ്ദേഹം ജനിച്ചത്. 2019 നവംബറിൽ രാജ്യം അക്കിത്തത്തിന് ജ്ഞാനപീഠപുരസ്കാരം നൽകി ആദരിച്ചിരുന്നു. കവിത ചെറുകഥ നാടകം വിവര്‍ത്തനം ലേഖനസമാഹാരം ഉള്‍പ്പെടെ നിരവധി കൃതികള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു.



  • പേരൂർ: പെരിങ്ങലത്ത് പി യു ജോസഫ് (ജോപ്പൻ) അന്തരിച്ചു. ഭാര്യ: ചിങ്ങവനം കൊച്ചു താഴത്ത് കുടുംബാംഗം ലൗലി ജോസഫ്. മക്കൾ: രഹന (ബാംഗ്ലൂർ), ഭാവന (ചിക്കാഗോ), മരുമക്കൾ: റ്റോം മൈലാടിയിൽ മണലുങ്കൽ, മാത്യു കിഴവള്ളീൽ, മാഞ്ഞൂർ. സംസ്‌കാരം നാളെ വൈകുന്നേരം 3 മണിക്ക്  പേരൂർ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. 




  • ബംഗളൂരു: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം കാള്‍ട്ടണ്‍ ചാപ്‌മാന്‍ അന്തരിച്ചു. 49 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നു രാവിലെയായിരുന്നു അന്ത്യം. കടുത്ത പുറംവേദനയെത്തുടര്‍ന്ന് അദ്ദേഹത്തെ ഞായറാഴ്ച രാത്രി ബംഗളൂരുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 1997ലെ ദക്ഷിണേഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ഗോള്‍ഡ് കപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു ചാപ്‌മാന്‍. 1997-98 സീസണില്‍ ഐ എം വിജയന്‍, ജോ പോള്‍ അഞ്ചേരി, രാമന്‍ വിജയന്‍ തുടങ്ങിയവര്‍ക്കൊപ്പം എഫ്‌സി കൊച്ചി ടീമില്‍ കളിച്ചിട്ടുണ്ട്.


    ടാറ്റ ഫുട്‌ബോള്‍ അക്കാദമി (ടിഎഫ്‌എ)യില്‍ പരിശീലനം നേടിയ ചാപ്മാന്‍ 1993 ല്‍ ഈസ്റ്റ് ബംഗാളില്‍ ചേര്‍ന്നു. ഏഷ്യന്‍ കപ്പ് വിന്നേഴ്‌സ് കപ്പില്‍ ഈസ്റ്റ് ബംഗാളിനായി ഇറാഖിലെ അല്‍ സവ്രയ്ക്കെതിരെ നേടിയ ഹാട്രിക് അദ്ദേഹത്തിന്‍റെ കരിയറിലെ അവിസ്മരണീയ നേട്ടമാണ്. ഈസ്റ്റ് ബംഗാള്‍ വിട്ട അദ്ദേഹം 1995ല്‍, പഞ്ചാബ് ആസ്ഥാനമായുള്ള ജെസിടി ടീമില്‍ ചേര്‍ന്നു. ദേശീയ ഫുട്‌ബോള്‍ ലീഗിന്റെ ആദ്യ പതിപ്പ് ഉള്‍പ്പെടെ 14 കിരീടങ്ങള്‍ അദ്ദേഹം ഐ എം വിജയന്‍, ബൈചുങ് ഭൂട്ടിയ എന്നിവര്‍ക്കൊപ്പം ചാപ്‌മാന്‍ നേടി. ഒരു വര്‍ഷത്തിനുശേഷം, ഈസ്റ്റ് ബംഗാളിലേക്ക് മടങ്ങുന്നതിനുമുമ്പാണ് അദ്ദേഹം എഫ്.സി കൊച്ചിയില്‍ ചേര്‍ന്നത്.


    കളിയില്‍നിന്ന് വിരമിച്ചശേഷം ടാറ്റ ഫുട്‌ബോള്‍ അക്കാദമിയില്‍ പരിശീലകനായി ചേര്‍ന്ന ചാപ്‌മാന്‍ ആറുവര്‍ഷം അവിടെ തുടര്‍ന്നു. തുടര്‍ന്ന് ഷില്ലോങ്ങിലെ റോയല്‍ വാഹിങ്‌ഡോയില്‍ മാനേജരായി ചുമതല ഏറ്റെടുത്തു. വാഹിങ്‌ഡോ മൂന്ന് ഷില്ലോങ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി മൂന്നു കിരീടങ്ങളും 2011 ല്‍ ബൊര്‍ദോലോയ് ട്രോഫിയും നേടിയത് ചാപ്മാന്‍റെ കാലത്താണ്. 2017 ല്‍ കൊച്ചി ക്വാര്‍ട്‌സ് എഫ്സിയുടെ സാങ്കേതിക ഡയറക്ടറായി ചാപ്മാന്‍ ചുമതലയേറ്റിരുന്നു.



  • മലപ്പുറം: വണ്ടൂര്‍ അമരമ്പലം സൗത്ത് കുതിരപ്പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ കോട്ടയം ആറുമാനൂര്‍ സ്വദേശി യുവാവ് മുങ്ങിമരിച്ചു. ആറുമാനൂര്‍ പുളിക്കല്‍ ജോസഫിന്റെയും (കുഞ്ഞുമോന്‍ - ജോസ്‌ന ഷട്ടര്‍, വെട്ടിമുകള്‍) ബീന ജോസഫിന്‍റെയും (പിഡബ്ല്യുഡി, കോട്ടയം) മകന്‍ റോഷന്‍ ജോസഫ് (ഉണ്ണി-27) ആണ് മരിച്ചത്. വണ്ടൂരിലെ ധനകാര്യസ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായിരുന്നു. ഞായറാഴ്ച മൂന്ന് മണിയോടെയാണ് അപകടം. പാലക്കുണ്ട് ചെക്ക്ഡാമിന് സമീപം കുളിക്കുന്നതിനിടെ ഒഴുക്കില്‍പെടുകയായിരുന്നു. സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പ്രദേശവാസി ഇല്ലിക്കല്‍ ഷെഫീക്കിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് കരയ്‌ക്കെത്തിച്ചു. തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പൂക്കോട്ടുപാടം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സഹോദരന്‍ : രോഹിത് ജോസഫ് (യുകെ) സംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് ആറുമാനൂര്‍ മംഗളവാര്‍ത്ത പള്ളിയില്‍.




  • ദില്ലി: കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാംവിലാസ് പസ്വാന്‍ (76) അന്തരിച്ചു. ഏറെക്കാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തി വിശ്രമത്തിലായിരുന്നു. മകന്‍ ചിരാഗ് പസ്വാനാണ്  മരണവിവരം ട്വീറ്റ് ചെയ്തത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാംവിലാസ് പസ്വാന്റെ വിയോഗം.


    കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു രാംവിലാസ് പസ്വാന്‍. ബിഹാറില്‍ നിന്നുള്ള ഇന്ത്യയിലെ അറിയപ്പെടുന്ന ദളിത് നേതാവ് കൂടിയാണ് പസ്വാന്‍. രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രിയായിരുന്നു.


    ജനതാ പാര്‍ട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധിക്കെതിരേ കടുത്ത നിലപാടെടുത്ത വിദ്യാര്‍ഥി നേതാവായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷമുള്ള സമരമുഖമാണ് പസ്വാനിലെ രാഷ്ട്രീയ നേതാവിനെ പുറത്തുകൊണ്ടുവരുന്നത്. ഏറെക്കാലം തടവിലായ പസ്വാന്‍ പിന്നീട് നടന്ന നിരവധി തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിച്ചു.



  • ഏറ്റുമാനൂർ: കിഴക്കേനട താഴത്തേടത്ത് ഓലിക്കൽ കെ.സി.ശിവദാസ് (68) അന്തരിച്ചു. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ എണ്ണക്കടയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: തലയാഴം ചിരത്തറയിൽ കുടുംബാംഗം സുലോചന. മകൾ: സീനുദാസ്, മരുമകൻ: സുഭാഷ് (സിവിൽ സപ്ലൈസ്, മല്ലപ്പള്ളി). സംസ്കാരം ഇന്ന് 3 ന് ക്ലാമറ്റം ഓലിക്കൽ കുടുംബവീട്ടുവളപ്പിൽ 



  • ഏറ്റുമാനൂര്‍: പട്ടിത്താനം താഴവനായില്‍ ടി.എം.ഇമ്മാനുവല്‍ (മാണിക്കുഞ്ഞ് - 63) അന്തരിച്ചു. ഭാര്യ: ഏറ്റുമാനൂര്‍ മഠത്തേട്ട് ജാസ്മിന്‍. മക്കള്‍: അമിരിറ്റ്, മാത്യുസ്, അനീറ്റ, മരുമകന്‍: റിജോ രാജന്‍ (പന്തളം) സംസ്‌കാരം ഇന്ന് 3.30ന് രത്‌നഗിരി സെന്റ് തോമസ് പള്ളിയില്‍.




  • റാഞ്ചി: കോവിഡ് രോ​ഗമുക്തി നേടിയ ജാര്‍ഖണ്ഡ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഹാജി ഹുസ്സൈന്‍ അന്‍സാരി (73) അന്തരിച്ചു. റാഞ്ചിയിലെ മേദാന്ത ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 23-നാണ് ഹുസ്സൈന്‍ അന്‍സാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച നടത്തിയ കോവിഡ് പരിശോധനയില്‍ അദ്ദേഹത്തിന്‍റെ ഫലം നെഗറ്റീവായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഹൃദയ സംബന്ധമായതും മറ്റുമുള്ള രോഗങ്ങളുണ്ടായിരുന്ന ആളാണ് ഹുസ്സൈന്‍ അന്‍സാരി.ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവായ ഹുസ്സൈന്‍ അന്‍സാരി നാലു തവണയായി മധുപുര്‍ നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നുണ്ട്. മന്ത്രിയുടെ മരണത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും മറ്റു നേതാക്കളും അനുശോചനം രേഖപ്പെടുത്തി.



  • ഏറ്റുമാനൂർ: തോപ്പിൽ വീട്ടിൽ പരേതരായ ദാമോദരന്‍റെയും ശാരദാ ദാമോദരന്‍റെയും മകൻ റിട്ട. ഡി ഇ ഒ ഗോപി ഡി. തോപ്പിൽ (70) അന്തരിച്ചു. ഭാര്യ: വിജയമ്മ ഗോപി (റിട്ട. എച്ച്.എം. ഗവ. എച്ച്.എസ്. ചാലക്കുടി), മക്കൾ: അഡ്വ. അനഘ ജി. തോപ്പിൽ , ഹരി. ജി. തോപ്പിൽ.



  • കോട്ടയം: കോവിഡ് ബാധിതനായ അതിരമ്പുഴ സ്വദേശി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്ക് സമീപം താമസിക്കുന്ന ഓലപുരയ്ക്കൽ പൊന്നപ്പൻ (62) ആണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ മരണമടഞ്ഞത്. കിഡ്നി സംബന്ധമായ അസുഖം മൂലം കഴിഞ്ഞ മൂന്ന് വർത്തോളമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പക്ഷെ ഉറവിടം വ്യക്തമല്ല. എല്ലാ ആഴ്ചയിലും കോട്ടയം മെഡിക്കൽ കോളജിൽ ഡയാലിസിസിനായി പോയിരുന്നു. ഇദ്ദേഹത്തിന്‍റെ ഭാര്യക്കും പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരികരിച്ചു. ഭാര്യ: കളത്തൂർ മുതിരക്കിലായിൽ കുടുംബാംഗം ഷൈലജ. മക്കൾ: അഖിൽ, ആതിര, മരുമകൻ: മിഥുൻ


  • ഏറ്റുമാനൂര്‍: സവിതയില്‍ പരേതനായ ഡോ.എന്‍.എസ്.നമ്പൂതിരിയുടെയും (ശ്രീകലാ ഹോമിയോ ക്ലിനിക്, ഏറ്റുമാനൂര്‍) ശാരദാമണിയുടെയും മകളും ഐഎസ്ആര്‍ഓ റിട്ട ഉദ്യോഗസ്ഥന്‍ പി.ഗണേശിന്‍റെ ഭാര്യയുമായ ഡോ.എസ്.ശ്രീകല (55) ബംഗളുരുവില്‍ അന്തരിച്ചു. മക്കള്‍ അദ്വൈത്, അദിത. സംസ്കാരം നാളെ 12ന് ബംഗളൂരുവില്‍.



  • കുവൈത്ത്‌ സിറ്റി/ ന്യൂയോർക്ക്‌ : കുവൈത്ത്‌ അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ ജാബിർ അൽ സബാഹ്‌(91) അന്തരിച്ചു. അമേരിക്കയിലെ റോച്ചസ്റ്ററിലെ മയോ ക്ലിനിക്കിലായിരുന്നു അന്ത്യം. കുവൈത്ത്‌ ടെലവിഷൻ ആണു മരണ വിവരം ഔദ്യോഗികമായി പുറത്ത്‌ വിട്ടത്‌. ജൂലായ്‌ 17നു കുവൈത്തിൽ വെച്ച്‌ അമീർ ശസ്ത്രക്രിയക്ക്‌ വിധേയനായിരുന്നു. ഇതിനു ശേഷം തുടർചികിൽസക്കായി ജൂലായ്‌ 19നാണു അദ്ദേഹത്തെ  അമേരിക്കയിലേക്ക്‌ കൊണ്ടുപോയത്‌. യു.എസ്‌. വ്യോമസേനയുടെ പ്രത്യേക വിമാനമാണു യാത്രക്കായി ഉപയോഗിച്ചത്‌.


    അദ്ദേഹത്തിന്‍റെ  ആരോഗ്യ നിലയിൽ ആശങ്കാകരമായ സാഹചര്യം ഉടലെടുത്തതിനെ തുടർന്ന് ഭരണ ഘടനാ പരമായി അമീറിൽ നിക്ഷിപ്തമായ ചില പ്രത്യേക അധികാരങ്ങൾ താൽക്കാലികമായി കിരീടാവകാശിയും അർദ്ധ സഹോദരനുമായ ഷൈഖ്‌ നവാഫ്‌ അൽ അഹമദ്‌ അൽ സബാഹിനെ  ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സഹോദരനും നാഷനൽ ഗാർഡ്‌ ഉപമേധാവിയുമായ ഷൈഖ്‌ മിഷ്‌ അൽ അഹമദിന്‍റെ നേതൃത്വത്തിലുള്ള സംഘം മൃതദേഹത്തെ  അനുഗമിക്കും. ഭാര്യ പരേതയായ ഫാതുവ ബിന്ത്‌ സൽമാൻ അൽ സബാഹ്‌. മക്കൾ മുൻ പ്രതിരോധ മന്ത്രി ഷൈഖ്‌ നാസർ അൽ സബാഹ്‌ അൽ അഹമ്മദ്‌, ഷൈഖ്‌ ഹമദ്‌ സബാഹ്‌ അൽ അഹമ്മദ്‌, പരേതരായ ഷൈഖ്‌ അഹമദ്‌ അൽ സബാഹ്‌ അൽ അഹമദ്‌, ഷൈഖ സൽവ.


    1929 ജൂൺ 16 നു മുൻ കുവൈത്ത്‌ അമീർ ഷൈഖ്‌ അഹമദ്‌ അൽ ജാബിർ അൽ സബാഹിന്റെയും മുനീറ ഉസ്മാൻ അൽ ഹമദ്‌ അൽ സ ഈദിന്‍റെയും നാലാമത്തെ പുത്രനായി കുവൈത്ത്‌ സിറ്റിയിലെ ഷർഖ്‌ ജില്ലയിൽ ആണു ജനനം. കുവൈത്തിൽ തന്നെ വിദ്യാഭ്യാസം പൂർത്തിയാക്കി. ഏഷ്യൻ  യൂറോപ്യൻ രാജ്യങ്ങളിലും ഭരണപരമായ പരിശീലനം നേടി. 1953 ൽ തൊഴിൽ സാമൂഹിക മന്ത്രാലയങ്ങളിലും പ്രവർത്തിച്ചു. 1963ൽ  സ്വതന്ത്ര കുവൈത്തിലെ ആദ്യ വാർത്താ വിതരണ മന്ത്രിയായാണു ഭരണ രംഗത്ത്‌ പ്രവേശിക്കുന്നത്‌. പിന്നീട്‌ 1963 മുതൽ 2003 വരെയുള്ള 40 വർഷകാലം രാജ്യത്തിന്‍റെ വിദേശകാര്യ മന്ത്രിയായി സേവനം അനുഷ്ടിക്കുകയും ചെയ്തു. 1991 ൽ ഇറാഖ്‌ അധിനിവേശത്തിൽ നിന്നും രാജ്യം മോചിതമായതോടെ  ഉപ പ്രധാനമന്ത്രിയായും നിയമിതനായി.


    2003 ൽ അന്നത്തെ അമീറും അർദ്ധ സഹോദരനുമായ ഷൈഖ്‌ ജാബർ അഹമദ്‌ അൽ സബാഹ്‌ അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചു. പ്രധാനമന്ത്രി പദവി കിരീടാവകാശി വഹിച്ചു വരുന്ന കീഴ്‌വഴക്കമാണു അത്‌ വരെ രാജ്യത്ത്‌ നില നിന്നിരുന്നത്‌. ഇതോടെ ഉപ പ്രധാന മന്ത്രി പദവിയിൽ നിന്നും നേരിട്ട്‌ പ്രധാന മന്ത്രി പദവിയിൽ എത്തുന്ന  ആദ്യ വ്യക്തി എന്നതിലൂടെ ചരിത്രത്തിൽ ഇടം പിടിച്ചു. 2006 ജനുവരി 9 നു അന്നത്തെ അമീർ ഷൈഖ്‌ ജാബിർ അൽ അഹമദ്‌ അൽ സബാഹിന്‍റെ ദേഹ വിയോഗത്തെ തുടർന്ന് കിരീടാവകാശിയായ ഷൈഖ്‌ സ അദ്‌ അബ്ദുല്ല സാലെം അമീറിന്‍റെ ചുമതല ഏറ്റെങ്കിലും ആരോഗ്യ പരമായ  കാരണങ്ങളാൽ പാർലമെന്റിൽ എത്തി സത്യ പ്രതിജ്ഞ ചെയ്യാൻ സാധിക്കാതെ വന്നു. ഇതേ തുടർന്നു ഭരണ ഘടനാ പ്രതിസന്ധി ഉടലെടുത്തതോടെ  അടിയന്തിരമായി ചേർന്ന പാർലമന്‍റ് സമ്മേളനത്തിലാണു  ഷൈഖ്‌ സബാഹ്‌ അൽ അഹമ്മദിനെ അമീറായി തെരഞ്ഞെടുത്തത്‌.


    കിരീടവകാശി പദവിയിൽ നിന്നല്ലാതെ അമീർ പദവിയിൽ എത്തുന്ന ആദ്യ കുവൈത്ത്‌ അമീർ എന്ന ബഹുമതിയും സ്വന്തമാക്കി. മാത്രവുമല്ല അർദ്ധ സഹോദരനായ ഷൈഖ്‌ നവാഫ്‌ അൽ അഹമദ്‌ അൽ സബാഹിനെ അദ്ദേഹം  കിരീടവകാശിയായി നിയമിക്കുകയും ചെയ്തു. ഇതോടെ സബാഹ്‌ കുടുംബത്തിലെ  ജാബിർ , സാലിം താഴ്വഴിയിൽ നിന്നും അമീർ , കിരീടാവകാശി പദവികൾ വിഭജിച്ചെടുക്കുന്ന  കീഴ്‌വഴക്കത്തിനാണു  അവസാനമായത്‌. ഇതേ തുടർന്ന് സാലിം കുടുംബത്തിൽ നിന്നും ഉയർന്ന് വന്ന അസ്വസ്ഥതകൾ രാജ്യ സുരക്ഷയെ ബാധിക്കാത്ത തരത്തിൽ രമ്യമായി പരിഹരിക്കാൻ കഴിഞ്ഞതും  അമീറിന്‍റെ നയതന്ത്ര ചാരുത വ്യക്തമാക്കുന്ന സംഭവമായാണു ചരിത്രത്തിൽ രേഖപ്പെടുത്തുക.



  • തിരുവനന്തപുരം: പ്രശസ്ത മനഃശാസ്ത്രജ്ഞനും കൗണ്‍സിലിങ് വിദഗ്ധനും എഴുത്തുകാരനുമായ ഡോ. പി. എം. മാത്യു വെല്ലൂര്‍ (87) അന്തരിച്ചു. പട്ടം പ്ലാമൂട് ചാരാച്ചിറയിലെ വീട്ടില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മാവേലിക്കര കരിപ്പുഴ സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.


    വിവിധ ആനുകാലികങ്ങളിലും മാദ്ധ്യമങ്ങളിലും മനശാസ്‌ത്ര സംബന്ധമായ പരിപാടികള്‍ ജനകീയമായി അവതരിപ്പിച്ചിരുന്ന ഡോക്ടര്‍ മാത്യു വെല്ലൂര്‍ പാലക്കത്തായി പിഎം മത്തായിയുടെയും എണ്ണക്കാട്ട് ചക്കാലയില്‍ കുഞ്ഞമ്മയുടെയും മകനായി 1933 ജനുവരി 31നാണ് ജനിച്ചത്. മനഃശാസ്ത്രജ്ഞന്‍, അധ്യാപകന്‍, ഗ്രന്ഥകാരന്‍, ഗവേഷകന്‍, ജീവനകലാപരിശീലകന്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയനായിരുന്നു. കേരള സര്‍വകലാശാലയില്‍ നിന്നു മനഃശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടി.


    മദ്രാസ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ അധ്യാപകന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തുടങ്ങിയ സേവനങ്ങള്‍ ചെയ്തു. തിരികെ കേരളത്തിലെത്തിയപ്പോള്‍ സര്‍വവിജ്ഞാനകോശത്തിന്‍റെ അസിസ്റ്റന്‍റ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. തിരുവനന്തപുരത്തുള്ള മനഃശാസ്ത്ര ചികിത്സാകേന്ദ്രത്തിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണാലിറ്റി ഡെവലപ്മെന്‍റ് എന്ന സ്ഥാപനത്തിന്റെയും ഡയറക്ടറായിരുന്നു. സര്‍വവിജ്ഞാനകോശത്തില്‍ മനഃശാസ്ത്രവിഭാഗത്തിന്‍റെ എഡിറ്ററായി അഞ്ചു വര്‍ഷം സേവനമനുഷ്ഠിച്ചു. നിരവധി മനഃശാസ്ത്ര ഗ്രന്ഥങ്ങളുടെ കര്‍ത്താവായിരുന്നു.



  • ഏറ്റുമാനൂർ: പുത്തൻ മoത്തിൽ രാധാകൃഷ്ണഹെഗ്ഡൻ്റെ ഭാര്യ രാധാഭായി ( ശാന്ത-78) അന്തരിച്ചു. സംസ്ക്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. മക്കൾ: രതി (സപ്ലൈകോ ചേർത്തല) ,സിന്ധു ,ബിന്ദു ,മനോജ് ,ജ്യോതി, മഞ്ജു ,മഹേഷ്. മരുമക്കൾ: സുനിൽ കുമാർ (റ്റി.ഡി.എസ്.സ്ക്കൂൾ പുറക്കാട്), ബാലകൃഷ്ണ ഭക്തൻ ,ഗോപിനാഥ ഭക്തൻ ,ബാലകൃഷ്ണപ്രഭു ,ശ്രീകാന്ത് നായിക് (കൊച്ചിൻ പോർട്ട് ട്രസ്റ്റ് ) ,നിമിഷ.




  • ദില്ലി : മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി ജ​സ്വ​ന്ത് സിം​ഗ്(82) അ​ന്ത​രി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. വാ​ജ്‌​പേ​യി മ​ന്ത്രി സ​ഭ​ക​ളി​ല്‍ വി​ദേ​ശ​കാ​ര്യ, പ്ര​തി​രോ​ധ, ധ​ന​കാ​ര്യ മ​ന്ത്രി​പ​ദം അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് ത​വ​ണ രാ​ജ്യ​സ​ഭ​യി​ലും നാ​ല് ത​വ​ണ ലോ​ക് സ​ഭ​യി​ലും അം​ഗ​മാ​യി​രു​ന്നു. വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം വ​ര്‍​ഷ​ങ്ങ​ളാ​യി കോ​മ​യി​ലാ​യി​രു​ന്നു. ഡ​ല്‍​ഹി​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ചി​കി​ത്സ. പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ് നാ​ഥ് സിം​ഗാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം അ​റി​യി​ച്ച​ത്. ജ​സ്വ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.



  • ചെന്നൈ: പ്രശസ്ത പിന്നണി ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. ആരാധകരുടെയും സംഗീത പ്രേമികളുടെയും അകമഴിഞ്ഞ പ്രാര്‍ഥനകള്‍ വിഫലമാക്കി അരങ്ങൊഴിയുന്നത് 74-ാം വയസ്സില്‍. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് സെന്‍ററില്‍ ചികിത്സയിലിരിക്കെയാണ് ബാലസുബ്രഹ്മണ്യത്തിന്‍റെ അന്ത്യം. ഉച്ചയ്ക്ക് 1.04 നായിരുന്നു മരണമെന്ന് മകന്‍ എസ്.പി.ബി. ചരണ്‍ സ്ഥിരീകരിച്ചു. 


    കോവിഡ് ബാധയെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാസമാണ് ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ വിദഗ്ദ്ധ ചികിത്സയ്ക്കു പിന്നാലെ അദ്ദേഹത്തിന് കോവിഡ് നെഗറ്റീവായിരുന്നു. ആരോഗ്യനില മോശമായതോടെ ആശുപത്രിയില്‍ തുടരുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അതീവഗുരുതരാവസ്ഥയിലാണെന്ന് കഴിഞ്ഞ ദിവസം വൈകിട്ട് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. കഴിയുന്നത്ര ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി വ്യക്തമാക്കിയിരുന്നു. വിദഗദ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറഞ്ഞിരുന്നു.


    ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂണ്‍ 4-നാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച എസ്. പി. സംബമൂര്‍ത്തി നാടകങ്ങളിലും അഭിനയിച്ചിരുന്ന ഒരു ഹരികഥാ കലാകാരനായിരുന്നു. 2019 ഫെബ്രുവരി 4 ന് അന്തരിച്ച ശകുന്തളാമ്മയായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. ഗായിക എസ്. പി. ഷൈലജ ഉള്‍പ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാരുമാണ്‌ അദ്ദേഹത്തിനുള്ളത്.


    എഞ്ചിനിയറാകാന്‍ ആഗ്രഹിച്ചിരുന്ന എസ്.പി.ബി അനന്തപൂരിലെ ജെഎന്‍ടിയു എന്‍‌ജിനീയറിംഗ് കോളേജില്‍ ചേര്‍ന്നുവെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പിന്നീട് എസ്.പി.ബി. ചെന്നൈയിലെ ഇന്‍സ്റ്റിട്ട്യൂഷന്‍ ഓഫ് എന്‍ജിനിയേഴ്സില്‍ ചേര്‍ന്നു. പക്ഷേ അപ്പോഴൊക്കെയും സംഗീതം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ചെന്നൈയിലെ ചില ആലാപന മത്സരങ്ങളില്‍ മികച്ച ഗായകനായി അദ്ദേഹം നിരവധി തവണ തെരഞ്ഞെടുക്കപ്പെട്ടു. ഇതുതന്നെയാണ് സിനിമയിലേക്കുള്ള വഴി തുറന്നതും.


    അവസരങ്ങള്‍ തേടി സംഗീതസംവിധായകരെ പലപ്പോഴും സന്ദര്‍ശിക്കാറുണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ആദ്യത്തെ ഓഡിഷന്‍ ഗാനം "നിലവെ എന്നിടം നെരുങ്കാതെകാതെ" ആയിരുന്നു. ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966-ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തില്‍ പാടികൊണ്ടാണ്. അതിനു ശേഷം ഇതുവരെ അദ്ദേഹം 39000 ലധികം ഗാനങ്ങള്‍ പതിനൊന്നോളം ഇന്ത്യന്‍ ഭാഷകളിലായി പാടി. ഇതില്‍ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് അദ്ദേഹം കൂടുതല്‍ പാടിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ പാടിയിട്ടുള്ളത് തമിഴിലാണ്. ഏറ്റവും കൂടുതല്‍ ചലച്ചിത്രം പിന്നണിഗാനങ്ങള്‍ ആലപിച്ച ഗായകന്‍ എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് എസ്.പി.ബിക്കാണ്.


    ഒരു ഗായകന്‍ മാത്രല്ലായിരുന്നു എസ്.പിബി. നടന്‍, സംഗീതസംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം കഴിവ് തെളിയിച്ചു. ഏറ്റവും മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് ആറു തവണ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്. കെ.ജെ. യേശുദാസിനുശേഷം ഈ അവാര്‍ഡ് ഏറ്റവുമധികം തവണ ലഭിച്ചിരിക്കുന്നത് അദ്ദേഹത്തിനാണ്‌.
    സാവിത്രിയാണ് എസ്.പി.ബി.യുടെ ഭാര്യ. ഇവര്‍ക്ക് എസ്.പി.ബി. ചരണ്‍ എന്നൊരു മകനും, പല്ലവി എന്നൊരു മകളുമുണ്ട്. എസ്.പി.ബി. ചരണ്‍ അച്ഛന്റെ വഴി പിന്തുടര്‍ന്ന് ഗായകനും നടനുമായി ശ്രദ്ധേയനായി. പദ്മശ്രീയും പദ്മഭൂഷണും അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.



  • ഏറ്റുമാനൂർ: മുൻ ഏറ്റുമാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് നരിക്കുഴി അന്തരിച്ചു. ഇന്ന് പുലർച്ചെ 3.30 ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.  ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ബോര്‍ഡ് മെമ്പറാണ്. ഭാര്യ: ആര്‍പ്പൂക്കര പന്നാപാറ കുടുംബാംഗം ഏലിയാമ്മ ജോസഫ്, മക്കൾ: സോണി ജോസഫ്, ആൻസൺ ജോസഫ്, നിഷ ജോസഫ് (യുഎസ്എ) മരുമക്കൾ: തുഷാര സോണി പറകുന്നേൽ (മൂവാറ്റുപുഴ), ജോൽസന തളപ്പിൽ (കുടമാളൂർ), നോബിൾ പുരയ്ക്കൽ (യുഎസ്എ).



  • ഏറ്റുമാനൂർ: പ്രശാന്തിൽ ബി. വിജയഭാസ്കർ (79) അന്തരിച്ചു. വിദ്യാഭ്യാസവകുപ്പ് റിട്ട ഉദ്യോഗസ്ഥനാണ്. ഭാര്യ: ഏറ്റുമാനൂര്‍ മംഗലത്ത് കുടുംബാംഗം ശാന്തമ്മ, മക്കള്‍: ജയ ഭാസ്കര്‍ (ബഹറിന്‍), മായ (കായംകുളം), പ്രിയ, ശിവപ്രസാദ് (ദുബായ്), മരുമക്കള്‍: ഹരികുമാര്‍ (കുവൈറ്റ്), അനില്‍കുമാര്‍ (സിആര്‍പിഎഫ്, രാജസ്ഥാന്‍), ഇന്ദു. സഹോദരങ്ങള്‍: ബി.സുശീലന്‍നായര്‍ (റിട്ട വര്‍ക്സ് മാനേജര്‍, കെഎസ്ആര്‍ടിസി), ബി.മോഹന്‍ഭാസ്കര്‍ (മുന്‍ അഗ്രികള്‍ച്ചര്‍ എഞ്ചിനീയര്‍), നളിനകുമാര്‍ (റിട്ട ജോയിന്‍റ് ഡയറക്ടര്‍, കൃഷിവകുപ്പ്), സരളാദേവി. സംസ്കാരം നാളെ രണ്ട് മണിക്ക് വീട്ടുവളപ്പില്‍. 




  • വൈക്കം: വീടിന് സമീപത്തെ ഇടയാറിൽ വീണ് പിഞ്ചുകുഞ്ഞ് മുങ്ങി മരിച്ചു. തലയാഴം തോട്ടകം വാക്കേത്തറ പരിമണത്തുതറ സൂരജ് അമൃത ദമ്പതികളുടെ മകൻ ആരുഷാ (ഒന്നേ മൂക്കാൽ വയസ്)ണ് മരിച്ചത്. വീടിനു സമീപം കളിച്ചു കൊണ്ടിരുന്ന കുഞ്ഞ് വീടിനോടു ചേർന്നുള്ള ഇടയാറിൽ കാൽ വഴുതി വീണതാണെന്ന് കരുതുന്നു. കുഞ്ഞിനെ കാണാത്തതിനെ തുടർന്ന് തിരഞ്ഞു നടന്ന ബന്ധുക്കളും നാട്ടുകാരും രാവിലെ 9.45 ഓടെ ഇടയാറിൽ വീണു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഉടൻ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



  • കോട്ടയം: കോട്ടയത്ത്‌ രണ്ടു  കോവിഡ് മരണം കൂടി. പൂവൻതുരുത്ത് ജിഷ വില്ലയിൽ പി.ജെ.ജോസഫ് (ബാബു 65) ആണ് മരിച്ച ഒരാൾ. ചൊവ്വാഴ്ചയാണ് ഇദ്ദേഹം മെഡിക്കൽ കോളജിൽ പ്രവേശിക്കപ്പെട്ടത്. രാത്രി തന്നെ മരിച്ചു. സംസ്കാരം വ്യാഴാഴ്ച്ച 11ന് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച്, പള്ളം സി.എസ്.ഐ പളളിയിൽ. ഭാര്യ: ശോഭന
    മക്കൾ: ജിഷ, ജിനേഷ്, മരുമകൻ: ജോബി.


    കോട്ടയം സ്വദേശിയായ മനോജ് സ്റ്റീഫൻ തോമസ് (56) എന്നയാൾകൂടി ചൊവ്വാഴ്ച്ച രാത്രി കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.



  • ചെന്നെെ: മുൻകാല സിനിമാ നടി കെ.വി. ശാന്തി (81) അന്തരിച്ചു. തിങ്കഴാഴ്ച പുലർച്ചെ തമിഴ്നാട് കോടമ്പാക്കത്തെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ഏറ്റുമാനൂർ സ്വദേശിനിയായ ശാന്തി വർഷങ്ങളായി കോടമ്പാക്കത്താണ് താമസം. തിങ്ക​ഴാഴ്ച ഇന്ന് വൈകിട്ട് കോടമ്പാക്കത്ത് നടത്തും.


    എസ്.പി. പിള്ളയാണ് ശാന്തിയെ സിനിമാരംഗത്ത് എത്തിച്ചത്. നർത്തകി കൂടിയായ ശാന്തി മെരിലാന്റ് സ്റ്റുഡിയോ നിർമിച്ച ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയിൽ സജീവമായത്. സത്യൻ, പ്രേംനസീർ, മധു, ഷീല, എസ്.പി. പിള്ള എന്നിവരോടൊപ്പം വേഷമിട്ടു. 1953-ൽ പുറത്തിറങ്ങിയ പൊൻകതിർ ആണ് ആദ്യചിത്രം. അൾത്താര, മായാവി, കറുത്ത കൈ, കാട്ടുമല്ലിക, കാട്ടുമൈന,​ ദേവി കന്യാകുമാരി,​ നെല്ല്,​ ലേഡി ഡോക്ടർ,​ അധ്യാപിക തുടങ്ങി അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.


    മലയാളത്തിന് പുറമേ തമിഴ്,​ തെലുങ്ക്,​ കന്നട,​ ഹിന്ദി ചിത്രങ്ങളിലും വേഷമിട്ടു. 1975-ൽ പുറത്തിറങ്ങിയ അക്കൽദാമ,​ കാമം ക്രോധം മോഹം എന്നിവയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ. പരേതനായ ശശിധരനാണ് ഭർത്താവ്. ശ്യം മകൻ, മരുമകൾ ഷീല.



  • കൊടുങ്ങല്ലൂര്‍: ആലുവ മണപ്പുറത്തിനടുത്ത് കെട്ടിട നിര്‍മാണത്തിനിടയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. എസ്.എന്‍.പുരം ആല പൊരി ബസാര്‍ സ്വദേശി കുറുക്കന്‍ കാട്ടില്‍ സുലൈമാ​ന്‍റെ മകന്‍ സുള്‍ഫിക്കര്‍ (33) ആണ് മരിച്ചത്. സെപ്​തംബര്‍ 18നായിരുന്നു അപകടം. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെ തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. മാതാവ്: അസ്മാബി. ഭാര്യ: റഫ്ഗാനത്ത്. മകള്‍: ഹന ഫാത്തിമ



  • ദുബായ്: ദുബായ് ശൈഖ്​ പാലസില്‍ ജീവനക്കാരനായ കാസര്‍കോട് ചെങ്കള സ്വദേശിയെ സ്വിമ്മിങ് പൂളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പരേതനായ മുഹമ്മദ് പാണൂസി​ന്‍റെയും ബീഫാത്തിമ്മയുടെയും മകന്‍ അജീര്‍ പാണൂസ് (അബ്ദുല്‍ അജീര്‍-41) ആണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. 


    കുളിക്കാനിറങ്ങിയപ്പോള്‍ ഹൃദയാഘാതം മൂലം മരിച്ചതായാണ് പ്രാഥമിക നിഗമനം. മൃതദേഹം ബര്‍ദുബൈ പൊലീസ് ഇന്‍ക്വസ്​റ്റ്​ നടത്തി റാശിദ് ഹോസ്പിറ്റലിലേക്ക് മാറ്റി. അജീറി​ന്‍റെ സഹോദരന്‍ ഹാരിസ് പാനൂസ് ജനുവരിയില്‍ ദുബായില്‍ മരിച്ചിരുന്നു. മറ്റ്​ സഹോദരങ്ങള്‍: സാജിദ്​, അബ്​ദുല്‍ റഹ്​മാന്‍, സുഫൈര്‍.