30 December, 2025 06:38:09 PM


കുട്ടികളുടെ ആശുപത്രിയില്‍ കുടുംബശ്രീ ഗ്രാന്‍ഡ് കിച്ചന്‍ റസ്റ്റോറന്റ് ആരംഭിച്ചു



കോട്ടയം: കുടുംബശ്രീ സംരംഭമായ ഗ്രാന്‍ഡ് കിച്ചന്‍ റെസ്റ്റോറന്റ് മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രി വളപ്പില്‍ പ്രവര്‍ത്തനമാരംഭിച്ചു. സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു.

ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുന്നതിനോടോപ്പം സ്ത്രീകള്‍ക്ക് സംരംഭകത്വത്തിനും തൊഴില്‍സാധ്യതകള്‍ക്കും വഴിയൊരുക്കുന്നതാണ് സംരംഭം. അതിരമ്പുഴ സി.ഡി.എസ് അംഗങ്ങളായ ഇന്ദിര ശശീന്ദ്രന്‍, മഞ്ജു ഡായ്, ലത രാജന്‍ എന്നിവരുടെ  നേതൃത്വത്തിലാണ്  റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്. 

മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്, ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി, ഗ്രാമപഞ്ചായത്തംഗം ഷൈനി ജോസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ പ്രശാന്ത് ശിവന്‍, കെ. കവിത എന്നിവര്‍ പങ്കെടുത്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916