27 December, 2025 02:05:15 PM
കുമരകത്ത് കോൺഗ്രസ്സ് - ബി ജെ പി കൈകോർത്തു; സ്വതന്ത്രൻ നറുക്കെടുപ്പിലൂടെ പ്രസിഡൻ്റ്

കുമരകം: കോട്ടയത്ത് കുമരകം ഗ്രാമപഞ്ചായത്തിൽ നാടകീയ നീക്കം. എട്ട് അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയിൽ ഭരണം നേടാനാകുമെന്ന എൽ ഡി എഫിൻ്റെ പ്രതീക്ഷ തകർത്ത് സ്വതന്ത്ര അംഗത്തിന് യു ഡി എഫ് - ബി ജെ പി പിന്തുണ നൽകിയതോടെ നറുക്കെടുപ്പിൽ ഒന്നാം വാർഡിൽ നിന്നും വിജയിച്ച പി.എ ഗോപി പ്രസിഡൻ്റ്.
യുഡിഎഫിൻ്റെ നാല് അംഗങ്ങളും, ബി ജെ പി യുടെ മൂന്ന് അംഗങ്ങളും ഏക സ്വതന്ത്രാംഗത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെയാണ് പ്രസിഡൻ്റ് സ്ഥാനം ഗോപിക്ക് കൈവന്ന ട്വിസ്റ്റ് ഉണ്ടായത്. മുമ്പ് സി പി എം പ്രവർത്തകനായിരുന്ന ഗോപി 2005 -ൽ പഞ്ചായത്തിൽ മത്സരിച്ച് വിജയിച്ചു. എന്നാൽ അഭിപ്രായ ഭിന്നതകളെ തുടർന്ന് 2010 ൽ പാർട്ടി വിട്ട് സ്വതന്ത്രനായി നിൽക്കുകയായിരുന്നു.






