24 December, 2025 07:17:28 AM


മെഡി.കോളേജിൽ തറയിലെ ടൈലുകൾ പൊട്ടിത്തെറിച്ചു; രോഗികൾ പുറത്തേക്ക് ഓടി



കോട്ടയം: മെഡിക്കൽ  ആശുപത്രിയിൽ ഒപി വിഭാഗത്തിൻ്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന 18-ാം വാർഡായ ഇഎൻടി വിഭാഗത്തിലെ കെട്ടിടത്തിന്റെ തറയിൽ പാകിയിരുന്ന ടൈലുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് രോഗികളിൽ പരിഭ്രാന്തി പരത്തി.

ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം. ഈ സമയത്ത് ഇരുപതോളം രോഗികളും ഇവരുടെ കൂട്ടിരിപ്പുകാരും വാർഡിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ട് പരിഭ്രാന്തരായ രോഗികളും കൂട്ടിരിപ്പുകാരും പുറത്തേക്കോടി. വിവരം അറിഞ്ഞെത്തിയ സെക്യൂരിറ്റി ജീവനക്കാർ ഇവരെ ഒപി വിഭാഗത്തിലെ സുരക്ഷിതമായ ഇടങ്ങളിലേക്കു മാറ്റി.

കെട്ടിടത്തിനു തകരാർ ഇല്ലെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. ഇവർ സ്‌ഥലത്തെ സുരക്ഷ ശക്തമാക്കി. സംഭവത്തിൽ വിശദമായ പരിശോധനകൾ ഇന്ന് നടക്കും


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K