23 December, 2025 10:52:45 AM
കോട്ടയത്ത് മുള്ളൻ പന്നിയെ ചത്ത നിലയിൽ കണ്ടെത്തി

കോട്ടയം : കൊല്ലാട് മുള്ളൻ പന്നിയെ ചത്ത നിലയിൽ കണ്ടെത്തി. കളത്തിൽകടവ് പാലത്തിന് സമീപമാണ് മുള്ളൻ പന്നിയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് മുള്ളൻപന്നിയെ ചത്ത നിലയിൽ കണ്ടത്. വണ്ടി ഇടിച്ചാവും മുള്ളൻ പന്നി ചത്തതെന്നാണ് കരുതുന്നത്.






