17 December, 2025 03:38:17 PM


കോട്ടയത്ത് വോട്ടെണ്ണൽ ദിനം കുഴഞ്ഞു വീണ സ്ഥാനാർഥി മരിച്ചു



കോട്ടയം: കോട്ടയം തിടനാട് പഞ്ചായത്തിലെ 7-ാം വാർഡ് എൻഡിഎ സ്വതന്ത്ര സ്ഥാനാർത്ഥി മാർട്ടിൻ ജോർജ് കണിപറമ്പിൽ (51) ആണ് മരിച്ചത്. തെരഞ്ഞെടുപ്പിൽ മാർട്ടിന് 87 വോട്ടു ലഭിച്ച മാർട്ടിൻ മൂന്നാം സ്ഥാനത്തായിരുന്നു. ശനിയാഴ്ച വോട്ടെണ്ണലിന് ശേഷം വൈകിട്ട് വീട്ടിൽ വച്ചാണ് കുഴഞ്ഞുവീണത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ബിസിനസുകാരനായ മാർട്ടിൻ തിടനാട് സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ കൂടിയാണ്. 


ഭാര്യ: ബോബിമോൾ സെബാസ്റ്റ്യൻ (അയർലൻഡ്) നെടുങ്കണ്ടം ചെത്തിമറ്റത്തിൽ കുടുംബാംഗം. മകൻ: ജോർഡി മാർട്ടിൻ ജോർജ് (നഴ്സിങ്‌ വിദ്യാർഥി, മാർ സ്ലീവാ മെഡിസിറ്റി). മൃതദേഹം ബുധനാഴ്ച വൈകിട്ട് അഞ്ചിന് വീട്ടിലെത്തിക്കും. സംസ്കാരം വ്യാഴാഴ്ച 10.30-ന് വാരിയാനിക്കാട് സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയിൽ.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K