06 December, 2025 07:05:26 PM


തദ്ദേശ തെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിൽ ഒരുക്കങ്ങൾ പൂർണം



കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കോട്ടയം ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. ഡിസംബർ ഒന്‍പതിന്(ചൊവ്വ) രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് ജില്ലയില്‍ പോളിംഗ്. 

ആറു മണി വരെ വരിയിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരമൊരുക്കും. തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചരണം ഞായാറാഴ്ച(ഡിസംബർ 7) വൈകുന്നേം ആറുമണിക്ക് അവസാനിക്കും. 

പോളിംഗ് ദിവസം ജില്ലയിൽ പൊതു അവധിയായിരിക്കും. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ- സ്വീകരണ കേന്ദ്രങ്ങളായും പോളിംഗ് ബൂത്തുകളായും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ എട്ട്, ഒന്‍പത് തീയതികളില്‍ അവധിയായിരിക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 922