05 November, 2025 08:37:35 PM


കുമരകം ചന്തക്കടവില്‍ കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു



കോട്ടയം: സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഉള്‍നാടന്‍ ജലാശയത്തില്‍ മത്സ്യസമ്പത്തിന്റെ സംയോജിത പരിപാലനം പദ്ധതിയുടെ ഭാഗമായി കുമരകം ചന്തക്കടവില്‍ കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലാപഞ്ചായത്ത് അംഗം കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആര്‍ഷ ബൈജു, ഗ്രാമപഞ്ചായത്തംഗങ്ങളായ മായ സുരേഷ്, ദിവ്യ ദാമോദരന്‍, വി.എന്‍. ജയകുമാര്‍, പി.കെ. മനോഹരന്‍, ഫിഷറീസ് അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ എ. കൃഷ്ണകുമാരി, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബ്ലെസി ജോഷി, ഫിഷറീസ് ഓഫീസര്‍മാര്‍, പ്രോജക്ട് കോഡിനേറ്റര്‍മാര്‍ മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921