27 October, 2025 08:47:59 AM


വാകത്താനത്ത് വാടകയ്ക്ക് എടുത്ത ടിപ്പറുമായി മുങ്ങിയ പ്രതി അറസ്റ്റിൽ



വാകത്താനം: വാടകയ്ക്ക് എടുത്ത ടിപ്പറുമായി മുങ്ങിയ പ്രതി അറസ്റ്റിൽ. അമയന്നൂർ പുളിയന്മാക്കൽ കോയിക്കൽ വീട്ടിൽ സുധിൻ സുരേഷ് ബാബു (31 വയസ്സ് ) ആണ് വാകത്താനം പോലീസിന്റെ പിടിയിലായത്. വാകത്താനം സ്വദേശിയുടെ പക്കൽ നിന്നും മാസം 8900/- രൂപ വാടക സമ്മതിച്ച്  ടിപ്പർ വാഹനം എടുത്തുകൊണ്ടു പോവുകയായിരുന്നു. എന്നാൽ നാളിതുവരെ കരാറിൻ പ്രകാരമുള്ള വാടകയോ വാഹനമോ ഉടമയ്ക്ക് നൽകാതെ പ്രതി പലയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.  പ്രതി സുധിൻ സുരേഷിന്റെ പ്രവർത്തിയിൽ നാലു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായ ടിപ്പർ ഉടമയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ വാകത്താനം  പോലീസ് ഇന്ന് (26-10-2025) വെളുപ്പിന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ ഏറ്റുമാനൂർ, വർക്കല, തൊടുപുഴ സ്റ്റേഷനുകളിൽ സമാനമായ കേസുകളും കിടങ്ങൂർ സ്റ്റേഷനിൽ NDPS പ്രകാരമുള്ള കേസും നിലവിലുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926