10 September, 2025 08:20:12 PM


കോട്ടയത്ത് യുവാവിനെ കല്ലുകൊണ്ട് ആക്രമിച്ചശേഷം കുത്തി പരിക്കേൽപിച്ചു; പ്രതി പിടിയിൽ



കോട്ടയം: വരത്തൻ എന്ന് വിളിച്ചതിനെ ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ കോട്ടയത്ത് കല്ലുകൊണ്ട് യുവാവിനെ ആക്രമിച്ചശേഷം കുത്തി പരിക്കേൽപിച്ച പ്രതി പിടിയിൽ. കൊലപാതകശ്രമത്തിനാണ് നാട്ടകം പള്ളികുന്നേൽ ജോഷി ജോൺ അറസ്റ്റിലായത്. കുറിച്ചി എസ്. പുരം സ്വദേശിയെ വരത്തൻ എന്ന് വിളിച്ചതിനെ ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് ഇയാൾ കല്ലുകൊണ്ട് ക്രൂരമായി ആക്രമണം നടത്തിയത്. ചൊവ്വാഴ്ച വൈകീട്ട് 06.30 ഓടെ ചിങ്ങവനം റെയില്‍വേ മേല്‍പാലത്തിനു സമീപം റോഡില്‍ വെച്ച് പ്രതി ചീത്തവിളിക്കുകയും കല്ലുകൊണ്ട് യുവാവിന്റെ തലയിലും തലയുടെ പിൻവശത്തും ഇടതുചെവിയുടെ താഴെഭാഗത്തും മാറി മാറി  ഇടിക്കുകയും തുടർന്നു താഴെ വീണ സമയം  പ്രതി കയ്യിൽ സൂക്ഷിച്ചിരുന്ന കത്തി കൊണ്ട്  നെഞ്ചിലും ഇടതുപള്ളഭാഗത്തും ഇടതുകവിളിലും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ചിങ്ങവനം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K