17 July, 2025 07:42:06 PM
എ എസ് ഐ എസ് സി സംസ്ഥാനതല ജനറൽബോഡി മീറ്റീംഗിന് വേദിയൊരുക്കി കെ.ഇ. സ്കൂൾ

കോട്ടയം: എ എസ് ഐ എസ് സി സംസ്ഥാനതല ജനറൽബോഡി മീറ്റീംഗിന് വേദിയൊരുക്കി മാന്നാനം കെ.ഇ. സ്കൂൾ. അസോസിയേഷൻ ഓഫ് സ്‌കൂൾസ് ഫോർ ദി ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് (ASISC) ജനറൽ ബോഡി മീറ്റിംഗ് കേരള റീജിയൻ പ്രസിഡൻ്റ് ഫാ. സിൽവി ആന്റണിയുടെ അധ്യക്ഷതയിൽ മാന്നാനം കെ.ഇ. സ്‌കൂളിൽ നടത്തി. സി ഐ എസ് സി ഇ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ ഡോ. ജോസഫ് ഇമ്മാനുവൽ വിശിഷ്ടാതിഥിയായിരുന്ന സമ്മേളനത്തിൽ എ എസ് ഐ എസ് സി കേരള റീജിയൻ സെക്രട്ടറിയും ട്രഷററുമായ ഫാ. ഡോ. ജെയിംസ് മുല്ലശ്ശേരി സി.എം.ഐ., വൈസ് പ്രസിഡൻ്റ് റവ.സി. ലിൻസി ജോർജ്, ഐ.സി.എസ്.ഇ. സ്‌കൂൾ പ്രിൻസിപ്പൽമാർ, അധ്യാപകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

NEP, സ്പോർട്സ്, ഗെയിംസ്, കല, പരിസ്ഥിതി പഠനം, കരീയർ-സൈക്കോളജിക്കൽ കൗൺസിലിംഗ് തു ടങ്ങിയ മേഖലകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വിദ്യാഭ്യാസരീതിയിക്ക് പ്രാമുഖ്യം കൊടുക്കുമെന്നും 2027-ൽ എത്തുമ്പോഴേയ്ക്കും പരീക്ഷകളിൽ അൻപത് ശതമാനത്തോളം മത്സരാധിഷ്‌ഠിത ചോദ്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള വിദ്യാഭ്യാസമായിരിക്കും ഐ.സി.എസ്.ഇ.-ഐ.എസ്.സി സ്കൂൾ തലത്തിൽ നടത്തുകയെന്നും ഡോ. ജോസഫ് ഇമ്മാനുവൽ പറഞ്ഞു. സമ്മേളനത്തിൽ കേരളത്തിലെ 149 ഐ.സി.എസ്.ഇ. സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർ പങ്കെടുക്കുകയും 2025-26 അധ്യയന വർഷത്തിൽ ഐ.സി.എസ്.സി., ഐ.എസ്.സി. സ്കൂളുകളിൽ നടപ്പാക്കേണ്ട പാഠ്യപാഠ്യേതര പ്രവർത്തന പദ്ധതികളെക്കുറിച്ച് വിശദമായ ചർച്ച നടത്തുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തു.