17 July, 2025 09:41:02 AM
പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ സെമിനാർ ഹാൾ ഉദ്ഘാടനം ചെയ്തു

കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്ത് പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ സെമിനാർ ഹാൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച സെമിനാർ ഹാളിൽ ഒരേസമയം 150 ആളുകളെ ഉൾക്കൊള്ളാനുള്ള സൗകര്യമുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനിൽ അധ്യക്ഷത വഹിച്ചു.
പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അനിൽ എം. ചാണ്ടി, സിബി ജോൺ, ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖ്, പനച്ചിക്കാട് റീജിയണൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജെ. അനിൽകുമാർ, ബി.ഡി.ഒ. പ്രദീപ്, എച്ച്.എം.സി. അംഗങ്ങളായ വാസന്തി സലിം, പി.സി. ബെഞ്ചമിൻ, എ.കെ. സജി,പുന്നൂസ് തോമസ്, മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ ജോർജ് എന്നിവർ പ്രസംഗിച്ചു.