16 July, 2025 03:44:54 PM


കോട്ടയം മെഡിക്കൽ കോളജിൽ പുതിയതായി നിർമ്മിച്ച സർജറി ബ്ലോക്കിൽ പൈപ്പ് പൊട്ടി ചോർച്ച



കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ പുതിയതായി നിർമ്മിച്ച സർജറി ബ്ലോക്കിൽ പൈപ്പ് പൊട്ടി ചോർച്ച. ശസ്ത്രക്രീയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന മുറി (സി എസ് ആർ) യിലാണ് പൈപ്പ് പൊട്ടി വെള്ളക്കെട്ട് ഉണ്ടായത്. മുകളിലത്തെ നിലയിലെ  പൈപ്പാണ്  പൊട്ടിയത്. സർജറി ബ്ളോക്കിൻ്റെ എ- വൺ എന്ന കെട്ടിടത്തിലാണ് സി എസ് ആർ മുറി പ്രവർത്തിക്കുന്നത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് വെള്ളത്തിൻ്റെ ശക്തികൊണ്ട്  സി എസ് ആർ മുറിയുടെ സീലിംഗ് ഇളകിമാറിയതാണ് വെള്ളം താഴേക്ക് പതിക്കാൻ കാരണമായത്. പൈപ്പിൽ അറ്റകുറ്റപണി നടത്തി പ്രശ്നം പരിഹരിച്ചതായി ആശുപതി അധികൃതർ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928