11 July, 2025 07:21:12 AM
കോട്ടയത്ത് ഓഫീസ് കുത്തി തുറന്ന് മോഷണം; കൊല്ലം സ്വദേശി അറസ്റ്റിൽ

ഗാന്ധിനഗർ: ഓഫീസ് കുത്തി തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. കഴിഞ്ഞ മെയ് 24 ആം തീയതിയോടു കൂടിയാണ് എസ് എച്ച് മൗണ്ട് ഭാഗത്തുള്ള സെൻട്രൽ ഫിനാൻഷ്യൽ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോ-ഓപ്പറേറ്റീവ് ഇന്ത്യ ലിമിറ്റഡ്(CFCICI) എന്ന സ്ഥാപനത്തിൽ നിന്നും 65,895 രൂപ മോഷണം പോയത്. മുൻവശത്തെ ഷട്ടറിന്റെ താഴ് ആക്സോ ബ്ലേഡ് ഉപയോഗിച്ച് അറുത്തു മാറ്റിയ നിലയിലായിരുന്നു സംഭവത്തിൽ കേസെടുത്തു അന്വേഷണം നടത്തിയ ഗാന്ധിനഗർ പോലീസ് പ്രതി കൊല്ലം ഒയ്യൂർ അടയാറ, നസീർ മൻസിൽ വീട്ടിൽ നവാസ്(45) ആണെന്ന്‍ തിരിച്ചറിയുകയായിരുന്നു. നിലവില്‍ മറ്റൊരു കേസില്‍ ഉള്‍പെട്ട് റിമാന്റിലായിരുന്ന പ്രതിയെ ഹരിപ്പാട് JFMC കോടതിയിൽ നിന്നും ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തു.