08 July, 2025 06:51:20 PM
കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്കു ഗുരുതര പരിക്ക്

കോട്ടയം: കോട്ടയം നഗരത്തിൽ എം.സി. റോഡില്‍ മംഗളം ജങ്ഷനില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്കു ഗുരുതര പരിക്ക്. നഗരത്തിലെ ഓട്ടോ ഡ്രൈവറായ എസ് എച്ച് മൗണ്ട് സ്വദേശി രാജേഷിനാണ് പരിക്കേറ്റത്. ഉച്ചകഴിഞ്ഞു രണ്ടരയോടെയാണ് സംഭവം. തൃശൂരില്‍ നിന്നു കോട്ടയത്തേയ്ക്കു വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്, വട്ടമൂട് ഭാഗത്തു നിന്നു വന്ന ഓട്ടോറിക്ഷയില്‍ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ ഭാഗം പൂര്‍ണമായി തകര്‍ന്നു. പുറകിലേക്കു മറിഞ്ഞു വീണ ഓട്ടോഡ്രൈവര്‍ക്കു സാരമായി പരുക്കേറ്റു. ഓടിക്കൂടിയ നാട്ടുകാരും കെ.എസ്.ആര്‍.ടി.സിജീവനക്കാരും ചേര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാന്ധിനഗര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.