07 July, 2025 07:50:40 PM
ബസിനുള്ളിൽ നിന്ന് യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു; പ്രതികൾ അറസ്റ്റിൽ

മണർകാട്: ബസ്സിനുള്ളിൽ നിന്ന് യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ 62 വയസ്സുള്ള അൻസിൽ, മുണ്ടക്കയം സ്വദേശിയായ 47 വയസുള്ള സുഭാഷ് എന്നിവരെ ആണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്ത്. 6/7/25 തീയതി പകൽ 10.30 മണിക്ക് കോട്ടയം പാലാ റൂട്ടിൽ സർവീസ് നടത്തുന്ന എവറസ്റ്റ് ബസിലെ യാത്രക്കാരനായ പറവൂർ സ്വദേശിയായ അജി എന്നയാളുടെ മൊബൈൽ ഫോൺ ആണ് മോഷണം പോയത്.
മോഷണം ചെയ്ത മൊബൈൽ ഫോൺ പാലയിലുള്ള ഒരു കടയിൽ വിൽക്കുവാൻ ശ്രമിക്കുന്നതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ പോലീസിന്റെ സഹായത്തോടെ മണർകാട് പോലീസ് ഇൻസ്‌പെക്ടർ അനിൽ ജോർജ്, സബ് ഇൻസ്‌പെക്ടർ സജീർ, സിവിൽ പോലീസ് ഓഫീസർ രാജേഷ്, അരുൺ, ജൈമോൻ എന്നിവരടങ്ങുന്ന പോലീസ് സംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ആപ്പിൾ ഐഫോൺ ഉൾപ്പെടെ മൂന്നു ഫോണുകൾ കണ്ടെടുത്തു. സ്ഥിരം മോഷ്ടാക്കളായ ഇവരുടെ പേരിൽ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. അൻസൽ 12 കേസുകളിലും സുഭാഷ് 19 കേസുകളിലും പ്രതിയാണ്. കോടതി മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.