30 June, 2025 08:16:42 PM


പേവിഷബാധ ബോധവൽക്കരണ ക്യാമ്പയിന് തുടക്കം



കോട്ടയം: സ്‌കൂൾ വിദ്യാർഥികൾക്കായി പേവിഷബാധ ബോധവൽക്കരണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും ലഘുലേഖയുടെ വിതരണോദ്ഘാടനവും കോട്ടയം ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ  ജില്ലാ കളക്ടർ ജോൺ വി. സാമുവൽ  നിർവഹിച്ചു. പേവിഷബാധയേറ്റാൽ ഉടനടി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്നും ഈ വിവരം സ്‌കൂൾ അധികൃതരോടോ രക്ഷിതാക്കളോടോ കൃത്യസമയത്ത് തന്നെ അറിയിക്കണമെന്നും കളക്ടർ പറഞ്ഞു. പേവിഷബാധയേക്കുറിച്ചുള്ള അവബോധം മറ്റുള്ളവരിലേക്കും പകർന്ന് നൽകണമെന്നും കളക്ടർ കൂട്ടിച്ചേർത്തു. പേവിഷബാധയുമായി ബന്ധപ്പെട്ട് സ്‌കൂൾ അധികൃതരും വിദ്യാർഥികളും ചെയ്യേണ്ട കാര്യങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സി. മഞ്ജുള, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ആർ. ദീപ എന്നിവർ പങ്കെടുത്തു.  തുടർന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെസ്സി സണ്ണി ബോധവൽക്കരണ ക്ലാസ് എടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 295