30 June, 2025 09:10:56 AM


വഴിയെ ചൊല്ലി തർക്കം; യുവാവിനെയും അമ്മയെയും വെട്ടിപ്പരിക്കൽപ്പിച്ച പ്രതി അറസ്റ്റിൽ



മുണ്ടക്കയം: വഴി  ഉപയോഗിക്കുന്നതിനെ  ചൊല്ലി തർക്കം യുവാവിനെയും അമ്മയെയും വെട്ടിപ്പരിക്കൽപ്പിച്ച പ്രതി  അറസ്റ്റിൽ. എരുമേലി സ്വദേശി സുമേഷ് (42) എന്നയാളാണ്  മുണ്ടക്കയം പോലീസിന്റെ പിടിയിലായത്. 27-06-2025 തീയതി രാവിലെ 10.30 ഓടെ തന്റെ അമ്മയെ ചീത്ത വിളിക്കുകയും പിടിച്ചു തള്ളുകയും ചെയ്യുന്നത് കണ്ടു വീട്ടിൽ നിന്നും ഇറങ്ങി ഓടി വന്ന യുവാവിനെ പ്രതി സുമേഷ് മൂർച്ചയുള്ള വാക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൊല്ലണമെന്ന ഉദ്ദേശത്തോടെ യുവാവിനെ വാക്കത്തിക്ക് വെട്ടിയപ്പോൾ വലതു കൈകൊണ്ട് വാക്കതിയിൽ കയറിപ്പിടിച്ച യുവാവിന്റെ കയ്യിൽ ഗുരുതരമായ മുറിവ് ഉണ്ടാവുകയും, പിന്നീടുള്ള ആക്രമണത്തിൽ യുവാവിനെ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പ്രതിയുടെ വീട്ടിലേക്ക് പോകുന്ന വഴി ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള മുൻ വൈരാഗ്യം ആണ് ആക്രമണത്തിന് പിന്നിൽ എന്നു പറയുന്നു. പരിക്കേറ്റ യുവാവ് ഹോസ്പിറ്റലിൽ ചികിത്സ തേടി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ മുണ്ടക്കയം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 955