27 June, 2025 09:23:09 AM
പള്ളിക്കത്തോട്ടിൽ ലഹരിക്ക് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു

കോട്ടയം : കോട്ടയം പള്ളിക്കത്തോട് മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു. ഇളമ്പള്ളി സ്വദേശി സിന്ധുവാണ് മരിച്ചത്. സിന്ധുവിന്റെ മകൻ അരവിന്ദിനെ (25) പൊലീസ് കസ്റ്റഡിയിൽ എടുത്തു. അമിതമായ ലഹരി ഉപയോഗം മൂലം മാനസിക പ്രശ്നങ്ങളുള്ള ആളാണ് അരവിന്ദെന്ന് പൊലീസ് അറിയിച്ചു. പള്ളിക്കത്തോട് കവലയിൽ ലോട്ടറി വിൽപ്പന നടത്തുന്ന ആളാണ് സിന്ധു. ഇന്നലെ വൈകിട്ടാണ് സിന്ധുവിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തുമ്പോൾ അരവിന്ദ് മൃതദേഹത്തിന് അടുത്ത് തന്നെയുണ്ടാരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.






