10 May, 2025 07:16:26 PM


പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ വികസനക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു



കോട്ടയം: യഥാർത്ഥ വികസനം എന്നത് പശ്ചാത്തല വികസനം മാത്രമല്ല മനുഷ്യജീവിതത്തിൽ ഉണ്ടാകുന്ന പുരോഗതിയാണെന്ന് സഹകരണം തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി. എൻ വാസവൻ.  പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ വികസനക്ഷേമ പദ്ധതികളുടെ ഭാഗമായുള്ള പി.എം.എ. വൈ ഗുണഭോക്തൃസംഗമവും രണ്ടാം ഗഡു വിതരണവും ഉദ്ഘാടനം ചെയ്തു കൊണ്ട്  പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഭിന്നശേഷിക്കാർക്കായുള്ള മുച്ചക്ര വാഹന വിതരണവും മന്ത്രി നിർവഹിച്ചു. ബ്ലോക്കിലെ അർഹതപ്പെട്ട അഞ്ചു വ്യക്തികൾക്കാണ് വാഹനം വിതരണം ചെയ്തത്. ഇതോടൊപ്പം സംസ്ഥാനതലത്തിൽ മാലിന്യ സംസ്‌കരണത്തിന്റെ വിവരവിജ്ഞാന മാതൃക പ്രവർത്തനത്തിന് പ്രത്യേക പുരസ്‌കാരം നേടിയ അകലക്കുന്നം ഗ്രാമപഞ്ചായത്തിനെ അനുമോദിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് ആധ്യക്ഷം വഹിച്ചു.

അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു അനിൽകുമാർ, അഡ്വ. ഇ. എം. ബിനു,  ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ  സി.എം മാത്യു, പ്രേമ ബിജു, മറിയാമ്മ എബ്രഹാം, ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഡോ. മേഴ്‌സി ജോൺ, അശോക് കുമാർ പൂതമന, ജോമോൾ മാത്യു, ടി. എം. ജോർജ്, ബിജു തോമസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോമോൻ മാത്യു, സി.ഡി.പി.ഒ. ജെ. ജയകുമാരി എന്നിവർ പ്രസംഗിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297