10 May, 2025 09:27:32 AM
കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷണം; പത്തനംതിട്ട സ്വദേശികള്‍ പിടിയില്‍

കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷണം പോയ സംഭവത്തിൽ പ്രതികളെ പിടികൂടി കോട്ടയം ഈസ്റ്റ് പോലീസ്. അഞ്ചാം തീയതിയാണ് വെള്ളൂർ സ്വദേശിയുടെ ഹീറോ ഹോണ്ടാ ബൈക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും മോഷണം പോയത്. പരാതി പ്രകാരം കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ പത്തനംതിട്ട സ്വദേശികളായ പ്രതികള്‍ പിടിയിലായി. അഭിജിത്ത്, ജിഷ്ണു വിജയന്‍ എന്നിവരെ കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്നും പിടികൂടുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്റു ചെയ്തു.