09 May, 2025 04:56:41 PM
പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ മുച്ചക്രവാഹന വിതരണം ശനിയാഴ്ച

കോട്ടയം: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ വികസനക്ഷേമ പദ്ധതികളുടെ ഭാഗമായി ഭിന്നശേഷിക്കാർക്കുള്ള മുച്ചക്രവാഹന വിതരണം ശനിയാഴ്ച( മേയ് 10) രാവിലെ 9.00 മണിക്കു പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ സഹകരണം തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവഹിക്കും. പി.എം.എ.വൈ ഗുണഭോക്തൃസംഗമത്തിന്റെയും രണ്ടാം ഗഡു വിതരണത്തിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിക്കും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് ആധ്യക്ഷം വഹിക്കും. സംസ്ഥാനതലത്തിൽ മാലിന്യ സംസ്‌കരണത്തിന്റെ വിവരവിജ്ഞാന മാതൃക പ്രവർത്തനത്തിന് പ്രത്യേക പുരസ്‌കാരം നേടിയ അകലക്കുന്നം ഗ്രാമപഞ്ചായത്തിനെ ചടങ്ങിൽ അനുമോദിക്കും.
സർക്കാർ ചീഫ് വിപ്പ് പ്രൊഫ. എൻ. ജയരാജ്, എം.പിമാരായ ആന്റോ ആന്റണി, അഡ്വ. ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ അഡ്വ. ചാണ്ടി ഉമ്മൻ, അഡ്വ. മോൻസ് ജോസഫ്, മാണി സി. കാപ്പൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു അനിൽകുമാർ, പ്രസിഡന്റ് ജിമ്മി ജേക്കബ്, മഞ്ജു ബിജു, ഡാലി റോയി, മോനിച്ചൻ കിഴക്കേടം, അമ്പിളി മാത്യു, കെ.സി. ബിജു, അഡ്വ. ഇ. എം. ബിനു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. എം. കെ. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പ്രേമ ബിജു, മറിയാമ്മ എബ്രഹാം, ജില്ലാ പഞ്ചായത്തംഗങ്ങളായ ജെസി ഷാജൻ, രാധാ വി. നായർ, നെബു ജോൺ, റെജി എം ഫിലിപ്പോസ്, ടി.എൻ. ഗിരീഷ് കുമാർ, ജോസ്‌മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഡോ. മേഴ്‌സി ജോൺ, അശോക്കുമാർ പൂതമന, ജോബി ജോമി, ജിജി അഞ്ചാനി, ജോമോൾ മാത്യു, ടി. എം. ജോർജ്, അനീഷ് പന്താക്കൽ, സിന്ധു വിശ്വൻ, ബിജു തോമസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോമോൻ മാത്യു, സി.ഡി.പി.ഒ. ജെ. ജയകുമാരി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.