08 May, 2025 08:12:39 PM
സഹകരണ പെൻഷൻ പ്രൊഫോമ സ്വീകരിക്കാൻ സിറ്റിംഗ്

കോട്ടയം: സഹകരണ പെൻഷൻകാരുടെ മസ്റ്ററിംഗ് ബയോമെട്രിക്കിലേക്ക് മാറ്റുന്നതിന് സഹകരണ പെൻഷൻകാരുടെ നിശ്ചിത പ്രൊഫോമ പ്രകാരമുള്ള വിവരങ്ങൾ ബന്ധപ്പെട്ട സ്ഥാപന അധികാരികളിൽനിന്ന് സ്വീകരിക്കാനുള്ള പെൻഷൻ ബോർഡിന്റെ കോട്ടയം ജില്ലയിലെ സിറ്റിംഗ് മേയ് 13 മുതൽ 15 വരെനടക്കും. 13-ന് കോട്ടയം എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ് സൊസൈറ്റി ഹാൾ, 14-ന് കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് ഹാൾ, 15-ന് പാലാ കിഴതടിയൂർ സർവീസ് സഹകരണബാങ്ക് ഹാൾ എന്നിവിടങ്ങളിലാണ് സിറ്റിംഗ്.
സഹകരണ പെൻഷൻകാർക്ക് മസ്റ്ററിംഗ് ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ലൈഫ് സർട്ടിഫിക്കറ്റ് ജിവൻരേഖ വഴിയാണ്് പ്രൊഫോമ വിവരങ്ങൾ ശേഖരിക്കുന്നത്. പെൻഷൻ ബോർഡ് തയ്യാറാക്കിയ പ്രൊഫോമയോടൊപ്പം ആധാറിന്റെ പകർപ്പും ഉൾപ്പെടുത്തിയാണ് രേഖകൾ സമർപ്പിക്കേണ്ടത്. പെൻഷൻകാർ സേവനമനുഷ്ഠിച്ചിരുന്ന ബാങ്ക്/സംഘത്തിൽ നിന്ന് ശേഖരിച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ/കേരളാ ബാങ്ക് മാനേജർ/ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രേഖകൾ സിറ്റിംഗ് നടക്കുന്ന ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തിക്കണമെന്ന് പെൻഷൻ ബോർഡ് അഡീഷണൽ രജിസ്ട്രാർ/സെക്രട്ടറി അറിയിച്ചു.