17 April, 2025 04:14:35 PM


സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില; കുമരകത്തെ സ്വകാര്യ റിസോർട്ടിൽ അനധികൃത നിർമ്മാണ പ്രവർത്തനം തുടരുന്നു



കുമരകം: സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില കുമരകത്തെ സ്വകാര്യ റിസോർട്ടിൽ അനധികൃത നിർമ്മാണ പ്രവർത്തനം തുടരുന്നു. കുമരകം - ഇറിഗേഷൻ വകുപ്പിന്റെ കൽക്കെട്ട് കയ്യേറി കുമരകം സ്വകാര്യ റിസോർട്ട് നടത്തുന്ന നിർമ്മാണ പ്രവർത്തനത്തിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും നിർമ്മാണം തകൃതിയായി നടക്കുന്നു. കായലിൽ നിന്നും 50 മീറ്റർ ദൂരപരിധി വരെ ലംഘിച്ചാണ് നിർമ്മാണം നടക്കുന്നത്. ഇന്നലെ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും ഇന്ന് ലോഡ് കണക്കിന് പൂഴി സ്ഥലത്തേക്ക് അടിക്കുകയും കോൺക്രീറ്റ് വർക്കുകൾ തുടർന്ന് പോകുകയും ചെയ്തു. വരും ദിവസങ്ങളിൽ അവധി കണക്കിലാക്കി പണി പൂർത്തീകരിക്കാൻ ആണ് റിസോർട്ട് കാരുടെ പ്ലാൻ. നാട്ടുകാരുടെയും പഞ്ചായത്ത് വില്ലേജ് അധികാരികളെയും എതിർപ്പിനെ അവഗണിച്ചാണ് നിർമ്മാണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K