12 April, 2025 07:38:58 PM
മണിമലയിലും ഈരാറ്റുപേട്ടയിലും കാപാ നിയമലംഘനം പ്രതികളെ കോടതി റിമാൻഡ് ചെയ്തു

കോട്ടയം: കാപാ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് കോട്ടയം ജില്ലയിൽ മണിമലയിലും ഈരാറ്റുപേട്ടയിലുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. മണിമലയിൽ കരിക്കാട്ടൂർ മൂത്തേടത്തു വീട്ടിൽ സന്ദീപ് തോമസ് (33),ഈരാറ്റുപേട്ടയിൽ മുരിക്കോലികുന്നുംപുറത്തു വീട്ടിൽ കുഞ്ഞി എന്നു വിളിക്കുന്ന മനാഫ് എന്നിവരാണ് അറസ്റ്റിൽ ആയത്.