11 April, 2025 06:01:27 PM
ലീഗൽ എയ്ഡ് ക്ലിനിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കോട്ടയം: കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നിയമസഹായ ക്ലിനിക്കിനേക്കുറിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കളക്ടറേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ നിയമ ഓഫീസർ ടി.എസ്. സബി ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റിലെ ജീവനക്കാർക്ക് ഏത് വിഷയത്തിലും നിയമസഹായം തേടുന്നതിനായാണ് ക്ലിനിക് രൂപീകരിച്ചിട്ടുള്ളത്. മാസത്തിൽ ആദ്യ വെള്ളിയാഴ്ചയും മൂന്നാമത്തെ വെള്ളിയാഴ്ചയും അഭിഭാഷകരുടെ സഹായം ക്ലിനിക്കിൽ ഉണ്ടാവും. സിവിൽ ജഡ്ജും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ ജി. പ്രവീൺ കുമാർ, ലീഗൽ അതോറിറ്റി സെക്ഷൻ ഓഫീസർ ആർ. അരുൺ കൃഷ്ണ, ജൂനിയർ സൂപ്രണ്ട് കെ. ജയശ്രീ, എം. നിയാസ്,കളക്ടറേറ്റിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.